താൾ:Gadyavali 1918.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൯൯-

ടെ സ്വഭാവത്തെകൂടിയും ആലോചിക്കേണ്ടതാണ്.ശരീരം
നന്നെ ആയാസപ്പെടേണ്ടതായ വേലകൾ ചെയ്യുന്നവർ സാ
ധാരണയായി സ്വസ്ഥവൃത്തന്മാരേക്കാൾ കൂടുതൽ ഉറങ്ങ
ണം.അവർ ഉറങ്ങുന്നസമയം ശരിയായാലും ഈ ഭേദഗതി ഉ
ണ്ടാകുന്നതാണ്.പകൽ നന്നായി അദ്ധ്വാനിക്കുന്നവന്റെ
ഉറക്കത്തിന് ശക്തിയും സുഖവും അധികമുണ്ടായിരിക്കും.മ
ടിയന്മാർ കിടക്കയിൽ കിടന്നു ഉരുളുകയും ഇടയ്കിടെ കുറെ മ
യങ്ങുകയും ചെയ്യുന്നു.അതുകൊണ്ട് ശരീരസുഖത്തെ
സംബന്ധിച്ചിടത്തോളം ഒരുവൻ പത്തുനാഴിക ഉറങ്ങുന്നതും
മറ്റവൻ പതിനഞ്ചുനാളിക ഉറങ്ങുന്നതും ഒരുപോലെ ആ
കുന്നു.
മനസ്സുവച്ച് ജാഗ്രതയായിപഠിക്കുകയും മറ്റും ചെയ്യുന്ന
ത് ദേഹംകൊണ്ട് അദ്ധ്വാനിക്കുന്നതിനേക്കാൾ ഓജക്ഷയക
രമാകകൊണ്ട് വിദ്യ അഭ്യസിക്കുന്നവരും അഭ്യസിപ്പിക്കുന്നവ
രും മറ്റു ശേഷമുള്ളതിനേക്കാൾ അധികമുറങ്ങേണ്ടതാണ്.സ്കൂ
ൾ കുട്ടികളിൽ പലരും പരീക്ഷകളെല്ലാം ജയിക്കുന്നതോടുകൂടി
സ്ഥായിയായി വല്ല രോഗങ്ങളും സമ്പാദിക്കുന്നത് നാം സാധാ
രണയായി കാണുന്നുണ്ടല്ലോ.അതിനു മിക്കവാറും കാരണം
വേണ്ടസമയത്തും,വേണ്ടിടത്തോളവും ഉറങ്ങാതെ മനസ്സിരു
ത്തി പഠിക്കുന്നതാകുന്നു.
ഉറക്കത്തിനു വിധിച്ചിരിക്കുന്ന സമയം രാത്രിയാണെന്നുള്ള
തിനു സംശയമില്ല.എന്നാൽ രാത്രിയിൽ എത്ര സമയം കി
ടക്കണമെന്നും,ഏതുസമയത്തു എഴുനേല്കണമെന്നം ഉള്ള
സംഗതിയെപറ്റി അഭിപ്രായഭേദമുണ്ട്.രാത്രി നേരെ വെയ്കി
ക്കിടന്ന് രാവിലെ നേരെ വൈകി എഴുനേൽക്കുന്നവർ ഇത്ര
നേരം ഉറങ്ങണമെന്നല്ലാതെ ഇന്ന സമയത്തു ഉറങ്ങണമെന്ന്
നിർബന്ധമില്ലന്ന് വാദിക്കുന്നു.എന്നാല്ഡ ഇതു അത്ര ശരി
യാണെന്നു തോന്നുന്നില്ല.മനുഷ്യർക്കുവിശേഷബുദ്ധി കല്പിച്ചിട്ടു
ള്ളതിനാൽ ഏതു വിധമെങ്കിലും പ്രവർത്തിപ്പാനുള്ള ശ്കതിയുള്ള
തു കൊണ്ടു അവരുടെ പ്രവർതതികൊണ്ട് ഇന്നതു സ്വാഭാവിക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/103&oldid=159917" എന്ന താളിൽനിന്ന് ശേഖരിച്ചത്