താൾ:Gadyavali 1918.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

---൬--- ൩. പ്രയത്നം.



മനുഷ്യപ്രയത്നംകൂടാതെ ആവശ്യമുള്ളടത്തോളും കിട്ടുന്ന സാധനങ്ങൾ ധനമല്ലെന്നും നദീതീരത്തിൽ താമസിക്കുന്നവർക്ക് വെള്ളം ധനമാണെന്ന് വിചാരിച്ചുകൂടാ എന്നും അതിനെ ദൂരദേശങ്ങളിൽനിന്ന് കൊണ്ടുവരേണ്ടതായ പട്ടണങ്ങളിൽ വെള്ളം ധനമാണെന്നും ഇതിന്നു മുമ്പിൽ പറഞ്ഞിട്ടുണ്ടല്ലൊ. അതുകൊണ്ട് പ്രയത്നം ധനോല്പാദനത്തിന് പ്രത്യേകം ആവശ്യമാണെന്ന് സ്പഷ്ടമാകുന്നു. ധനമെന്ന് പറയാവുന്ന എല്ലാ ഉപയുക്ത സാധനങ്ങളേയും ഉല്പാദിപ്പിക്കുന്നതിന് അനേകജനങ്ങളുടെ പ്രയത്നംകൂടാതെ കഴിയുന്നതല്ലെന്ന് കുറച്ചാലോചിച്ചാൽ നമുക്ക് അറിയാം. അരി പാകംചെയ്ക, നെല്ല് കുത്തുക, കൊയിത്ത്, മെതി, മുതലായതു കഴിക്കുക, ഉഴുക, വളമിടുക, വിതയ്ക്കുക, ഉഴുന്നതിനും മറ്റുമുള്ള ഉപകരണങ്ങളുണ്ടാക്കുക, കൃഷിസ്ഥലത്തുനിന്ന് നെല്ല് വണ്ടിയിലൊ മറെറാ കൊണ്ടുപോകുക, ആ വണ്ടിയും മറ്റും ഉണ്ടാക്കുക — ഇങ്ങിനെ അനേകപ്രവൃത്തികൾ അനകജനങ്ങൾ ചെയ്യുന്നതിന്റെ ഫലമാകുന്നു നാമുണ്ണുന്ന ചോറ്. ഇതുപോലെതന്നെ മറെറല്ലാ ഉപയുക്തസാധനങ്ങളേയും ഉണ്ടാക്കുന്നതിന്ന് മനുഷ്യപ്രയത്നം ആവശ്യമാണ്.

പ്രയത്നം സഫലമെന്നും നിഷ്ഫലമെന്നും രണ്ടുപ്രകാരത്തിലുണ്ട്. സഫലപ്രയത്നത്തിന് ധനോൽപാദകമായി പ്രയത്നമെന്നർത്ഥമാകുന്നു. നിഷ്ഫലപ്രയത്നമെന്നുവച്ചാൽ അനാവശ്യമൊ നിഷ്പ്രയോജനമൊ ആയ പ്രയത്നമെന്ന് ശാസ്ത്രത്തിൽ അർത്ഥമില്ല. ഒരു പ്രകാരത്തിലും രാജ്യത്തെ ധനത്തിന്ന് അഭിവൃദ്ധിയുണ്ടാകാത്ത പ്രയത്നമെന്നെ അത്ഥമുള്ളു. കൃഷിക്കാർ, നെയിത്തുകാർ, കച്ചവടക്കാർ മുതലായവരുടെ പ്രയത്നം സഫലപ്രയത്നത്തിന്റെ കൂട്ടത്തിലാണ്. യാചകത്തിന്ന് നടക്കുന്നവരുടെയും മറ്റും പ്രയത്നം തീരെ നിഷ്ഫലമാണ്. സംഗീതക്കാർ, ചിത്രമെഴുത്തുകാർ, മുതലായവരുടെ പ്രയത്നം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/10&oldid=153273" എന്ന താളിൽനിന്ന് ശേഖരിച്ചത്