താൾ:Gadyavali 1918.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

--- ൭ ---

അനാവശ്യമൊ നിഷ്പ്രയോജനമൊ അല്ലെങ്കിലും ധനോൽപാദനത്തെ സംബന്ധിച്ചിടത്തോളം നിഷ്ഫലപ്രയത്നമാണ് . വിദ്യ അഭ്യസിപ്പിക്കുന്നവർ, രാജ്യഭരണം ചെയ്യുന്നവർ, മുതലായവരുടെ പ്രയത്നം രണ്ടുകൂട്ടത്തിൽ നിന്നും ഭേദപ്പെട്ടതാണ്. അവരുടെ പ്രയത്നത്തിന്റെ തല്ക്കാലഫലം ധനോൽപാദനമല്ലെങ്കിലും ഉത്തരകാലഫലമായിട്ട് അതും വരുന്നതാണ്. വിദ്യാഭ്യാസംകൊണ്ട് വേലചെയ്യുന്നവർക്ക് പല ഗുണങ്ങളും സിദ്ധിക്കുന്നതാകയാൽ അവരുടെ പ്രയത്നത്തിന്ന് ധനോൽപാദകശക്തി അധികം ഉണ്ടാകുന്നാതാണ്. അതുകൊണ്ട് അദ്ധ്യാപകന്മാരുടെ പ്രയത്നം തല്ക്കാലഫലമുള്ളതല്ലെങ്കിലും നിഷ്ഫലമായിട്ടുള്ളതുമല്ല. ഇങ്ങിനെതന്നെയാണ് ഉദ്യോഗസ്ഥന്മാരുടേയും ഗ്രന്ഥകാരന്മാരുടേയും മറവം പ്രയത്നത്തിന്റെയും ഫലം.

ഇതുപോലെതന്നെ ധനവ്യയത്തിന്റെ കാര്യത്തിലും ഒരു വിഭേദമുണ്ട്. സഫലപ്രയത്നത്തിൽ ഏർപ്പെടുന്നവർ അങ്ങിനെ ഏർപ്പെടുന്ന കാലം ഉപജീവനത്തിന്നായി ചിലവുചെയ്യുന്നത് സഫലവ്യയവും അവർ മറ്റുകാലങ്ങളിലും മറ്റാവശ്യങ്ങൾക്കും ചെയ്യുന്ന ചിലവും നിഷ്ഫലപ്രയത്നത്തിൽ ഏർപ്പെടുകയൊ, ഒരു പ്രയത്നവുംകൂടാതെ ഇരിക്കയൊ ചെയ്യുന്നവർ എല്ലാകാലങ്ങളിലും ചെയ്യുന്ന ചിലവും നിഷ്ഫലവ്യയവുമാകുന്നു. ധനോൽപാദനത്തിന് ഒരുവിധത്തിലും ഉപയോഗപ്പെടാത്ത സകല ചിലവും ഈ കൂട്ടത്തിലാണ്. നിഷ്പലവ്യയത്തിന്റെ അവസ്ഥപോലെ ഇരിക്കും ഒരു രാജ്യത്തിലെ ധന പുഷ്ടിയുടേയും അവസ്ഥ. ഇത് വർദ്ധിക്കുന്തോറും രാജ്യത്തു ക്രമേണ ദാരിദ്ര്യവും വർദ്ധിക്കും. ന്യായപ്രകാരം നോക്കുമ്പോൾ ഊട്ടുകളിലും സത്രങ്ങളിലും മറ്റും അസംഖ്യം ജനങ്ങളെ പോറ്റുന്നതും പ്രയത്നം ചെയ്യുവാൻ ശേഷിയുള്ളവർക്ക് മറ്റുപ്രകാരങ്ങളിൽ ഭിക്ഷകൊടുക്കുന്നതും ഭാരതഖണ്ഡത്തിന്റെ ദൃഷ്ടാഭ്യുദയത്തിന്ന് ഹാനികരമാണെന്ന് നിസ്സംശയമായി പറയേണ്ടിയിരിക്കുന്നു. അസ്ഥാനധർമ്മമാകുന്നു നമ്മുടെ രാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/11&oldid=153274" എന്ന താളിൽനിന്ന് ശേഖരിച്ചത്