താൾ:Gadyavali 1918.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജ്ഞകൾ സുശീലന്മാർക്ക് മാത്രമേ കിട്ടുന്നുള്ളു. അതുകൊണ്ട് സുശീലം വളരെ വിലപിടിച്ചതാണെന്നും എല്ലാവർക്കും വളരെ ആവശ്യമായിട്ടുള്ളതാണെന്നും സ്പഷ്ടമാകുന്നു. ഈ പറഞ്ഞതുകൊണ്ട് വിദ്യയും ബുദ്ധിയും നിസ്സാരമോ അനാവശ്യമോ എന്ന് ഞങ്ങൾ ലവലേശം സൂചിപ്പിക്കുന്നില്ല. ഈ ഗുണങ്ങളുള്ളവരെല്ലാവരും പ്രത്യേകമായി സുശീലന്മാരായിരിക്കേണ്ടതാണെന്ന് മാത്രമേ ഞങ്ങൾ വ്യവഹരിക്കുന്നുള്ളു. വിദ്യയും ബുദ്ധിയും ഇല്ലാത്ത ദുസ്സ്വഭാവികളെക്കാൾ അധികം ഈ ഗുണങ്ങളുള്ള ദുസ്സ്വഭാവികൾ ജനസമുദായക്ഷേമത്തിന് ഹാനിയെ ചെയ്യുമെന്നത് നിരാക്ഷേപമായ ഒരു സംഗതി യാകുന്നു.

"ശാസ്ത്രം ഗ്രഹിച്ചതുകൊണ്ടുമതിയല്ല
ശാസ്ത്രോക്തമാചരിക്കാതെ ഫലംവരാ

എന്നുള്ളതിനാൽ ഒരുവൻ താൻ വായിച്ചോ കേട്ടോ അറിഞ്ഞിട്ടുള്ള ശാസ്ത്രവിധികളെ ആചരിക്കാതിരുന്നുവെങ്കിൽ ആ വിധികളെ അറികമാത്രം ചെയ്തു എന്നുള്ളതുകൊണ്ട് അവന്ന് യാതൊരു ഫലവും ഉണ്ടാകുന്നതല്ല. "ശീലപ്രധാനം, നകുലംപ്രധാനം" എന്ന വചനം വളരെ യഥാർത്ഥമായിട്ടുള്ളതാണ്. മനുഷ്യൻ സാധാരണയായി സ്നേഹിക്കുന്നതും, ബഹുമാനിക്കുന്നതും, വിശ്വസിക്കുന്നതും, അനുസരിക്കുന്നതും സുശീലന്മാരെയാണെന്ന് എല്ലാവരും സമ്മതിക്കുമെന്ന് നി ശ്ചയംതന്നെ. സൂര്യൻറ രശ്മി ചന്ദ്രനിൽ പ്രതിഫലിച്ചിട്ട ചന്ദ്രൻ നമുക്ക് വെളിച്ചം തരുംപാലെ ശാസ്ത്രവചനകിരണങ്ങൾ മനുഷ്യഹൃദയത്തിൽ പ്രതിഫലിച്ചിട്ട് അവരെല്ലാവരും സുശീലമാകുന്ന ഗുണത്തെ ലോകത്തിലെല്ലാം വ്യാപരിക്കേണ്ടതാണ്.)

"സത്സംഗാൽഭവതിഹിസാധുതാഖലാനാം
സാധൂനാംനഹഖലസംഗമാൽഖലത്വം
ആമോദംകുസുമഭവംമൂദേവധത്തേ
മൂൽഗന്ധംതുകുസുമാനിധാരയന്തി"












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/9&oldid=153261" എന്ന താളിൽനിന്ന് ശേഖരിച്ചത്