താൾ:Gadyamalika vol-3 1924.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭ ധദ്യമാലിക----മൂന്നാംഭാഗം സഫായം ക്രടാതെയും, ഇങ്ങനെ രണ്ടു പ്രകാരത്തിൽ ആകുന്നു. ദൃഷ്ടപദാത്ഥങ്ങളുടെ അണുക്കളിൽ ക്രടിയുള്ള ഗതി തന്നെ രണ്ടു പ്രകാരത്തിലുണ്ടു്. (1)അണുക്കൾകു സ്ഥാനഭ്രംശം സംഭവിക്കാതെ

സ്പർശം മാത്രംകൊണ്ട ചൂടുഅവയിൽക്കൂടി ക്രമേണ ഗമിക്കുന്നതു്.(2) 

അണുക്കൾക്കു സ്ഥാനഭ്രംശം ഉണ്ടായി തൻമുലം ചൂടു വേഗതിൽ

പദാർത്ഥത്തിലെല്ലാം വ്യാപിക്കുന്നതു്. ഒരററം തീയിൽ കിടക്കുന്നതായ
ഒരു ഇരുമ്പു കമ്പിയുടെ മറേറ അററത്തേയ്ക്കുഊഷ് മാവു് നയിക്കപ്പെടുന്നതും 

ചൂടുള്ള വെള്ളമൊ പാലൊ ഒരു പാത്രത്തിനകത്തു ഒഴിക്കുമ്പോൾ ആയതിന്റെ സമ്പർക്കമില്ലാതുള്ള പാത്രത്തിന്റെ വിളുമ്പിലും മറ്റും ചുടു വ്യാപിക്കുന്നതും അണുക്കൾക്ക സ്ഥാനഭ്രംശം കുടാതുള്ള ചൂടിന്റെ പ്രസരണത്തിനു ദൃഷ്ടാന്തങ്ങളാകുന്നു.ഒരു പാത്രത്തിൽ വെള്ളമൊഴിച്ചു അടുപ്പത്തു വെച്ചു് അടിയിൽ തീ കത്തിക്കുമ്പോൾ അടിയിലെ വെള്ളം ചൂടുപിടിച്ചുയർന്നു മുകളിലത്തെ നിരകളിലെ വെള്ളം ക്രമേണ കീഴ്​പോട്ടു പതിച്ചു ചൂടു പിടിച്ചു വെള്ളത്തിലെല്ലാം ചൂടു നിരക്കുന്നതു അണുക്കളുടെ

സ്ഥാനഭ്രംശസഫിതമുള്ള ചൂടിന്റെ ഗതിക്കു ദൃഷ്ടാന്തമാകുന്നു. ഇടയ്ക്കുള്ള വായുനിരയെ ഉഷ്​ണിപ്പിക്കാതെ സൂയ്യന്റെ ഊഷ്​മാവു അതിദൂരസ്ഥമായ

ഭ്രതലത്തിൽ വന്നു ചേരുന്നതും ഊഷ്മാവിന്റെ പ്രധാന തികളിൽ രണ്ടാമത്തേതിനു ദൃഷ്ടാന്തങ്ങളാകുന്നു. മദ്ധ്യസ്ഥമായ യാതൊരു വസ്തുവിന്റേയും സഹായംകുടാതെ സൂയ്യഗോളത്തിൽ നിന്നു ഭ്രതലത്തിലേയ്ക്കു ചൂടു ഗമിക്കയെന്നുള്ളതു യുക്തിയുക്തമായിരിക്കുന്നില്ലാത്തതിനാൽ സർവത്ര വ്യാപിച്ചിരിക്കുന്നതായി അതിസുക്ഷ്മമായും അദൃശ്യമായും ഉള്ള 'ഈത' എന്ന ഒരു പദാർത്ഥത്തെ ശാസ്ത്രജ്ഞന്മാർ സങ്കല്പിച്ചിരിക്കുന്നു. മദ്ധ്യസ്ഥമായി യാതൊരു പദാർത്ഥാവും കാണ്മാനില്ലാത്ത സ്ഥലങ്ങളിലെല്ലാംകുടി ചൂടു പ്രസരിക്കുന്നതു ഈ നേരിയ പദാർത്ഥത്തിന്റെ തിരമാലപോലുള്ള പ്രത്യക്ഷച ലനത്താലാണെന്നാകുന്നു അവർ പറയുന്നതു്. ഈ മൂന്നിലൊരു തരത്തിൽ ഉൾപ്പെടാത്തതായിയാതൊരു ഗതിയും ഊഷ്​മാവിനു ഉണ്ടെന്നു തോന്നുന്നില്ല. ഈ ഗതിഭേടങ്ങളെ "അണുസ്​പർശമാത്രഗമനം" "സാണുഭ്രംശഗനം""സൂയ്യകരവൽഗമനം" എന്നിങ്ങനെ നാമകരണം ചെയ്യാവുന്നതാകുന്നു.

             ഊഷ്​മാവിന്റെ സ്വഭാവം, ഉല്പത്തി, ഗതിഭേദങ്ങൾ ഇവയെപ്പറ്റി 

ഇപ്പോൾ പ്രസ്താവിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി അതിന്റെ പ്രവൃത്തിയെപ്പറ്റിമാത്ര മേ സ്വല്പം പറവാനുള്ളു. ആകയാൽ അതുകുടി കഴിച്ചു . ഈ ഉപന്യാസത്തെ അവസാനിപ്പിച്ചേയ്ക്കാം . അതിന്റെ പ്രവൃത്തികൾ മുഖ്യമായി തായെ പറയുന്നവ യാകുന്നു.

     (1)ഊഷ്​മാവിനാൽ പദാർത്ഥങ്ങൾ ചൂടുപിടിച്ചു തപ്തങ്ങളാകുന്നു.

(2)അതു പദാർത്ഥങ്ങളുടെ സ്വാഭാവികസ്ഥിതിയിൽ ഭേദങ്ങളെ ഉളവാക്കുന്നു.[പൊൻ, വെള്ളി, ഈയം, ചെമ്പു്, ഓടു്, ഇരുമ്പു മുതലായ ലോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/87&oldid=159876" എന്ന താളിൽനിന്ന് ശേഖരിച്ചത്