താൾ:Gadyamalika vol-3 1924.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നം അടികല്ലിന്റെയും, അടിക്കുന്ന കട്ടിയുടെയും ചറ്റികയുടെയും അണുക്കളിലേയ്ക്കു നയിക്കപ്പെട്ടു ചൂടായി പരിണമിക്കുന്നു. ആകയാൽ 'ചൂടു്' എന്നുള്ളതു പദാർത്ഥങ്ങളുടെ അതിസൂക്ഷ്മങ്ങളായ അണുക്കളിൽ സംഭവിക്കുന്ന അദൃശ്യമായചലനവിശേഷമത്രേ.

മേല്പറയപ്പെട്ടതിൽ നിന്നു ചൂടിന്റെ പ്രകാരത്തിലുള്ള ഉല്പത്തികടുപ്പമുള്ള വസ്തുക്കൾ തമ്മിൽ ഉരസുന്നതിൽ നിന്നാണെന്നു ബോധപ്പെടുന്നതാക്കുന്നു. തീപ്പെട്ടിയും മറ്റും ഇല്ലായിരുന്നു പണ്ടത്തെ കാലങ്ങളിൽ ആളുകൾ തീയുണ്ടാക്കിവന്നതു് ഈ സബ്രദായം അനുസരിച്ചുതന്നെ ആയിരുന്നു.

     ഊഷ്മാവിന്റെ കുറെക്ക്രുടി സാധാരണയായ ഒരു ഉല്പത്തി വിറക്,കൽക്കരി,എണ്ണ,ഗാസ് മുതലായ ഇന്ധനദ്രവ്യങ്ങൾ കത്തി ജ്വലിക്കുന്നതി നിന്നാകുന്നു.  ഈ ദ്രവ്യങ്ങളെ കത്തിക്കുന്നതിനു അഗ്നിയുടെ സഹായം ആരംഭത്തിൽ ആവശ്യമുണ്ടെന്നു വരികിലും അവയുടെ ജ്വലനത്തിൽ നിന്നു് ഉൽഭ്രതമാക്കുന്ന ചൂടു അളവറ്റാതാക്കുന്നു.  ജ്വലനത്തിൽ നിന്നു അവയുടെ അണുക്കൾ ആകാശത്തിൽ വർത്തിക്കുന്ന അമ്ലജനക(oxygen)ത്തോടു രാസയോഗന്യായേന ചേർന്നു അന്യപദാർത്ഥങ്ങളെ  ഉല്പാദിപ്പിക്കുന്നു.  അക്കാലത്തുണ്ടാവുന്ന ഊഷ്മാവിനും തീയ്ക്കും കാരണം അമ്ലജനകത്തോടുള്ള അവയുടെ രാസയോഗംതന്നെയാകുന്നു.  എന്നാൽ ചൂടു് ഇപ്രകാരം ഉത്ഭവിക്കുന്നതു രാസയോഗമുറപ്രകാരം  അമ്ലജനകത്തോടു മറ്റു പദാർത്ഥങ്ങൾ സംയോജിക്കുബോൾ മാത്രമല്ല ഏതെങ്കിലും രണ്ടു പദാർത്ഥങ്ങൾ തമ്മിൽ രാസയോഗമാണു് മറ്റു യോഗങ്ങളേക്കാൾ അധികം സാധാരണമായിട്ടുള്ളതു്.
  ഭൂതലത്തിൽ ഉള്ള ചൂടിന്റെ ഏറ്റവും പ്രധാനമായ ഉല്പത്തി സൂർയ്യനിൽ നിന്നാകുന്നു.  സൂർയ്യൻ അസംഖ്യം ദ്രവ്യങ്ങൾ ചേർന്ന് ഇടവിടാതെ ജ്വലിച്ചുകൊണ്ടിരിക്കുന്ന അതിമഹത്തായ ഒരു ഗോളമാകുന്നു.  ഭൂതലത്തിൽ നിന്നു ഒൻപതിൽപരംകോടി മൈൽ ദൂരത്തു വർത്തിക്കുന്നു എങ്കിലും സൂർയ്യനിൽ നിന്നു പുറപ്പെടുന്ന ഊഷ്മാവു് ഭൂമിയിൽ സദാ വന്നെത്തിക്കൊണ്ടു തന്നെ ഇരിക്കുന്നു.  ഈ ഉഷ്മാവു ഭൂതലത്തിലുള്ള ജീവജാലങ്ങളുടെ വളർച്ചയ്ക്കു് അത്യന്താവശ്യമാകുന്നു.  ജലാശയങ്ങളിൽ വെള്ളം ആവിയായി ആകാശത്തിൽ ഉയർന്നു പുന--- മഴയായി ഭൂതലത്തിൽ പതിക്കുന്നതും ഈ ചൂടുകൊണ്ടുതന്നെ ആകുന്നു.  ചുരുക്കത്തിൽ സൂർയ്യനില്ലെങ്കീൽ ജീവിതവും ഇല്ലതന്നെ.

ഇനി ഊഷ്മാവിന്റെ ഗതി അല്ലെങ്കിൽ സഞ്ചാരത്തെപ്പറ്റി സ്വല്പം പറയാം. അതു് ഒരു ദിക്കിൽ നിന്നു മറ്റൊരു ദിക്കിലേയ്ക്കു ഗമിക്കുന്നതു മുഖ്യമായി(1)അതിന്റെ ഉല്പത്തിയേയും പതനസ്ഥലത്തേയും സംബന്ധിക്കുന്ന ദൃശ്യമായ ഏതെങ്കിലും വസ്തുവിന്റെ അണുക്കളിക്രുടിയും,(2)മേല്പറഞ്ഞ രണ്ടുസ്ഥാർനങ്ങളുടെ മദ്ധ്യത്തിൽ, വർത്തിക്കുന്നതായ പ്രത്യക്ഷവസ്തുക്കളുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/86&oldid=159875" എന്ന താളിൽനിന്ന് ശേഖരിച്ചത്