താൾ:Gadyamalika vol-3 1924.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാംപ്രകരണം-----ജീവികളുടെ ആഹാരസമ്പാദ്യം ൭൧ ഹങ്ങളും മറ്റു ഘനദ്രവ്യങ്ങളും ഉരുകി ദ്രവാവസ്ഥയെ പ്രാപിക്കുന്നതും വെള്ളം, എണ്ണ മുതലായ ദ്രവ്യങ്ങൾ രുപരഹിതങ്ങളായ ബാഷ്​പങ്ങളായി മാറുന്നതും സ്ഥിതിഭേദങ്ങൾക്കു ദൃഷ്ടാന്തങ്ങളത്രേ.]

    (3) ഊഷ്​മാവു് തദഭാവത്തിങ്കൽ സംയോജിക്കുന്നതല്ലാത്ത പദാർത്ഥങ്ങ

ൾ തമ്മിൽ രാസയോഗത്തെ ഉളവാക്കുന്നു. [എണ്ണയുടേയും, വിറകിന്റേയും സൂക്ഷ്മാംശങ്ങൾ അമ്ലജനകവും സംയോജിച്ചു ന്ത്രതനയോഗങ്ങളെ ഉളവാക്കു ന്നതും അബ്​ജനകവും അമ്ലജനകവും സംയോജിച്ചു ജലത്തെ ഉണ്ടാക്കുന്നതും ഇതിനെ ദൃഷ്ടാന്തീകരിക്കുന്നു.]

    (4) ഇപ്രകാരമുളവാക്കുന്ന യോഗത്തെ ഊഷ്​മാവു് പലപ്പോഴും ഭഞ്ജിക്കുക

യും ചെയ്യന്നുണ്ടു് . [ഇരുമ്പു്, ഈയം,രസം മുതലായ ലോഹങ്ങൾ തന്മാത്രങ്ങ ളായി നമുക്കു ലഭിക്കുന്നതു അവയുടെ യോഗങ്ങളെ ഊഷ്​മാവുകൊണ്ടു ഭഞ്ജിച്ചിട്ടാകുന്നു.]

    (൫) ലോകത്തിൽകാണാറുള്ള ചലനങ്ങളിൽ പലതും സംഭവിക്കുന്നതും

ഊഷ്​മാവിന്റെ പ്രവൃത്തിയാലാതുന്നു. കാറ്റു വീശ്ചന്നതും സമുദ്രതലത്തിൽ ചില പ്രവാഹങ്ങൾ ഉത്ഭവിക്കുന്നതും ജലത്തെ ആവിയായി മാറ്റി തൻമൂലം വണ്ടിക ളേയൂം കപ്പലുകളേയും മറ്റും ഓടിക്കുന്നതും ജീവികളുടെ ശരീരത്തിൽ രക്തം പ്രസരിക്കുന്നതും എല്ലാം ഇതിനു ദൃഷ്ടാന്തങ്ങളാകുന്നു.

    ഭാഷാപോഷിണി.                          എസ്. സുബ്രഹ്മണ്യയ്യർ ബി.ഏ.
              ----(0)----‍
                      ജീവികളുടെ ആഹാരസമ്പാദ്യം
                 ------
     ജീവികൾ തങ്ങളുടെ ആഹാരസമ്പാദ്യത്തിനായി മനുഷ്യർ ചെയ്യുന്നതാ

യ എല്ലാ പ്രവൃത്തികളും ചെയ്യുന്നു. ഇങ്ങനെ പറഞ്ഞതുകൊണ്ടു എലിയും, പൂച്ച യും, നരിയും,കുറുകനും വല്ല ഗവമ്മെണ്ടാപ്പീസുകളിലും പോയിഗുമസ്തൻ പണിയോ ശിപായിവേലയോ ചെയ്യുന്നുണ്ടെന്നൊ,ഉറുമ്പും, ഈച്ചയും കപ്പലുക ൾ ഉണ്ടാക്കി കടൽ സഞ്ചാരം ചെയ്തു ദ്രവ്യം സമ്പാദിച്ചു് അഹോവൃത്തികഴിക്കു ന്നുവെന്നോ ആണു ഞാൻ അർത്ഥം ധരിച്ചതു എന്നു ആരും വിചാരിക്കയില്ലെ ന്നു വിശ്വസിക്കുന്നു, അഹോവൃത്തിക്കുവേണ്ടി വന്യമൃഗങ്ങളെ വേട്ടയാടി പിടിക്ക യും കായ്കനികൾ ശേഖരിക്കയും ആയിരുന്നു മനുഷ്യർ ഒന്നാമതായി ചെയ്തുപോന്നതു് . അപരിഷ് കൃതജാതികൾ ഇന്നും ചെയ്യുന്നതു അപ്രകാരമാ ണു് . ആന മുതൽ പരമാണുപ്രായമായ പ്രാണികൾവരെയുള്ള ഇതര ജീവിക ൾ ഒക്കെയും ഈ കായ്യത്തിൽ മനുഷ്യരെപ്പോലെ തന്നെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ പ്രവർത്തിക്കുന്നു . നാം പശുക്കളേയും ആടുക

ളേയും പോറ്റി അവയുടെ പാൽ എടുത്തു ഭക്ഷണത്തിന്നുപയോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/88&oldid=159877" എന്ന താളിൽനിന്ന് ശേഖരിച്ചത്