താൾ:Gadyamalika vol-3 1924.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൮ ഗദ്യമാലിക---മൂന്നാംഭാഗം

                         ...  ...  ...  ..ഒരു മൂത്ത
                          കുരങ്ങിന്റെ വടിവായി ചമഞ്ഞു കൈകളുംകാലും
                       കഴഞ്ഞു വാലുമക്കാലം മെലിഞ്ഞ കൈകളെകൊണ്ടു
            ചൊറിഞ്ഞു വാലുമക്കാലം,രോമമെപ്പേരും കൊഴിഞ്ഞു മേനിയും ചുക്കി-
                        ച്ചുളിഞ്ഞു കണ്ണിനു കാഴ്ച കുറഞ്ഞു, പീളയും വന്നു    
                     നിറഞ്ഞു താൻ,വഴിയിൽച്ചെന്നുറച്ചു,നേത്രവും ചിമ്മി-
                       ശ്ശയിച്ചു...........
        
      ഈ മൂത്ത കുരങ്ങ്  മെലിഞ്ഞ  കൈകളെകൊണ്ടു  ചൊറിഞ്ഞിരുന്നില്ലെങ്കിൽ
       കുഞ്ചൻനമ്പ്യാരുടെ ചിത്രം ഒരിക്കലും പ്രശംസാർഹമാകുന്നതല്ലായിരുന്നു
     
        വാനീരത്തിൽ മദിച്ച പക്ഷികകളിരിക്കുമ്പോൾ  കൊഴിഞ്ഞുള്ള നൽ--
        സ്തനംകൊണ്ടു സുഗന്ധമാർന്നതി തണുപ്പുള്ളച്ഛവെള്ളത്തൊടും
        താനെ കായ്കറം പഴുത്തു നീലനിറമായ ജാംബൂവനെ മുട്ടി വൻ-
        ധ്വാനത്തോടൊഴുകുന്ന ചോലകളിതാ നാനാവഴിക്കിവനെ.
     ഭവഭൂതിയുടെ ഈ വിവരണം വായിക്കുമ്പോൾ ആ ചോലകളുടെ കരയിലിരുന്നു സുഗന്ധവും തണുപ്പും  ഉള്ള വെള്ളത്തിന്റെ സാനിദ്ധ്യ സൗഖ്യം അനുഭവിക്കാൻ ആർക്കും ഒരാഗ്രം തനിയെ ജനിക്കത്തക്കവണ്ണം ആ വിവരണം അത്ര കൃത്യവും സ്വാഭാവികവുമായിരിക്കുന്നു.
                ലങ്കയിലേയ്ക്കു ചാടാൻ ഭാവിക്കുന്ന ഹനുമാന്റെ ഛായാപടം എടുത്തിരുന്നെങ്കിൽ താഴെ പറയുന്ന വിവരണത്തിനനുസരിച്ചിരിക്കും. 
                  .........'വാലും നിജ-
                  മേററുമുയർത്തി'പരത്തികരങ്ങളും
     അതിവിപുലഗളതലവുമാർജ്ജവമാക്കിനിന്നകുഞ്ചിതാഘ്രിയായ്.
 ഇങ്ങിനെ തന്നെയാണ്,
           "സ്വച്ഛന്ദം കടിഞാണുവിട്ടയുടനെ നീട്ടികഴുത്തേറ്റവും
           പുച്ഛാഗ്രങ്ങൾ ചലിപ്പിച്ചിടാതെ,ചെവികൾ ക്രപ്പിച്ചനങ്ങാതെയും"
    ഓടിയ ദുഷ്ഷന്തന്റെ കുതിരയും
             "കണ്ഠനാളമഴകിൽത്തിരിച്ചനുപദാരഥം പിറകിൽ നോക്കിയും
               കണ്ഠനായ് ശംഭയേന പൃഷ്ഠമതു പൂർവകായഗതമാക്കിയും"
    കൊണ്ടു് ജീവരക്ഷയ്ക്കായി ഓടിയ മാനും.
അധികം ഉദാഹരണങ്ങളെകൊണ്ടു് ഉപന്യാസം ദീർഘിപ്പിക്കുന്നില്ല യഥാർത്ഥ കവികളുടെ കൃതികളൊക്കെ ഇതിന്നു ദൃഷ്ടാന്തമായിരിക്കും.

ഇങ്ങനെ സാധനങ്ങളുടെ സ്വന്തഗുണങ്ങൾ കണ്ടറികമാത്രമല്ല തുല്യഗുണമുള്ള മററു സാധനങ്ങളെ പെട്ടെന്നു മനസ്സിൽ ഓർമ്മിക്കകൂടിയാകുന്നു ഭാവനാശക്തി ചെയ്യുന്നത്. ഇങ്ങനെ ഓർമ്മിക്കുന്നതു് പണ്ടെങ്ങാൻ കണ്ടു മന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/55&oldid=159849" എന്ന താളിൽനിന്ന് ശേഖരിച്ചത്