താൾ:Gadyamalika vol-3 1924.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാം പ്രകരണം ൩൭

          ----------
  നു  വ്യത്യാസമുണ്ടായിരിക്കുമല്ലോ.  ഒരു ചെടിയേയോ, പുഷ്പതേയൊ,ഒരു സാധാരണ മനുഷ്യൻ കാണുന്നതിലും, ഒരു സസ്യശാസ്ത്രജ്ഞൻ കാണുന്നതിലും ഫലത്തിൽ വ്യത്യാസമുണ്ട്.  ഒരു പാട്ടു കേൾക്കുമ്പോൾ"സംഗീതത്തിനു ചെവിയില്ലാത്ത"ഒരാൾക്കു്  ഉണ്ടാകുന്ന അനുഭവവും, ഒരു സംഗീതജ്ഞനുണ്ടാകുന്ന അനുഭവവും, രണ്ടും, രണ്ടുവിധത്തിലായിരിക്കും.മനുഷ്യരുടെ വാക്കിൽ നിന്നും,അവരുടെ  മുഖസ്വഭാവത്തിൽ നിന്നും,അവരുടെ മനോഗുണം അറിവാൻ ലോകവ്യവഹാരത്തിൽ അധികം ഇടപെട്ട വ്രദ്ധൻമാർക്കു സാധിക്കും പോലെ ചെറുപ്പക്കാർക്കു സാധിക്കുകയില്ല. അതുകൊണ്ടാണല്ലൊ "ഇളമാൻ  കടവറിയാ"എന്നു പറയുന്നത്.
            ഇങ്ങിനെതന്നെ, വല്ല സാധനങ്ങളെയും കാണുന്ന മാത്രയിൽ അവയുടെ മുഖ്യ ഗുണങ്ങൾ മനസ്സിലാക്കി, അവയോട് സാമ്യമുള്ള മറ്റു സാധനങ്ങളെ ക്ഷണത്തിൽ ഓർമിച്ച് അന്യോന്യമുള്ള തുല്യാതുല്യതകളെ ഗണിച്ചറിയുവാനുള്ള, ജന്മസിദ്ധമായ വൈഭവത്തെയാണു് ഭാവനയെന്നു പറയുന്നത്. ചിത്രമെഴുത്തുകാർക്കും കവികൾക്കും ഭാവനാശക്തി അത്യാവശ്യമാണു്. മററുള്ളവർ നിസ്സാരങ്ങളെന്നു വിചാരിക്കുന്ന ഒരു ഇലയുടെ നില്പോ,ഒരു അംഗത്തിന്റെ സ്ഥിതിയൊ, ചിത്രത്തിനു സ്വഭാവികത നൽകുവാൻ ​ഏറ്റവും ഉപയോഗമുള്ളവയായി ഒരു ചിത്രകാരൻ വിചാരിച്ചെന്നു വരാം.  ഏറ്റവും വിപരീതഗുണങ്ങളുള്ള വികാരങ്ങളെ ചിത്രത്തിൽ സൂചിപ്പിക്കുവാൻ,  മുഖത്തിന്റെ ഒരു ചുളിയൊ കണ്ണിലെ പ്രകാശദ്വാരത്തിന്റെ സ്ഥാനമൊ അല്പം ഭേദിപ്പിച്ചാൽ മതി.
     ഗുണദോഷവിവേചനയിൽ അത്യന്തം പാടവമുള്ള ഒരാളെ,സമർത്ഥനായ ഒരു ചിത്രമെഴുത്തുകാരൻ വരച്ച ഒരു ചിത്രം കാണിച്ചപ്പോൾ,  ചിത്രം ശാസ്ത്രാനുസാരമായ എല്ലാ കാർയങ്ങളും അടങ്ങിയതാണെങ്കിലും ആവശ്യമായ ഒരു "അതു്"ഇല്ലാത്തതുപോലെ ഇരിക്കുന്നു എന്നു പറഞ്ഞുപോൽ.  ആ "അതു്"എന്താണെന്നു ഗുണദോഷവിവേചനജ്ഞൻതന്നെ പറവാൻ സാധ്യമായിരുന്നില്ല, ഭാവനാശക്തിയുള്ള ഒരു ചിത്രകാരന്റെ തൂലികകൊണ്ടു് ഒരു ചെറിയ ചൊട്ടയൊ നേരിയ വരയൊ, ചരിത്രത്തിനു് ആ "അതു്"ഉണ്ടാക്കിയെന്നു വരാം. കവിതയുടെ കാര്യവും ഇങ്ങനെ തന്നെയാണു്.  ചിത്രകാരന്റെയും കവിയുടെയും ഭാവനാശക്തിയുടെ ഭാവാഭാവങ്ങൾതിരിച്ചറിവാനുള്ള വാസന ഈ ചൊട്ടയൊ വരയൊ പോലെ അത്ര സൂക്ഷ്മമായതാണുതാനും.
     നമ്മുക്ക് ഇവിടെ കവികളുടെ  ഭാവനാശക്തിയെപ്പററി വിചാരിക്കെണ്ടതെ ഉള്ളു.  അതിനെ നിവ്രത്തിയുള്ളു.

വല്ല സാധനവും വിവരിക്കുന്നത് അതിനു ഏറ്റവും മുഖ്യമായി മററുള്ളവയിൽ നിന്ന് ക്ഷണം തിരിച്ചറിയാത്തക്കതായ ഗുണങ്ങളെക്കൊണ്ടായിരിക്കണം. അങ്ങിനെയുള്ള ഗുണങ്ങളെ കണ്ടുപിടിക്കാനാണ് ഭാവനാശക്തിയുടെ സഹായം വേണ്ടതു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/54&oldid=159848" എന്ന താളിൽനിന്ന് ശേഖരിച്ചത്