താൾ:Gadyamalika vol-3 1924.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാംപ്രകരണം--ഭാവനാശക്തി ൩൯

     സ്സിലാക്കിയതൊ,കേൾക്കയോ,വായിച്ചറികയോ,ചെയ്തിട്ടുള്ളതോ ആയ സാധനങ്ങളായിരിക്കാം.  തുല്യഗുണങ്ങൾ ആകൃതിയിലോ പ്രകൃതിയിലോ ആയിരിക്കാം. ഭാവനാശക്തിയുടെ ഈ പ്രകടനത്തിൽ നിന്നാകുന്നു ഉപമാദി അലല്ലാരങ്ങളുടെ ഉത്ഭവം.
              എന്നതു കേട്ടൊരുകംസൻ  തൻകോപവും
               മന്ദമായ് വന്നതായ് മെല്ലെമെല്ലെ,
             മന്ത്രംകൊണ്ടീഷൽ തളർന്നുനിന്നീടുമ-
             പ്പന്നഗവീരൻതൻകോപംപോലെ.
            രോദിതയായൊരുസോദരിതന്നെയും  
              ആദരവോടങ്ങയച്ചുനിന്നാൻ.
            വമ്പുലിവായിൽ നിന്നമ്പാതെവീണ്ടുംപൊ-
           യ്ക്കമ്പത്തെപ്പൂണുന്നോരേണംപോലെ
          മേവിനിന്നീടുന്ന ദേവകീദേവിരാൻ
          കേവലംകംസനെ നോക്കിനിന്നാൾ
     ഇങ്ങനെയുള്ള അലങ്കാരങ്ങൾ അനവധി അടങ്ങിയിരിക്കുന്ന കൃഷ്ണഗാഥ രചിച്ച വിദ്വാന്റെ  അനിതസാധാരണമായ ഭാവനാശക്തി   ഈ വിധത്തിലാണു് അധികവും പ്രകടിപ്പിച്ചതു്.  കുഞ്ചൻനമ്പ്യാർ ഉപമാലങ്കാരം അത്ര വളരെ പ്രയോഗിച്ചുകാണുന്നില്ല. 
        ഹേഹയനരവരപുരമിതുസുരവര
      ഗേഹഹസമാനാഭുവിമിലസതിമാൻ
 ഇങ്ങിനെ ചില കവികൾ സ്വർഗ്ഗലൊകത്തെയും,താമരയെയും,അരയന്നത്തെയും,ചന്ദ്രനെയും  പിടിച്ചുവലിച്ചുണ്ടാക്കുന്നവനെ  ഭാവനാശക്തിയുടെ ഫലമായി ഞാൻ വിചാരിച്ചിട്ടില്ല. ആരും വിചാരിക്കയില്ല.
                         യാതീഹ മുമ്പോട്ടു വപുസ്സുമാത്രം
                         ചേതസ്സു പശ്ചാദവശം പ്രയാതി
                          വാതസ്യ വേഗം പ്രതിനീയമാനം
                        കേതോഃ പതാകാംശുകമെന്നവണ്ണം
          സ്വന്തം ഭാവനാശക്തിയുടെ ഉത്തമദൃഷ്ടാന്തങ്ങളായ ഈ വക ശ്ലോകങ്ങളുടെ ഗാംഭീര്യവും രസവും വേറെതനെയാണു്.  രാജാക്കന്മാർ പ്രജകളെ പരിപാലിക്കേണ്ടതിന്നനുഭവിക്കുന്ന സങ്കടങ്ങളും രാജപദവിക്കുള്ള സൌകര്യവും അറിയാത്തവർ വെയിലിൽ കുടപിടിച്ചു നടക്കുന്നവരിൽ ആരും ഉണ്ടായിരിക്കയില്ല. പക്ഷെ,
           ക്ഷിതിക്ഷിത്തിൻകൃത്യംശ്രമഹാരവുമാംശാന്തിദവുമാ-
          മതിന്നൊപ്പം ചേർക്കാൻസുകരധൃതദണ്ഡംകടയാതെ

എന്നു പ്രയോഗിക്കാൻ കാളിദാസന്റെ ഭാവനാശക്തിക്കു മാത്രമെ കഴിഞ്ഞുള്ളു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/56&oldid=159850" എന്ന താളിൽനിന്ന് ശേഖരിച്ചത്