താൾ:Gadyamalika vol-3 1924.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാംപ്രകരണം---മൊണോക്കോ ൩൩

സൈന്യവും ആ രാജ്യത്തുണ്ട്. സൈന്യത്തിൽ എഴുപത്തിരണ്ടു ഭടന്മാരും ഒരു സേനാധിപനും മാത്രമാണുള്ളത്. അവസ്ഥയ്ക്കു തക്കവണ്ണം തന്നെ രാജ്യം വളരെ ചെറുതായതുകൊണ്ട് സിവിൽ, ക്രിമിനാൽ മുതലായ കാര്യങ്ങളിലെ പരമമായ അപ്പീലുകളെല്ലാം രാജാവു തന്നെയാണ് കേട്ടു തീർച്ചപ്പെടുത്തുന്നത്. മോണാക്കോ രാജാവ് യൂറോപ്പിലെ മഹാകോയ്മകളുടെ ഇടയിൽ തന്റെ സ്വാതന്ത്ര്യം നിലനിർത്തിപ്പോരുന്നത് തന്റെ എഴുപത്തിരണ്ടു ഭടന്മാരുള്ള വലിയ സൈന്യത്തെക്കൊണ്ടാ ണെന്ന് ആരും ശങ്കിക്കയില്ലെന്നു വിശ്വസിക്കുന്നു. പിന്നെ എങ്ങിനെയാണ്? യൂറോപ്പിലെ മഹാകോയ്മകളെല്ലാംകൂടി യോജിച്ചതല്ലാതെ ഓരോരുത്തർക്ക് സ്വേച്ഛയായി യാതൊന്നും പ്രവർത്തിപ്പാൻ പാടില്ലാത്ത വിധത്തിൽ അവരെല്ലാംകൂടി ചെയ്തുവച്ചിട്ടുള്ള ഉടമ്പടികൾ നിമിത്തം നിവിഘ്നമായി സ്വാതന്ത്ര്യം നിലനിർത്തിപ്പോരുന്ന ഗ്രീസ്സ്, ഡെൻമാർക്ക്, സ്വിറ്റ്സർലാണ്ട്, സവിയാ, മാണ്ടിന്ഗ്രോ മുതലായ ഏതാനും രാജ്യങ്ങളുടെ കൂട്ടത്തിൽ പെട്ടതാണ് മോണാക്കോ. ആ വക രാജ്യങ്ങളുടെ കൂട്ടത്തിൽ വിസ്താരവും ജനസംഖ്യയുംകൊണ്ട് ആ രാജ്യം ഒടുവിൽ നിൽക്കുന്നതാണെന്നു മാത്രമേ ഉള്ളൂ. മോണാക്കോ രാജ്യത്തിന്നു ലോകത്തിലെ മറ്റൊരു രാജ്യത്തിനും ഇല്ലാത്തതായ ഒരു പ്രത്യേകാവസ്ഥയുണ്ട്. അ തെന്തെന്നാൽ ആ രാജ്യത്തെ വസ്തുക്കൾക്കാകട്ടെ , മറ്റു സ്വത്തുക്കൾക്കാകട്ടെ, പ്രജകൾക്കാകട്ടെ ഗവർമ്മേണ്ടിൽ നിന്ന് ഒരു പൈപോലും നികുതി ചുമത്തീട്ടില്ല. ചുരുക്കിപ്പറഞ്ഞതായാൽ ആ രാജ്യത്തെ ഗവർമ്മേണ്ടിൽ റവന്യൂഡിപ്പാർട്ടുമെണ്ട് എന്നു പറയാവുന്ന ഒരു ഏർപ്പാടുതന്നെ ഇല്ല. മുമ്പു പ്രസ്താവിച്ചപോലെ രാജ്യത്തിന്റെയും പ്രജകളുടെയും പുഷ്ടിക്കും ക്ഷേമത്തിനും ആവശ്യമുള്ളതും രാജാവിന്റെ സുഖത്തിന്നും പദവിക്കും വേണ്ടതും ആയ യാതൊരു ഏർപ്പാടിന്നും അവിടെ ഒരു കുറവും ഇല്ലതാനും. ഇതെങ്ങനെ? അതിന്നുള്ള വക എവിടെ നിന്നുണ്ടാകുന്നു? ചേക്കുകളിയിൽനിന്ന്. മോണാക്കോ ​എന്ന രാജ്യത്തെപ്പ റ്റി അറിഞ്ഞിട്ടില്ലാത്തവർ വല്ലവരും ഉണ്ടെങ്കിൽ അവരിൽ ചിലരെങ്കിലും 'മാണ്ടിക്കാർലൊ' എന്നു ലോകപ്രസിദ്ധമായ ചേക്കുകളി സ്ഥലത്തെപ്പറ്റി അറിഞ്ഞിട്ടുണ്ടാകാതിരിക്കയില്ല. 'മാണ്ടിക്കാർലൊ' എന്നതു മോണാക്കോ രാജ്യത്തിന്റെ സമുദ്രത്തിലേക്കു തള്ളി നിൽക്കുന്ന ഒരു പാറപ്രദേശമാണ്. ആ പാറപ്രദേശത്തിന്റെ ശിഖരത്തിൽ അതിമനോഹരമായി പണി ചെയ്തിട്ടുള്ള 'കസീനൊ' എന്നു പേരായ ദ്യുതമണ്ഡപത്തിൽ വെച്ചാണ് ഈ ചേക്കുകളി നടത്തുന്നത്. അതിൽനിന്നു കിട്ടുന്ന ആദായമാണ് മോണാക്കോ രാജ്യത്തിലെ മുതലെടുപ്പ്.

ഈ ചേക്കുകളിയുടെ ഉത്ഭവത്തെപ്പറ്റി അല്പം പ്രസ്താവിക്കാം. ൧൮൬-ന്നു മുമ്പ് മോണാക്കോ രാജ്യത്തു രണ്ടായിരം ജനങ്ങളിൽ അധികം ഉണ്ടായിരുന്നില്ല. ആ കാലത്ത് അവിടത്തെ ഏതാനും പ്രഭുക്കന്മാരുടെ അധികാരംകൂടി ആ രാജ്യത്തുണ്ടായിരുന്നു; ആ പ്രഭുക്കന്മാർ സാധാരണയായി ലോകത്തിൽ മറ്റു പ്രദേശങ്ങളിലുള്ള പ്രഭുക്കന്മാരെപ്പോലെത്തന്നെ ശരിയായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/50&oldid=159844" എന്ന താളിൽനിന്ന് ശേഖരിച്ചത്