താൾ:Gadyamalika vol-3 1924.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨ ഗദ്യമാലിക----മൂന്നാംഭാഗം


അത് മലയാളത്തിൽ നിന്ന് 'കടം വാങ്ങിച്ചിട്ടുള്ള കച്ചോടം' എന്ന നിലയാണെന്നും നമുക്കു വിശ്വസിച്ചിരിക്കുക തന്നെ. എന്നാൽ ദ്രാവിഡഭാഷകളിൽ എല്ലാംകൊണ്ടും പ്രാധാന്യമുള്ള തമിഴുഭാഷയ്ക്ക് മലയാളഭാഷയോടു കടം വാങ്ങേണ്ടി വന്നു ​എന്നു പറയുന്നതു കേട്ടാൽ സ്വഭാഷാഭിമാനികളായ തമിഴർക്ക് സഹിക്കയില്ലായിരിക്കാം. മലയാളഭാഷതന്നെ തമിഴിൽനിന്നുണ്ടായതാണെന്നും മറ്റുമാണല്ലോ അവരുടെ സിദ്ധാന്തം. ഈ സിദ്ധാന്തം പറഞ്ഞുമെരട്ടി മഹാന്മാരായ പല മലയാളികളെപ്പോലും അവർ ഭ്രമിപ്പിച്ചിട്ടുമുണ്ട്. അങ്ങനെയൊക്കെയാണെങ്കിൽ ഇപ്പോൾ ദ്രാവിഡഭാഷയുടെ അനേകശാഖക ളിൽ തെലുങ്ക്, കർണ്ണാടകം, തമിഴ് എന്നവയെപ്പോലെ ഒരു ശാഖയാണ് മലയാളം എന്നുള്ള ഭാഷാശാസ്ത്രസിദ്ധാന്തം ബലപ്പെട്ടു വന്നപ്പോൾ മലയാളഭാഷ തമിഴിലേയ്ക്കു കടം കൊടുത്തു എന്നുപറഞ്ഞാൽ വിശ്വസിപ്പാനും യുക്തിയുണ്ടായ് വന്നു. അടുത്ത ദേശഭാഷയായ തമിഴു മലയാളത്തിനായി അസംഖ്യം വാക്കുകളെ കടം എന്നല്ലാ സമ്മാനമായിട്ടുതന്നെയും കൊടുത്തിട്ടുണ്ടു്. സമ്മതിക്കാം. തമിഴിനിത്ര പ്രാബല്യമുണ്ടുതാനും. പക്ഷെ അയൽദേശത്തുള്ള ദരിദ്രകുടുംബക്കാർ ധനികകുടുംബക്കാർക്കു കാഴ്ച വെയ്ക്കുന്ന സമ്പ്രദായത്തിൽ ചിലതങ്ങോട്ടും കൊടുത്തിട്ടുണ്ടു്. ആകൂട്ടത്തിലുള്ളതാണു് നമ്മുടെ ആചാരഭാഷ തമിഴിൽ കാണുന്നതൊക്കെയും എന്നാണെന്റെ അഭിപ്രായം. രസികരഞ്ജിനി. കൂനെഴുത്തു പരമേശ്വരമേനോൻ.

                                ------(0)-------


                                                                       മോണാക്കൊ
                                   ---------
                              
                                                                  (ഒരു ചേക്കുകളിരാജ്യം) 

യൂറോപ്പിൽ ഇറ്റലിരാജ്യത്തോടു ചേർന്നു് മദ്ധ്യധരണിക്കടലിന്റെ വടക്കേ തീരുപ്രദേശത്തു കിടക്കുന്നതായി 'മോണാക്കൊ'എന്നു പേരായ ഒരു ചെറിയ രാജ്യമുണ്ടു്. രാജ്യത്തിന്റെ ആകപ്പാടെയുള്ള വിസ്താരം എട്ടു ചതുരശ്രനാഴികയും (നാലുമൈൽ നീളംരണ്ടു മൈൽ വീതി) ൧൦൯൧-ലെ കാനേഷുമാരിക്കണക്കുപ്രകാരമുള്ള ജനസംഖ്യ പതിനയ്യായിരത്തി ഒരുനൂറ്റി എൺപതും (൧൭,൧൨൦) മാത്രമാകുന്നു. എങ്കിലും, മോണാക്കോ യുറോപ്പിലെ സ്വതന്ത്രരാജ്യങ്ങളിൽ ഒന്നാണു്. എല്ലാ പരിഷ്കൃതരാജ്യങ്ങളിലും ഉള്ളതുപോലെ വേണ്ട വിധത്തിൽ നീതിന്യായം നടത്തുവാനാവശ്യമായ സിവിൽ, ക്രിമിന, പോലീസു മുതലായ ഉദ്യോഗസ്ഥരും, എന്നുവേണ്ട ഇക്കാലത്ത് ഒരു പരിഷ്കൃതരാജ്യത്തിലെ പ്രജകളുടെ ക്ഷേമത്തിന് അത്യാവശ്യമെന്നു സമ്മതിക്കപ്പെട്ടിട്ടുള്ള സകല ഏർപ്പാടുകളും, അതിന്നെല്ലാം പുറമെ, ഒരു സ്വതന്ത്രരാജാവിന്റെ പദവിക്കു ഒഴിക്കുവാൻ പാടില്ലാത്ത ഒരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/49&oldid=159843" എന്ന താളിൽനിന്ന് ശേഖരിച്ചത്