താൾ:Gadyamalika vol-3 1924.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪ ഗദ്യമാലിക----മൂന്നാംഭാഗം

തൊഴിലില്ലാത്തവരായിരുന്നതിനാൽ ചേക്കുകളിയിൽപ്പെട്ട ക്രമേണ സ്വത്തുക്കൾ നശിച്ചു കടം വർദ്ധിച്ചവരായിത്തീർ ന്നു. അങ്ങിനെ അവർ കഷ്ടത്തിൽപ്പെട്ടു കിടക്കുമ്പോൾ പ്രാങ്കായി ബ്ളാങ്ക് എന്നു പേരായ ഒരു ജർമ്മനിക്കാരൻ അവരുടെ ഇടയിൽ ചെന്നു വശായി. രാജ്യത്തിന്റെ ആകപ്പാടെയുള്ള കിടപ്പും, സമുദ്രത്തിലേക്കു തള്ളി സമുദ്രനിരപ്പിൽനിന്നു മേല്പോട്ട് കുത്തനെ ഉയർന്നുനിൽക്കുന്ന 'മാണ്ടിക്കാർലൊ' എന്ന പാറപ്രദേശവും, സാമാന്യം മൂന്നു പുറവും അനവധി വൃക്ഷങ്ങളാൽ നിബിഡമായി അത്യുന്നതങ്ങളായി നിൽക്കുന്ന 'ആൽപ്സ് ' പർവ്വതത്തിന്റെ ഭാഗങ്ങളും മറ്റേ പുറം സമുദ്രവും കൂടിക്കലർന്ന മനോഹരമായ ആ കാഴ്ച്ചയും, ഏതുകാലത്തും സുഖകരമായ ദേശാവസ്ഥയും എല്ലാംകൂടി കണ്ടപ്പോൾ ബ്ളാങ്കിസ് ഒരു വിദ്യ തോന്നി; മാണ്ടിക്കാർലോവിൽ വെച്ചു ചേക്കുകളി നടത്തി അതിൽനിന്നു കിട്ടുന്ന ആദായം പിരിച്ചെടുപ്പാൻ ഗവർമ്മേണ്ടിൽ നിന്നു തനിക്കു കുത്തക ചെയ്തുകൊടുക്കുന്നപക്ഷം അവിടുത്തെ പ്രഭുക്കന്മാരുടെ കടങ്ങളെല്ലാം താൻ തീർക്കാമെന്നും ചേക്കുകളിയിൽ നി ന്നു കിട്ടുന്ന ആദായത്തിൽ പകുതി ഗവർമ്മേണ്ടിലേക്കു കൊടുക്കാമെന്നും ബ്ളാങ്ക് ആലോചന നടത്തി. പ്രഭുക്കൻമാരും രാജാക്കൻമാരും സമ്മതിച്ച്, മാണ്ടിക്കാർലോവിൽ വച്ചു ചേക്കുകളി നടത്തി ആദായം പിരിപ്പാൻ ഗവർമ്മേണ്ടിൽനിന്ന് ബ്ളാങ്കിന്ന് അനുവാദം കൊടുക്കുകയും മുൻപറഞ്ഞ നിശ്ചയങ്ങൾ പ്രകാരം ൧൮൬൦-ൽ ൩൦-കൊല്ലത്തേക്കു കുത്തകയായി ബ്ളാങ്കിന്നു മാണ്ടിക്കാർലോ ഏൽപിച്ചുകൊടുക്കുകയും ചെയ്തു. ബ്ളാങ്ക് ഒന്നാംതരംനോട്ടക്കാരനായിരുന്നു. ആരും വകവയ്ക്കാതെ തരിശായി കാടു കെട്ടിക്കിടന്നിരുന്ന ആ അതിമനോഹരമായ കാഴ്ചയുള്ള പാറപ്പുറത്തു് 'കസീനൊ' എന്നു പേർ പറയുന്ന അതിവിശാലമായ ദ്യൂരമണ്ഡപം പണിചെയ്യിച്ചു.. ഒരു കൂട്ടുകച്ചവടക്കമ്പനി ഏർപ്പെടുത്തി. ആ പ്രദേശം മുഴുവനും നല്ല തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചു. ഏതാനും ഹൊട്ടലുകളും സത്രങ്ങളും പണിയിച്ചു. സ്ഥലത്തിന്റെ മനോഹരമായ അവസ്ഥയ്ക്കു യൂറോപ്പിലെ എന്നാരാജ്യങ്ങളിൽനിന്നും അമേരിക്കയിൽ നിന്നും മറ്റും പ്രഭുക്കന്മാരും ധനവാന്മാരും ഏതുകാലത്തും സുഖത്തിന്നായി അവിടെ താമസിപ്പാൻ വരുമെന്നുള്ള കരുതലിന്മേലാണു് ബ്ളാങ്ക് ഈ വക ഏർപ്പാടുകളെല്ലാം ചെയ്തത്. ബ്ളാങ്കിന്റെ ആലോചന ഒട്ടും പിഴച്ചില്ല. ആരും ഗണിക്കാതെ വെച്ചിരുന്ന ആ പാറപ്പുറം ബ്ളാങ്കിന്റെ അധീനത്തിൽ വന്നപ്പോൾ അവിടെ ആരെങ്കിലും ഒരിക്കൽ ചെല്ലുന്നതു പിന്നെ ഒരിക്കൽക്കൂടി ചെല്ലുന്നതിനു് ആയാൾ അച്ചാരം വാങ്ങുന്നതുപോലുള്ള അനുഭവമായിത്തീർന്നു. സുഖത്തിന്നായി താമസിപ്പാൻവേണ്ടി മാണ്ടിക്കാർലോവിലേയ്ക്കു കൊല്ലംതോറും, മാസംതോറും, എന്നുവേണ്ട,ദിവസംതോറും പോകുന്ന പ്രഭുക്കന്മാരുടേയും ധനവാന്മാരുടേയും സംഖ്യ വർദ്ധിച്ചു തുടങ്ങി. ദ്യൂതമണ്ഡപത്തിൽ തിരക്കുകൾ കൂടിത്തുടങ്ങി. ഒരിക്കൽ സുഖത്തി ന്നായി താമസിപ്പാൻ വേണ്ടി പോയവരുടെ രണ്ടാമത്തെ പോക്കു ചേക്കുകളിക്കുവാൻ വേണ്ടിയായിത്തുടങ്ങി. ഒരു കൊല്ലം

മാണ്ടിക്കാർലോവിൽ പോയി കുറെ സമ്പാദിച്ചുകൊണ്ടുവന്നവൻ പിറ്റേക്കൊല്ലം അതു കളയുവാനുള്ള യാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/51&oldid=159845" എന്ന താളിൽനിന്ന് ശേഖരിച്ചത്