താൾ:Gadyamalika vol-3 1924.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക-മൂന്നാംഭാഗം

ഒരു ജീവനുള്ള ശരീരമായിത്തീരുന്നില്ല. ചേതനയുള്ള ശരീരത്തിനു ബീജമായിട്ടുള്ള ജീവൻ ഉള്ളേടത്തൊക്കെ ശരീരാംശങ്ങൾക്കു സംയോഗത്തെ ഉണ്ടാകുന്നതായ ആത്മാവും ഉണ്ടായിരിക്കണം.

മനുഷ്യശരീരത്തിലുള്ള സ്ഥൂലവസ്തുവിന്റെ പരമാണുക്കൾ വന്നുകൊണ്ടും പോയിക്കൊണ്ടും ഇരിക്കും. മുമ്പു ശരീരത്തിലുണ്ടായിരുന്ന പരമാണുക്കരൊന്നും ഇപ്പോൾ ഉണ്ടായിരിക്കയില്ല. എന്നാൽ ശരീരാംശങ്ങൾക്കു് എങ്ങിനെയാണ് സംയോഗം ഉണ്ടായിരിക്കുന്നതു്? അതിനുള്ള കാരണം പ്രത്യക്ഷമല്ല, ശാസ്ത്രവൈദ്യന്റെ കത്തികൊണ്ടും പരിശോധിച്ചാൽ പ്രത്യക്ഷപ്പെടുന്നതുമല്ല; രസതന്ത്രപ്രകാരമുള്ള അതിസൂഷ്മമായപരിശോധനക്കും വിഷയമായിട്ടുള്ളതുമല്ല. ശരീരത്തിന്റെ പരമാണുരൂപങ്ങളായ അംശങ്ങളെ സംഭരിച്ചുകൊണ്ടും കരുപിടിച്ചുകൊണ്ടും എന്തോ ഒരുശക്തി അവിടെ ഉണ്ടെന്നുമാത്രം നമ്മൾക്കറിയാം


ആത്മാവിന്റെ സത്ശ്വഭാവത്തെക്കുറിച്ചു് ഏറ്റവും പ്രത്യക്ഷമായതെളിവു് ആത്മാവിൽ സർവവ്യാപ്തമായ വിശ്വാസത്തെ ഉണ്ടാക്കുന്നതിനുള്ളഹേതുവും ജീവികളുടെ ശരീരാംശങ്ങൾക്കതുള്ള യോജിപ്പും തന്നെയാകുന്നു. എന്നാൽ അംശങ്ങൾ വന്നുപൊയ്ക്കൊണ്ടി- രിക്കുന്നതും ആകൃതിക്കു മാററം വരാത്തതുമായ ചില വസ്തുക്കളുമുണ്ടു്. അങ്ങനെയുള്ള വസ്തുക്കളിൽ ആത്മാവുണ്ടെന്നു നമ്മൾ ശങ്കിക്കാറില്ല. മലയുടെ കൊടുമുടിയിൽ തങ്ങിനിൽ ക്കുന്ന മേഘരൂപമായ നീരാവിയുടെ അംഗങ്ങൾ ഒരു ഭാഗത്തുനിന്നു പോയിക്കൊണ്ടും മറ്റുഭാഗത്തു വന്നുകൂടികൊണ്ടും ഇരിക്കുന്നുണ്ടു്;ആകൃതിക്കു വ്യത്യാസം വരുന്നതുമല്ല. മേഘത്തിന്റെ ആകൃതിക്കു മാറ്റം വരാത്തതു പ്രത്യക്ഷങ്ങളും ബാഹ്യങ്ങളുമായ കാരണങ്ങളാലാ കകൊണ്ടു് ഇവിടെ ആത്മാവുണ്ടെന്നു ശങ്കിക്കരുതു്. നീരാവി മലയുടെ ഒരു വശത്തുകൂടി ഉയർന്നു് കെടുമുടിക്കടുത്തെത്തുമ്പോൾ അപ്രത്യക്ഷമായ ആവി തണുപ്പു തട്ടി പ്രത്യക്ഷങ്ങളായ ജലകണങ്ങളായിത്തീർന്നു മേഘരൂപത്തെ പ്രാപിക്കുന്നു. അപ്പോൾ മറുവശത്തുള്ള ജലകണങ്ങൾ സാനുക്കളിൽ കൂടി സഞ്ചരിച്ചു് ചൂടുതട്ടുമ്പോൾ വീണ്ടും ആവിയാ യിത്തീരുന്നു. ഇങ്ങനെ ഒരുവശത്തു നീരാവി വെള്ളമായി ശിഖരങ്ങളിൽ തങ്ങുകയും മറുവശത്തു ജലകണങ്ങൾ നീരാവിയായി അതിൽനിന്നു വേർതിരികയും ചെയ്തുകൊണ്ടു് മേഘരുപത്തിന്നു ഭേദം വരാതെ സൂക്ഷിക്കുന്നു. എന്നാൽ ശരീരാംശങ്ങളുടെ സംയോഗത്തി നുള്ള കാരണം ആന്തരവും അപ്രത്യക്ഷവുമാകുന്നു.


പ്രത്യക്ഷം പ്രമാണമെന്നു വാദിക്കുന്ന ലോകായതികന്മാർ അല്ലെങ്കിൽ ചാർവാകുമതക്കാർ ആത്മാവു് എന്നൊന്നിനെ അംഗീകരിച്ചിട്ടു പ്രയോജനമില്ലെന്നു സിദ്ധാന്തിക്കുന്നു. ഇന്ദ്രിയഗോചരങ്ങളായ സ്ഥൂലവസ്തുക്കളുടെ കാർയ്യകാരണഭാവത്താൽ നിന്നു മനുഷ്യനെ സംബന്ധിച്ച സകല സംഗതികളും സാധിക്കാമെന്നാണു് അവരുടെ വാദം. ശരീരം നമ്മൾ കാണുന്നുണ്ടു്;ആത്മാവിനെ നമ്മൾ കാണുന്നില്ല;അതുകൊണ്ടു് അങ്ങനെ ഒന്നുണ്ടെന്നു പറയുന്നതു് അനാവശ്യവുമാകുന്നു. രക്തത്തിൽനിന്നു് അസ്ഥിയും മാംസവുമുണ്ടാകാമെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/255&oldid=159820" എന്ന താളിൽനിന്ന് ശേഖരിച്ചത്