താൾ:Gadyamalika vol-3 1924.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം-ആത്മനിരൂപണം

ഹർഷണങ്ങളായ പല സംഭവങ്ഹളും എന്റെ നായാട്ടിൽ ഓരോ സന്ദർഭങ്ങളിൽ ഉണ്ടായിട്ടുള്ളവയെ ഇപ്പോൾ പ്രസ്താവിച്ചു തുടങ്ങിയാൽ അവസാനിക്കാത്തതിനാൽ തത്കാലം ഈ ഉപന്യാസത്തെ ഉപസംങരിക്കുന്നു.
  ഭാഷാപാണിനി                                                                                                                                                              ആത്മനിരൂപണം*

മനുഷ്യസ്വഭാവത്തെക്കുറിച്ച് ഏറ്റവും പ്രാചീനവും സാമാന്യവുമായ സങ്കല്പം, മനുഷ്രിൽ രണ്ടു ഭാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നു എന്നാകുന്നു. ആത്മാവും ശരീരവും;ആത്മാവു താൻ തന്നെ;ശരീരം, തന്നെ സംബന്ധിച്ചതു്.ആതമാവിന്റെ നിലയിൽ താൻ സ്വതന്ത്രനാകുന്നു. ശരീരത്തിൽ വസിക്കുന്ന ആത്മാവിന്റെ നിലയിൽ താൻ ഭദ്ധനാകുന്നു.ശരീരം ആത്മാവിനെ പരിചരിക്കുകയൂം സഹയിക്കുകയും ചെയ്യുവന്നു.ആത്മാവ് പരലോകം ലക്ഷ്യമിട്ടുകൊണ്ടു് ശരീരബന്ധം വിട്ടുപോകാൻ ആഗ്രഹിക്കുന്നു. ശരീരം അതിനെ ഇഹലോകത്തിലേക്കു ആകർഷിക്കുന്നു. ഇതാമ് ചീനക്കാർ, പാരിസീകന്മാർ ,ഹിന്ദുക്കൾ, റോമക്കാർ, യവനന്മാർ ഇവരുടെ എല്ലാവരുടെയും സാധാരണയായ വിശ്വാസം.

                   മനുഷ്യരിൽ അഭൂതാത്മകമായ ഒരു ഭാഗമുണ്ടെന്നു മിക്ക ജനങ്ങളും പ്രകൃത്യാതന്നെ വിശ്വസിച്ചുപോരുന്നു. ആ ഭാഗം കാമുവാനും കേൾക്കുവാനും സ്പർശിക്കുവാനും മറ്റും വയ്യാത്തതും ജ്ഞാനത്തിനു മാത്രം പ്രത്യക്ഷമായിട്ടുള്ളതും ഭൂതാത്മകമായ ആവരണം നശിച്ചു വേർപെട്ടു പോകുമ്പോൾ ശേഷിക്കുന്നതുമായ എന്തോ ഒന്നാകുന്നു. ഈ സർവസമ്മതമായ അഭിപ്രായത്തിനു ളക്ഷ്യം ഭൂതപ്രേതങ്ങലെക്കുറിച്ചു് കാലദേശവ്യത്യാസം കൂടാതെ പൊതുജനങ്ങളിൽ കണ്ടുവരുന്ന വിശ്വാസംതന്നെ. മനുഷ്യരിൽശരീരമല്ലാതെ മറ്റൊന്നുമില്ലെങ്കിൽ ശരീരം നശിച്ചാൽ മറ്റൊന്നും ശേഷിക്കുവാൻ തരമുള്ളതല്ല. അതുകൊണ്ട് ഭൂതപ്രേതങ്ഹളിൽ ഒരുവനു വിശ്വാസമുണ്ടെങ്കിൽ അവന്നു് ആത്മാവിലും വിശ്വാസമുണ്ടായിരിക്കണം. പഴയ തത്വജ്ഞാനികളിൽ പ്രസിദ്ധന്മാരായ ഹിന്ദുക്കളും മറ്റു മതക്കാരും  ആത്മാവു ശരീരത്തിൽ നിന്നു വിഭിന്നമായും ശരീരത്തിന്നു കാരണമായും ഉള്ളതാണെന്നാണ് ഉപദേശിച്ചിട്ടുള്ളത്. ആത്മാവിന്റെ സ്വഭാവത്തെ കുറിച്ച് പല അഭിപ്രായങ്ങളുണ്ടെങ്കിലും ഏതെങ്കിലും ഒരുവിധത്തിൽ അതിനെ എല്ലാവരും

സ്വീകരിച്ചിട്ടുണ്ടു്. ശരീരം തന്നെ സ്ഥൂലവസ്തുക്കളിൽനിന്നു അതിക്രമിച്ച്ട്ടുള്ള ഒന്നാകുന്നു. അതിന്റെ അംശങ്ങൾ എങ്ങിനെതന്നെ യോജിച്ചാലും തന്നെത്താൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/254&oldid=159819" എന്ന താളിൽനിന്ന് ശേഖരിച്ചത്