താൾ:Gadyamalika vol-3 1924.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം---ആത്മനിരൂപണം

ങ്കിൽ അതിന്നുതന്നെ വികാരത്തെയും വിചാരത്തെയും ജനിപ്പിക്കുവാനുള്ള ശക്തി ഉണ്ടാകരുതേ  ? യകൃത്തിന്നു സങ്കല്പങ്ങളെ ഉൽപ്പാദിപ്പിക്കുവാൻ ശക്തിയുണ്ടാകരുതെ ? ശരീരത്തിന്നു ചെയ്യുവാൻ കഴിയുന്നതു മുഴുവനും അറിയുന്നതിന്നു മമ്പു് ശരീരത്തിൽ നിന്നു ഭിന്നമായിട്ടൊന്നു ഉണ്ടെന്നും വിചാരിക്കുവാൻ അവകാശമെന്താകുന്നു?

      ഈ  ചാർവാകുമതത്തെ  അനുഭവപ്പെടുത്തുന്നതായ   ചില  കാരണങ്ങളും  ഇല്ലെന്നില്ല.  ശരീരത്തിന്നു്  അസ്വാസ്ഥ്യം  സംഭവിക്കുമ്പോൾ    മനസ്സിന്നും  ക്ഷീണം  തട്ടുന്നുണ്ടു്. ഒരു  കല്ലു  തലയിൽ  വീണു്  തലയോടിന്നു്  ചതവുതട്ടി  ആ ചതവു  തലച്ചോറിനെ  ബാധിക്കുമ്പോൾ  വിചാരശക്തി   നശിക്കുന്നുണ്ടു് .  ആ  അമർച്ച  മാറ്റുമ്പോൾ  വിചാരങ്ങളും  പൂർവസ്ഥിതിയിൽ  പ്രവൃത്തിക്കുവാൻ   തുടങ്ങുന്നുണ്ടു്.  അതുകൊണ്ടു്  എല്ലാം  ശരീരത്തിന്റെ  ഫലമായിട്ടാണെന്നല്ലേ  തെളിയുന്നതു്   ?   'ഒരിക്കലുമല്ല'  എന്നാകുന്നു  വിരോധപക്ഷക്കാർ  പറയുന്നതു്  .  ആയുധങ്ങൾ  കൂടാതെ  ആശാരിക്കു  പണിയെടുപ്പാൻ   പാടില്ലെന്നുവെച്ചു്   ആശാരി  ആയുധങ്ങളുടെ  ഫലമാണെന്നു്  ആരെങ്കിലും  വിചാരിക്കാറുണ്ടോ  ?  ശിരസ്സിൽ  രക്തം  അധികമാകയാൽ  വിചാരം  മങ്ങുന്നില്ലെ  ?   ശരി , ഒരു  ജ്യോതിഷി  ചീനക്കണ്ണാടിയിൽ  കൂടി  നക്ഷത്രങ്ങളെ  പരിശോധിക്കയാണെന്നിരിക്കട്ടെ;  കണ്ണാടിക്കു  മൂടൽ  തട്ടിയാൽ  നക്ഷത്രങ്ങൾ  കാണാതാകുന്നുണ്ടു്  എന്നു   വിചാരിച്ചു്  ജ്യോതിഷി  ചീനകണ്ണാടിയുടെ    ഫലമാണെന്നു   പറയാറുണ്ടോ?  ആശാരിക്കും   ജ്യോതിഷിക്കും

പ്രവർത്തിപ്പാൻ ആയുധങ്ങളുടെ സഹായം വേണ്ടിവരും . അതുപോലെതന്നെ ആത്മാവിന്നും ശരീരത്തിന്റെ സഹായം വേണമെന്നേയുള്ളു. ആശാരിയും ജ്യോതിഷിയും പ്രത്യക്ഷത്തിൽ ഉള്ളവരും ആത്മാവു അപ്രത്യക്ഷവും അല്ലേ? എന്നാണെങ്കിൽ ഈ ഉദാഹരണം ആത്മാവുണ്ടെന്നു സാധിപ്പാൻ വേണ്ടി കൊടുത്തിട്ടുള്ളതല്ല. ഒരു വസ്തുവിന്നു മറ്റൊരു വസ്തുവിന്റെ അപേക്ഷയുണ്ടെന്നുവെച്ചു് ഒന്നു മറ്റൊന്നിന്റെ ഫലമായി വരുന്നില്ലെന്നു കാണിപ്പാൻ വേണ്ടി മാത്രമാകുന്നു.

വീണവായിക്കുന്ന ഒരു ഭാഗവതരെപ്പോലെയാണു് ആത്മാവു് . യന്ത്രത്തിന്നു ശൂദ്ധിയുള്ള കാലത്തോളം അതിൽനിന്നു ഭാഗവതർ അതിമധുരങ്ങളായ നാദങ്ങളെ പുറപ്പെടുവിച്ചുകൊണ്ടിരിക്കും . കമ്പികൾക്കു പഴക്കം ചെല്ലുന്തോറും നാദത്തിന്നു കുറവുവരുന്നു, ഒടുവിൽ യന്ത്രം ജീർണ്ണപ്പെടുന്നതോടുകൂടി നാദവും നശിക്കുന്നു . ഇങ്ങനെ നാദം നശിക്കുന്നതിൽ നിന്നു് ഭാഗവതർ നശിച്ചുവെന്നു് ആരെങ്കിലും അനുമാനിക്കാറുണ്ടോ ? ഒരു പുതിയ വീണ ഭാഗവതർക്കു കൊടുത്തുനോക്കു. ഭാഗവതരുടെ പാടവത്തിനു് ഒരു കുറവും വന്നിട്ടില്ലെന്നു കാണാം . അതുപോലെ തന്നെ ശരീരത്തിന്നു വാർദ്ധക്യം ചെല്ലുന്തോറും തലച്ചോറിന്നു ക്ഷീണം ബാധിക്കുന്നു. ഓർമ്മ നിൽക്കാതാകുന്നു . വിചാരശക്തി കുറയുന്നു . എന്തുകൊണ്ടെന്നാൽ വിചാരാദികളെ പ്രത്യക്ഷപ്പെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/256&oldid=159821" എന്ന താളിൽനിന്ന് ശേഖരിച്ചത്