താൾ:Gadyamalika vol-3 1924.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചില അവസരങ്ങളിൽ സർപ്പം ആലയിൽ പ്രവേശിച്ച് പശുക്കളുടെ കാലിൽ ചുറഞ്ഞു മുല വായിലാക്കി പാലു കുടിക്കാറുണ്ടെന്നു ചില നാടന്മാർ കണ്ടിട്ടുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട് . നീർക്കോലിയെ അല്പംദൂരം , തിരിച്ചറിവാൻ ലേശം പ്രയാസമുള്ള ദൂരത്ത് , കണ്ടപ്പോൾ , അതു് ഒരു ഭാഗം മാത്രം ഫണമുള്ള വേന്ത്രൻ എന്നൊരുവക സർപ്പമാണെന്നു എന്നെ ഒരിക്കൽ മനസ്സിലാക്കാൻ ശ്രമിച്ചതും ഈ രസികന്മാർ തന്നെ ആയിരിക്കകൊണ്ട് , ഇവർ കണ്ണുകൊണ്ടുകണ്ടു എന്നു പറയുന്ന യാതൊരു കാർയ്യവും നാം മനസ്സുകൊണ്ടു തീർച്ചപ്പെടുത്തരുതെന്നു് അപ്പൊൾ തന്നെ പ്രതിജ്ഞ ചെയ്തിട്ടുണ്ട് .ഈ കാർയ്യംത്തിന്റെയും വാസ്തവാവാസ്തവങ്ങളെ സൂക്ഷ്മദശികൾ പരിശൊധിച്ചുവിധി പറയേണ്ടതാകുന്നു .

        പാമ്പിന്റെ  വകവയ്ക്കലിനെ   പറ്റി  വിചിത്രങ്ങളായ   പലേ  കഥകളും  മലയാളത്തിൽ  നടപ്പുണ്ട് . തന്നെ ദ്രോഹച്ചവനെ  കടിക്കുവാൻ  ഒരു സർപ്പം പതിനഞ്ചകൊല്ലംവരെ ശ്രമിച്ചു. അവസാനം ഒരുവിധേന നിവർത്തിച്ചു എന്നുകൂടെ  വിശ്വസിക്കുന്നവർ ചില്ലറയല്ല. എന്നാൽ ഈ ജന്തുക്കൾക്കു കേവലം പകയില്ലെന്നു  പറവാനും  നിവർത്തിയില്ല. ധർമ്മടത്തിൽ നിന്നും  ഒരുവൻ ഏകദ്ദേശം സന്ധ്യയായപ്പോൾ ഒരു വൈദ്യനെ കൂട്ടിക്കൊണ്ടു വരുവാൻ തന്റെ പറമ്പിൽ കിഴക്കുഭാഗത്തിൽ  ഉള്ള ഇടയിൽ ഇറങ്ങി . അപ്പോൾ ഇടയിൽ ഉള്ള ഒരു പാമ്പു ചേരയാണെന്നു  വിചാരിച്ച് അവൻ ഒരു വലിയ കല്ലെടുത്തു അതിന്റെ മേലെ ഇട്ടു. അപ്പോൾ അതു ചുറഞ്ഞു പുളഞ്ഞ് ഒരു വിധേനകോണിയുടെ  നാലുവാര അകലെ ഉണ്ടായിരുന്ന ഒരു മടയിൽ പ്രവേശിച്ചു . ഇതൊക്കെ വീട്ടിലുണ്ടായിരുന്ന വേറേ ചിലർ കണ്ടുനിന്നിരുന്നു. ഈ സാധു ഏകദേശം അരമണിക്കൂർ കഴിഞ്ഞു്  അതിലേതന്നെ മടങ്ങി വരുമ്പോൾ കോണിയുടെ ഒരു കൊതകേറുന്നതിനു മുമ്പുതന്നെ ഒരു വലിയ പാമ്പു വന്നു് കഠിനമായി കടിച്ചു . ആ കടിയിൽ പാമ്പിന്റെ പല്ല്  ഈ സാധുവിന്റെ മാംസത്തിൽ കോർത്തുപോയപോലെ പാമ്പ് , കടി വിട്ടില്ല . 'അയ്യോ എന്നെ ഒരു ചേര കടിച്ചു ' എന്നു നിലവിളിച്ചു പാമ്പിനെ പിടിച്ചുകൊണ്ടു് ഇവൻ മുറ്റത്തെത്തി , അവിടെത്തന്നെ  വീഴുകയും ചെയ്തു .  മുറ്റത്തു ആളുകൾ  വന്നു നോക്കിയപ്പോൾ , അവനെ കടിച്ച് പാമ്പ് ചേരയല്ലെന്നും വലിയ സർപ്പമാണെന്നും ഭയങ്കരമാകംവണ്ണം മനസ്സിലായി. ഈ സർപ്പത്തേ തന്നെയാണു് ആ സാധു എറിഞ്ഞതു് എന്നു് അതിന്റെ പുറത്തുകണ്ട കലയും വെളിപ്പെടുത്തി. അതുകൊണ്ടു് സർപ്പങ്ങൾ  പകവയ്ക്കുന്ന ഒരുവക ജന്തുക്കളല്ലെന്നു പറയുന്നതും അബദ്ധംതന്നെയാണു്.

സർപ്പങ്ങൾ മനുഷ്യരെ, പുരുഷന്മാരേയും , സ്ത്രീകളേയും, കുട്ടികളേയും തിരിച്ചറിവാനുള്ള വൈഭവമുണ്ടന്നും കുട്ടികളെ ഉപദ്രവിക്കാൻസാധാരണ മടിയാണെന്നും ഏതാണ്ടു് ഒരുകൂട്ടം ജനങ്ങൾ ഘോഷിക്കുന്നുണ്ട്, കതിരവട്ടത്തിൽ ഉള്ള ഒരു ഭവനത്തിന്റെ മുറ്റത്തിൽ കിഴക്കെ അതിർത്തിയായ തിണ്ടിന്മേൽ ഉണ്ടായിരുന്ന മടയിൽനിന്നു് ഒരു സർപ്പം പുറത്തിറങ്ങിപ്പോവാൻ .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/231&oldid=159796" എന്ന താളിൽനിന്ന് ശേഖരിച്ചത്