താൾ:Gadyamalika vol-3 1924.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം-സർപ്പം കൾക്കിടവന്നിട്ടുണ്ട്. മയിൽ സർപ്പത്തെ മിക്ക അവസരങ്ങളിലും തിറ അണഞ്ഞു ഭയപ്പെടുത്തി വിടുന്നതല്ലാതെ കൊല്ലുന്നില്ല. പരുന്തുകൾ ചെറിയ സർപ്പങ്ങളെ അല്ലാതെ വലിയവയോടു അടുക്കുമെന്നു എനിക്കു തോന്നുന്നില്ല. ആകെപ്പാടെ വിചാരിച്ചാൽ മയിൽ , പരുന്തു്, ചകോരം, പൂച്ച മുതലായ ജന്തുക്കൾക്കു സർപ്പങ്ങളെ അധികമായി കണ്ടുകിട്ടുവാനോ, കൊല്ലുവാനോ, സാധിക്കുമെന്നു എനിക്കു വിശ്വാസം വരുന്നില്ല. കാട്ടുപന്നി അലക്ഷ്യമായി സർപ്പങ്ങളെ വിഴുങ്ങാറുണ്ടെന്നു ചിലയാളുകൾ എന്നോടു പറഞ്ഞിട്ടുണ്ടു്. ആ ശക്തിയുള്ള മൃഗങ്ങൾ സർപ്പങ്ങളെ മൂക്കിലൂടെ വലിച്ചു കയറ്റുകയാണുപോലും പതിവു്. ഇതിൽ വാസ്തവമുണ്ടോ ഇല്ലയോ എന്നു പറവാൻ എനിക്കു സാധിക്കയില്ല.

കീരിയെപറ്റി പല കഥകളും മലയാളത്തിൽ നടപ്പുണ്ട്. സാധരണ കീരിയെ കണ്ടാൽ സർപ്പം ഇളകവയ്യാതെ അമ്പരന്നു നിന്നുപോകുമെന്നും അപ്പോൾ ആ കീരി സർപ്പത്തിന്റെ നാലു പുറവും മൂത്രിച്ചു് , പെൺകീരിയെ കൊണ്ടുവരാൻ പോകുമെന്നും, അതു പെൺകീരിയെ പുറത്തുകെറ്റിക്കൊണ്ടുവരുന്നതുവരെ സർപ്പം ആ സ്ഥലം വിട്ടുപോകാതെ നില്കുമെന്നും, പെൺകീരി വന്ന ഉടനെതന്നെ സർപ്പത്തെ കഷണമാക്കുന്നുംവളരെ ജനങ്ങൾ എന്നോടും സത്യംചെയ്തു പറഞ്ഞിട്ടുണ്ട്. പക്ഷേ ഇങ്ങനെയുള്ള ഒരു കാഴ്ച കാണുവാൻ എനിക്കു ഭാഗ്യമില്ലാത്തതുകൊണ്ടു മാത്രം ആ കഥകളൊക്കെ അസത്യമാണെന്നു പറയുവാൻ എനിക്കു ധൈര്യവുമില്ല. കണ്ണൂരിൽനിന്നും സാധരണ ഒരു കീരിഒരു സർപ്പത്തെ പിടിക്കുന്നതു താൻ കണ്ടിരിക്കുന്നു എന്ന് ഈയിടെ അവിടെയുള്ള ഒരു യോഗ്യനായ പാർസി എന്നോടു പറയുകയുണ്ടായി. ഇതൊക്കെ വാസ്തവം തന്നെയാണെങ്കിൽ കീരി സർപ്പങ്ങളുടെ ഒരു വലിയ ശത്രുവാണെന്നും, കീരിയെകണ്ടാൽ സർപ്പഭയംകൊണ്ട് ഇളകാൻ പാടില്ലാത്തവിധത്തിൽ നിന്നുപോകുമെന്നും വരുന്നുണ്ട്. ഉണർച്ചയോടുകൂടിയ കീരിയെ സർപ്പങ്ങൾക്കു ഭയമാണെന്നുള്ളതും വാസ്തവമായിരിക്കാമെങ്കിലും ഉറങ്ങുന്ന കീരിയെ സർപ്പങ്ങൾ പുല്ലുപോലും ബഹുമാനിക്കയില്ലെന്നു ഇയ്യിടെ പരിശോധനപൂർവ്വം തീർച്ചപ്പെട്ടുപോയിട്ടുണ്ട്. ഡോക്ടർ ഹന്റേർസൻ മദിരാശ്ശിയിൽ താൻ പാർക്കുന്ന ബംഗ്ലാവിന്റെ മുറിയിൽ ഒരു വലിയ സർപ്പത്തെയും വിട്ടു . സർപ്പത്തെ വിട്ടപ്പോൾ കീരി ഒരു മുക്കിൽ കിടന്നുറങ്ങുകയായിരുന്നു. സർപ്പം വിട്ടയുടനെതന്നെ ഒടിച്ചെന്നുഫണവും വിരുത്തി കീരിയെ ഒന്നുകൊത്തുകയും കീരി ആ ഉറക്കത്തിൽനിന്നു പിന്നെ എഴുന്നേൽക്കാത്ത അവസ്ഥയിൽ പ്രാപിക്കുകയുംചെയ്തു. ഈ കാര്യം ഓർക്കുമ്പോൾ കീരിയെ സർപ്പങ്ങൾക്കു് അത്ര അധികരിച്ച ഒരു ഭയമുണ്ടായവരുന്നതാണോ എന്നു സംശയിക്കേണ്ടിവന്നിരിക്കുന്നു. അതുകൊണ്ടു് കാര്യത്തിന്റെ വാസ്തവം എന്താണെന്നു മനസ്സിലാക്കാൻ നമ്മുക്കു വേറയും പരിശോധനകൾ ആവശ്യമാണെന്നു തോന്നുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/230&oldid=159795" എന്ന താളിൽനിന്ന് ശേഖരിച്ചത്