താൾ:Gadyamalika vol-3 1924.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പ്രകരണം-സർപ്പം തക്കവണ്ണം തലതാഴ്ത്തി എന്നും അപ്പോൾ അടുക്കെ നിന്നു കളിച്ചിരുന്ന ഒരു ചെറിയ കുട്ടി അതിനെ പിടിക്കാൻ ശ്രമിച്ചെന്നും കുട്ടിയുടെ കൈ അടുക്കെ എത്തുമ്പോൾ ഉടനെ തല മടയിൽ വലിച്ചുകളഞ്ഞെന്നും ആ കൂട്ടർ പറഞ്ഞു . ഇത്രത്തോളം ഞാനും വിശ്വസി ച്ചു.. പക്ഷെ സർപ്പം ഇങ്ങിനെ കൂടെക്കൂടെ തല പുറത്തേയ്ക്കിടുകയും, കുട്ടി പിടിക്കാൻ നോക്കുമ്പോളൊക്കെ തല ഉള്ളോട്ടു തന്നെ വലിക്കയും ചെയ്തിരുന്നുംകൊണ്ടു് കുട്ടിയോടുകൂടെ ഏകദേശം ഒരു നാഴികയോളം നേരംപോക്കിനു യോജിച്ചു കളിച്ചു എന്നു പറയുമ്പോൾ എനിക്കു അല്പം ഒരു ശങ്കയുണ്ടായി. ഇങ്ങനെ വരാൻ പാടില്ല, ഇതു് അസംഭാവ്യമാണു് എന്നു ഖണ്ധിച്ചുപറവാൻ തക്കവണ്ണം സർപ്പങ്ങളുടെ സ്വഭാവത്തെ പററിയുള്ള ഒരറിവു് എനിക്കു് ഉണ്ടൈയിട്ടും ഇല്ല. ഈ മാതിരി സംഭവങ്ങൾ, ക്ഷണപരിശോധന വിഷയങ്ങളായി തീരുവൻ തക്കവണ്ണം അതു കൂടെക്കൂടെ ഉണ്ടാടെന്നും വരില്ല. അതുകൊണ്ടു് ഈ കാർയ്യത്തിന്റെയും സത്യാസത്യം വകതിരിച്ചെടുപ്പാൻ നമുക്കു് ഇനിയും കാലതാമസം വേണ്ടവരുമെന്നു തോന്നുന്നു.

                        സർപ്പങ്ങളുടെ   സ്വഭാവങ്ങളിൽ  ഇനി  ഒന്നുകൂടെ  നമുക്കു  പറവാനുള്ളതു്  അവയുടെ  മെരുങ്ങുവാനുള്ള  വൈഭവമാണ്. മനുഷ്യരുമായി  പരിചയം  വർദ്ധിച്ചാൽ  ഈ  ജന്തുക്കൾ  മെരുങ്ങുമെന്നതിനു  കുറവന്മാരുടെ  കൊട്ടയിൽ  ചുരുണ്ടുകിടക്കുന്ന  സർപ്പങ്ങൾ   ഉത്തമദൃഷ്ടാന്തങ്ങളാകുന്നു.  അപായനിവാരണത്തിനായി  കുറവന്മാർ  ഈ  ജന്തുക്കളുടെ  വിഷപ്പല്ലു  നശിപ്പിക്കാറുള്ളതു  വാസ്തവം  തന്നെ  എങ്കിലും  ആ  ക്രയകൊണ്ടു  മാത്രം  ഇവററയ്ക്കു  മെരുക്കമുണ്ടാകാനിടയില്ലെന്നു  നമുക്കു  വിചാരിപ്പാൻ  പാടുള്ളതല്ല.  കുറവന്മാർ  കുഴൽ  വിളിക്കുമ്പോൾ  സർപ്പങ്ങൾ  ഫണവും  വിരിച്ചു  ലയിച്ചപോലെ  ആടുന്നതു  ഞാൻ  കണ്ടിട്ടുണ്ടു്. ഈ  വംശത്തിൽപ്പെട്ട  പല്ലികൾക്കുംകീടെ  സംഗീതത്തീൽ  ലയമുണ്ടന്നു  ഇംഗ്ലീഷ്   പണ്ധിതന്മാർ  നിശ്ചയിച്ചിട്ടുണ്ടു്. സർപ്പങ്ങളെ  മെരുക്കീട്ടു   കുറവന്മാർ  

ചിലപ്പോഴൊക്കെ വേറെ ചില അസംബന്ധങ്ങളും കാട്ടിവരീറുണ്ടു്. നിർദ്ദോഷികളായ ചില ശുദ്ധന്മാരുടെ പറമ്പിൽ അവർ ഒരു മെരുങ്ങിയ സർപ്പത്തെ നേരം പുലർച്ചയ്ക്കു ഇളക്കുകയും, നല്ലവണ്ണം പുലരുമ്പോൾ ആശുദ്ധന്റെ വീട്ടിൽ പ്രവേശിച്ചു് ഈ വകക്കാർ കുറെനേരം ശങ്കയോടെ ആലോചിച്ചു്. "പിന്നെ ഇവിടെ ഒരു ഭയങ്കരനായ സർപ്പമുണ്ടു്"എന്നു ഗൌരവഭാവത്തോടെ പറയുകയും ചെയ്യും. ആ ശുദ്ധാത്മാവു വളരെ ഭയപ്പെട്ടു്, വല്ലവിധത്തിലെങ്കിലും ഈ ദുഷ്ടജന്തുവെ പിടിച്ചു്. ദൂരെയെവിടെയെങ്കിലും കൊണ്ടു വിടുവാൻ തക്കവണ്ണം ഇവരോടു ചില ഏർപ്പാടുചെയ്കയും, അതിനായിക്കൊണ്ടു് ഇവർക്കു ധാരാളം പണം കൊടുക്കുകയും ചെയ്യും . ഈ ഉപായം ഫലിച്ചു എന്നു കാണുമ്പോൾ കുറവന്മാർ അവിടെയും ചെന്നു കുഴൽ ഊതുകയും, ആ സമയത്തു് പരിചയമുള്ള പാമ്പു് പുറപ്പെടുകയും ചെയ്യും. ചില സമയത്തു് ഇവർ വിരലിനു മൊട്ടുസൂചി തറപ്പിച്ചു രക്തം വരുത്തി സർപ്പം കുടിച്ചതാണെന്നു നടിക്കയും, അതിന്റെ പ്രത്യൌഷധമായി അവരുടെ ഒരു വെള്ളക്കല്ലെടത്തു വെയ്ക്കുകയും ചെയ്യും. ഇവരുടെ ഈ വ്യാപാരം അടിതൊട്ടു മുടിയോളം വെറും ധൂർത്താണെന്നു മനസ്സിലാക്കാൻ വലിയ സാമർത്ഥ്യമൊന്നും വേണ്ടതാനും . വേറെ അവസരങ്ങളിൽ ഇവർ ഇവരുടെ വലിയ കരിമ്പടങ്ങളിൽ ഒരു സർപ്പത്തെ ഒളിപ്പിച്ചു്, അതും ചുമലിലാക്കി പറമ്പിൽ കൂടെ നടന്നു് പൊത്തുകളുടേയും മടകളുടേയും അരികെ ചെന്നു കുഴൽ ഊതുകയും, ഒടുവിൽ ഇതാ പാമ്പു് എന്നു ചോദിച്ചു് അന്ധാളിച്ചു ജനങ്ങൾ അടുത്തു വരുമ്പോൾ മെല്ല ഭയത്തോടുകൂടെ കരിമ്പടം പൊന്തിച്ചു് അതിന്റെ ഉള്ളിൽ ഉണ്ടായിരുന്ന സർപ്പത്തെ കാണിച്ചു കൊടുക്കുകയും ചെയ്യും. ഈ ഉപായം ഫലിച്ചു എന്നു കാണുമ്പോൾ കുറവന്മർ അവിടെയും ഇവിടയും ചെന്നു കുഴൽ ഊതുകയും , ആ സമയത്തു് പരിജചയമുള്ള പാമ്പു് പുറപ്പെടുകയും ചെയ്യും. ചില സമയത്തു് ഇവർ വിരലിനു മൊട്ടുസൂചി തറപ്പിച്ചു രക്തം വരുത്തി സർപ്പം കുടിച്ചതാണെന്നു

നടിക്കയും, അതിന്റെ പ്രത്യൌഷധമായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/232&oldid=159797" എന്ന താളിൽനിന്ന് ശേഖരിച്ചത്