താൾ:Gadyamalika vol-3 1924.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം---സർപ്പം

സാഹസം വിളിച്ചു പറയുന്നുണ്ടു.അതുകൊണ്ടു പാതകളിൽക്കൂടെയോ അതുപോലെ ഉറപ്പും മിനുസവും ഉള്ള വേറെ വല്ല വഴികളിക്കൂടയോ ഓടുന്നതായാൽ എത്ര ഗതിവേഗമുള്ള പാമ്പിനും ഒരു മനുഷ്യനെ കടന്നുവെപ്പാൻ സാധിക്കുന്നതല്ല.

                                                                                                                                           ഇര വഴുതിയാലുള്ള  ജഛാഭാംഗംകൊണ്ടു  കടിക്കുന്നതുകൂടാതെ മനസ്സിനു വെറുപ്പു

പിടിപ്പിക്കുന്നഅവസരങ്ങളിൽ ഒരുമാതി മുഷിച്ചിലുള്ളതു പോലെ ഏറ്റവും സ് പർദ്ധയോടെ സർ പ്പങ്ങൾ വന്നു കടിക്കുന്നതും നൂതനസംഭവമല്ല. ഒരു ദിവസം രാവിലെ ഒരു ഓവിന്റെ അന്ത ർഭാഗവുംനോക്കി ഒരു ശ്വാവു കുരയ്ക്കുന്നതു കണ്ടിട്ടു് പാലക്കാട്ടിലെ തന്റെ ഭവനത്തിൽ നിന്നും ഒരു കു ട്ടിവല്ല കീരിയൊ മറ്റൊ ഉണ്ടായിരിക്കും എന്നു ധരിച്ചു ശ്വാവിനെ ഉത്സാഹിപ്പിച്ചു്,ഓവിന്റെ മുഖഭാഗ ത്തു മീതെ കാലുംവെച്ചു നിൽക്കുകയായിരുന്നു. ശ്വാവിന്റെ തടസ്ഥംകൊണ്ടു് സ്വേഛാപ്രകാരം പോ വാൻ കഴിയാതെ ഓവിൽ കുടിങ്ങപ്പോയ ഒരു വലിയ സർപ്പം വല്ലാതെ മുഷിഞ്ഞു്, അതിന്റെ മീതെ നിൽക്കുന്ന കുട്ടിയെ കണ്ടിട്ടു കുതിച്ചുപുറത്തേയ്ക്കു ചാടി കുട്ടിയുടെ കാലിന്റെ ചെന്നിക്കു കടിക്കുകയും ആ സാധുക്കുട്ടി മൂന്നുമണിക്കൂറിനുള്ളിൽ തീർന്നുപോകുകയും ചെയ്തു. കോഴിക്കോട്ടിൽ നിന്നു ഈയ്യി ടെ ഒരു സ്ത്രീവ ചപ്പടിച്ചു കൂട്ടുമ്പോൾ സമീപമുണ്ടായിരുന്ന മടയിൽ നിന്നു ഒരു പാമ്പു തല പുറത്തേ ക്കിടുന്നതും ക്ഷണം വലിഞ്ഞുകളയുന്നതും കണ്ടു. ദോഷമൊന്നും ഇല്ലന്നു കരുതി ആ സ്ത്രീ മടയുടെ സമീപത്തുണ്ടായിരുന്ന സർപ്പം മടയിൽനിന്നും കുതിച്ചുചാടി, സ്ത്രീയുടെ നേരെ ഓടിച്ചെന്നു കൈയു ടെ ഒരു വിരലിനുകൊത്തി. ഒരു സമയം ചപ്പടിച്ചു കൂട്ടുന്ന ശബ്ദം സർപ്പത്തിനു അസഹ്യമായി തോ ന്നിയതിനാലായിരിക്കാം ആ ജന്തു ഇങ്ങനെ ചെയ്തതു.

                                                             ക്രുദ്ധിച്ച സർപ്പം ഇതിലും വലിയ സാഹസങ്ങളും ചെയ്തതായിട്ടറിവുണ്ടു.ഒരു ദിവസ ഒരു തമിഴൻ  വഴിപോകുമ്പോൾ  അനാവശ്യമായി വലിയ ഒരു സ

ർപ്പത്തെ ഭയപ്പെടുത്തുകയും ഉപദ്രവിക്കയും ചെയ്തു.കുറെ നേരത്തോളം ഈ ജന്തു തമന്റെ ഉപ ദ്രവത്തിൽ നിന്നു ഒഴിഞ്ഞുകളവാൻല ഓടിനോക്കി. എങ്കിലും തമിഴൻ പിന്നെയും പിന്നാലെ വരുന്ന

തുകണ്ടു് സഹിക്കവയ്യാതെ ആയി തിരിഞ്ഞനിന്നു ഫണവും പൊക്കി തമിഴന്റെ നേരെ കഠിനമായി ഊതിക്കൊണ്ടു ചാടി. പിന്നത്തേതിൽ പായുന്ന ഭാരം തമിഴനെടുക്കേണ്ടിവന്നു. ഭീരുവായ തമിഴൻ വളരെ നേരത്തോളം മരണപ്പാച്ചിൽ പാഞ്ഞുനോക്കിയെങ്കിലും ഈർഷ്യപൂണ്ട സർപ്പം അവനെ വിട്ടില്ല. സർവ തടസ്ഥങ്ങളുിം ഗണ്യമാക്കാതെ തമിഴനെ കടിപ്പാനായി തീർച്ച പ്പെടുത്തി യപോലെ യാതൊന്നുംകൊണ്ടും തളരാതെ സർപ്പം തമിഴന്റെ പിന്നാലെതന്നെ ഓടി. നര മര യംകൊണ്ടു് വയ്യാതായി തീർന്ന തമിഴൻ അവസാനം ഒരു വലിയപുഴ കണ്ടു യാതൊരു ചാഞ്ജല്യ വും കൂടാതെ നീർനായെപ്പോലെ അതിൽ ചാടി വല്ലവിധത്തിലും സർപ്പത്തിന്റെദ്രോഹത്തിൽ നിന്നൊഴിഞ്ഞു കിട്ടണമെന്നു വിചാരിച്ചു മറുകരയിലേയ്ക്ക നീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/226&oldid=159791" എന്ന താളിൽനിന്ന് ശേഖരിച്ചത്