താൾ:Gadyamalika vol-3 1924.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക---മൂന്നാം ഭാഗം

 മുക്കിൽ മുട്ടയിട്ട ഈറ്റുപാമ്പ്, ഇടയിൽക്കൂടി പോയിരുന്ന സർരേയും ഉൗതിക്കൊണ്ടു പിൻതുടരുകയുണ്ടായി.രണ്ടുമൂന്നാളുകൾ ഇതിനെ കൊല്ലുവാൻ സന്നദരായടുത്തുവന്നപ്പോൾ  അതുവരെ പുറത്തുനിന്നു ഫണവും ഉയർത്തി തുള്ളി വെളിയിൽ വീണു . തൽസമയത്തിൽ അതിൽ ഒരുവൻ അതിനെ അടിച്ചു  കൊന്നില്ലായിരുന്നെങ്കിൻ ഒരുത്തന്റെ കഥ അവൻ കഴിക്കുമായിരുന്നു. ഈറ്റുപാമ്പു് ഒരാളെത്തന്നെ രണ്ടു മൂന്നുപ്രാവശ്യം കടിച്ചതായിട്ടും കേൾവിയുണ്ട്. ആകാലങ്ങളിൽ സർപ്പങ്ങൾക്ക്  വന്നുകൂടുന്ന ശൌർയ്യം ഇത്രയാണെന്നു പറഞ്ഞറിയിപ്പാൻ   പ്രയാസ

മാണ്.

                                                                                        ഇര വഴുതിപ്പോകുന്ന അവ

സരങ്ങളിലും ഇണ ചേരുമ്പോഴും സർപ്പങ്ങൾ അത്യൂഗ്രഹകോപികളാകുന്നു. ഇമ ചേരുന്ന അവ സരങ്ങളിൽ സർപ്പങ്ങളുടെ പത്തുവാര അകലേകൂടി അകലേകൂടി കടന്നുപ്പോയാൽക്കൂടി അവ ഓടിവരാതിരിക്കില്ല. പകലും സാധാരണയായി സർപ്പങ്ങൾ ഇണചേരാൻമടിക്കാത്തതുകൊണ്ടു് മനുഷ്യർ ഈ സ്ഥിതിയിൽ സർപ്പങ്ങളെ കണ്ടുമുട്ടാതിരിക്കില്ല വിനോദകരമായ കാഴ്ചയാ ണെന്നുവെച്ചു അതിന്റെ അടുത്തു തന്നത്താനറിയാതെ ചെല്ലുന്ന മനുഷ്യർ പിന്നത്തെ കഥ യൊന്നും ആലോചിക്കുന്നില്ല. ചിലർക്കു ഓട്ടത്തിൽ സർപ്പങ്ങൾ തങ്ങളോടു കിടയില്ലെന്നു തെറ്റാ യ വിശ്വാസവും ഉണ്ട്. സർപ്പങ്ങൾ പിന്നാലെ കടിപ്പാൻ തക്കവണ്ണം ഓടിവരുമ്പോൾ രണ്ടുമൂന്നു കാർയ്യങ്ങൾ നിശ്ചയമായി സൂക്ഷിക്കണം. ഗതിവേഗത്തിൽ സർപ്പം മനുഷ്യനെ കടത്തിവയ്ക്കം എന്നതിനാക്ഷേപമില്ല. ആനകൾ പിന്നാലെ ഓടിവരുമ്പോൾ ഇടത്തും വലത്തും തിരിഞ്ഞു പായുന്നതു ഉപകാരപ്രദമായിരിക്കാമെങ്കിലും അതേ ഉപായം സർപ്പം പിൻതുടരുമ്പോൾ ഉത കുന്നതല്ല. പായുന്ന പാച്ചിലിൽ സർപ്പത്തിനു ഇടത്തും വലത്തും ക്ഷണം തിരിയുവാൻ സാധിക്കു ന്നതാകുന്നു. മനുഷ്യനു് അത്ര ക്ഷണം സാധിക്കുന്നതല്ല. അതുകൊണ്ടു നാം തിരിഞ്ഞുതിരിഞ്ഞു ഓടു ന്തോറും സർപ്പം നമുക്കടുത്തെത്തുന്നു. സർപ്പം പിൻതുടരുന്നെന്നും തോന്നിയാൽ നേരെ അല്ലാതെ ഒരുകാലത്തും വളഞ്ഞുതിരിഞ്ഞുപോകുന്നത് കല്ലും മുള്ളും ഉള്ള വഴിയിൽ കൂടെ സർപ്പത്തിനും ഇഴ ഞ്ഞു വരുവാൻ അദ്ധ്വാനമുണ്ടാകും എന്നു തെറ്റായി ധരിച്ചു ആവക വഴിയികളിൽ കൂടെയും ആരും ഓടരുതു്. സർപ്പത്തിനു് വല്ല വഴിയിൽ കൂടെയും നിഷ് പ്രയാസമായി അതിവേഗതയോടുകൂടേ ഓടുവാൻ കഴിയുമെങ്കിൽ അതു കല്ലും മുള്ളും നിറഞ്ഞ വഴികളിൽ കൂടെ അതിനു അമ്പുപോകുമ്പോലെ കുതിക്കുവാൻ അതി-സൌകർയ്യമാണെന്നു നല്ലവണ്ണം മനസ്സിലാക്കണം. ഇതൊക്കെ വാസ്തവമാണെങ്കിലും മിനുസമായ മാർഗ്ഗങ്ങളിൽ കൂടെ യാതൊരു പാർമ്പിനും സുഖകരമായി സഞ്ചരിക്കുവാൻ കഴിയുന്നതല്ല. പൂഴിയിൽ കൂടെ ഒരുമാതിരി സഞ്ചരിക്കു മെങ്കിലും നിരത്തുവഴിയിൽ കൂടെ ഇഴയുവാൻ ഒരു പാമ്പിനു അത്യദ്ധ്വാനം വേണ്ടിവരുന്നു. പാതയിൽ പാമ്പുപോയ പാടുകൾ സാമാന്യത്തിലധികം തടിച്ചുകാണുന്നതു്, അതിലെ കട

ന്നുപോവാൻ പാമ്പിനു വേണ്ടിവരുന്ന അതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/225&oldid=159790" എന്ന താളിൽനിന്ന് ശേഖരിച്ചത്