താൾ:Gadyamalika vol-3 1924.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക-----മൂന്നാംഭാഗം

ന്തിതുടങ്ങി.വെള്ളത്തിൽ സാധാരണ പ്രവേശിക്കുവാൻ മടിക്കുന്ന സർപ്പം ഈ അവസരത്തിൽ പുഴ ഒരു പ്രതിബന്ധമായി വിചാരിക്കാതെ തമിഴന്റെ പിന്നാലെ തന്നെ പുഴയിൽ ചാടി. ഒരുവിധേന,തലപ്പാവു പുഴയിൽ വീണുപോയ തമിഴൻ മറുകരയിലെത്തി ദീർഘശ്വാസമിട്ടു തിരിഞ്ഞു നോക്കുമ്പോൾ വെള്ളത്തിൽ ഒഴുകിക്കൊണ്ടു പോവുന്ന തലപ്പാവു് മൂന്നുനാലു പ്രാവശ്യം ചുറഞ്ഞു കടിച്ചു, ക്രോധിയായ സർപ്പം മടങ്ങി നീന്തിപ്പോകുന്നതു കണ്ടുപോലും.

                                                                                                                                                                                                                            സർപ്പങ്ങൾ ഇരതെണ്ടാൻ പുറപ്പെടുന്നതു സാധാരണ സന്ധ്യാസമയത്താണു്.സൂർയ്യൻ അസ്തമിച്ചെന്നു കാണുമ്പോൾ മെ ല്ലെ മടകളിനിന്നു പുരത്തുവന്നു സർപ്പങ്ങൾ അതാതിന്നിഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്കു കടന്നുകൂടുവാൻ ശ്രമിക്കുന്നു.ഇങ്ങനെ പോകുന്ന വഴിയ്ക്കു ചില നിരത്തുകളും ഇടകളും കടന്നുകൂടേണ്ടിവരും. ഈ സമ യത്തു ആളുകളൊക്കെ വീട്ടിൽ അടങ്ങാൻ കാലമായിരിക്കായ്കകൊണ്ടു സർപ്പങ്ങളും  ആളുകളും അ ന്യോന്യം വന്നു മുട്ടാതിരിക്കയില്ല. ആളുകൾ അറിയാതെ ഇവറ്റയെ ചവിട്ടുമ്പോൾ കടിക്കാതിരിക്കു കയില്ല അതുകൊണ്ടുതന്നെയാണു് മിക്ക അവസരങ്ങളിലും വിഷം തീണ്ടൽ സന്ധ്യമയങ്ങുമ്പോൾ സംഭവിച്ചകാണുന്നതു്. സന്ധ്യസമയത്തു മനുഷ്യർ കുറേക്കൂടെ സൂക്ഷിച്ചു നടന്നെന്നു വരികിൽ സർപ്പത്താലുവുകുന്ന വളരെ അപായങ്ങൾ വിട്ടൊഴിയുവാൻ സാധിക്കുമെന്നതിനു സംശയമില്ല.
                                                                                                                                                                                                                                                            സർപ്പങ്ങളുടെ പ്രധാന ആഹാരങ്ങൾ മുട്ടകളും പല്ലികളും ഓന്തുകളും എലികളും തവളകളും ആകുന്നു. ചില അവസരങ്ങളിൽ പാമ്പകളെത്തന്നെയും എന്നുവേണ്ട സ്വന്തംജാതി സർപ്പങ്ങളെത്തന്നെയും വിഴുങ്ങുവാൻ ഈ ദുഷ്ട ജാതികൾ മടിക്കുന്നില്ല.ചെറുപക്ഷികളെ പിടിക്കുവാൻ  യത്നിക്കുന്നതും എന്റെ ദൃഷ്ടിയിൽപെട്ടിട്ടുണ്ടു്.പയ്യനാമണ്ഡതി എന്നും കതിരമണ്ഡലി എന്നും പറയുന്ന വിഷവാഹിയായ ഒരു വലിയ പാമ്പിനെ തന്നേക്കാൾ തടിയുള്ളതായിരുന്നെങ്കി ലും ഒരു സർപ്പം വിഴുങ്ങുന്നതു ഒരു യൂറോപ്യൻ കണ്ടതായിപറയുന്നു.സർപ്പം മുഴുവൻ വിഴുങ്ങന്നതിനു മുമ്പെതന്നെ അദ്ദേഹം അതിനെ കൊന്നു മതിരാശി കാഴ്ച ബങ്കളാവിൽ അയച്ചിട്ടുണ്ടു്.
                                                                                    ധർമ്മടരാജ്യത്തിൽ കടപ്പുറത്തു ഉണ്ടായിരുന്ന ഒരു കുന്നിന്മേൽ വളത്തിന്റെ ആവശ്യത്തിന്നായി മത്തി ഉണക്കുമ്പോൾ ഏകദേശം ഉച്ചസമയത്തു ഒരു വലിയ മൂർഖൻ വന്നു രണ്ടു മത്തികൾ വിഴുങ്ങുന്നതിനായി കണ്ടിരിക്കുന്നു.

സർപ്പങ്ങളെ ഇന്ന സ്ഥലങ്ങളിലൊക്കെകാണും എന്നു ഉറപ്പാക്കിക്കൂട. നാം സ്വ പ്നത്തിലും സ്മരിക്കാത്ത പ്രദേശങ്ങളിൽ കൂടെ ഇവറ്റയെ കണ്ടതായി അറിവണ്ടു്. കാടുകളിലും, കുന്നു കളിലും,കുളങ്ങളുടെ തീരങ്ങളിലും,ഇടകളിലും, പുറ്റുകളിലും,ഒഴിഞ്ഞ ഭവനങ്ങളിലും, മരങ്ങളുടെ വേടു കളിലും, പൊത്തുകളിലും,ഓവുകളിലും എന്നുവേണ്ട അല്പം പഴുതുകാണുന്ന മിക്ക സ്ഥലങ്ങളിലും ഈ ജന്തുക്കൾ കടന്നു കൂടാതിരിക്കുകയില്ല. പൂഴിപ്പരദേശങ്ങളോടു ഇവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/227&oldid=159792" എന്ന താളിൽനിന്ന് ശേഖരിച്ചത്