താൾ:Gadyamalika vol-3 1924.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം----സർപ്പം


തലപോലെയിരിക്കും. ഇതിന്റെ അകത്തുഭാഗത്തു ഫണം സൂചിപ്പിന്നതായവരെ വളരേ കറുത്തിരിക്കുന്നതാണ്. മൂന്നാമത്തെ ജാതി കാട്ടുസർപ്പങ്ങളാണ് ഈ വക ചിലപ്പോൾ പതിനാലടിയോളം നീളത്തിൽ വളരുന്നു. ഇതിന്റെ ശരീരം കറുപ്പുവണ്ണമാണെങ്കിലും ഇടയ്ക്കിടെ തടിച്ച വെള്ളവർണ്ണങ്ങൾകൊണ്ടു ഭാഗിക്കപ്പെട്ടപോലെ തോന്നുന്നതാകുന്നു. വാളയാറു കാട്ടിൽ ഒരു ദിവസം ഒരു കാട്ടുസർപ്പത്തിന്റെ കുട്ടിയെ ഞാൻ കണ്ടിട്ടുണ്ട് മലയാളത്തിലെ മിക്ക കാടുകളിലും കാട്ടുസർപ്പങ്ങൾ ഇല്ലാതിരിക്കയില്ല. നാട്ടുകാർ ഇതിന്നു കരനീല എന്നും കരുംകുരുത്തി എന്നു പലേ പേരുകൾ വരുന്നുണ്ട് ഇതിന്റെ ഫണത്തിനു വളർച്ചക്കനുസരിച്ച് വിസ്താരമുണ്ടെന്നമാത്രമല്ല ഫണവും ഉയർത്തി ആറേഴടിയോളം തല പൊന്തിച്ചുനിൽക്കുവാനുള്ള ശക്തിയും ഈ ജന്തുവിനുണ്ടു്. ഈ നിലയിൽ ഇതിന്നു ഒരു മനുഷ്യന്റെ മൂർദ്ധാവിൽ കൊത്തുവാൻ വളരെ എളുപ്പത്തിൽ സാധിക്കുന്നതും ആണു്.

                                                                                    മലയാള ജില്ലയിൽ സർപ്പങ്ങൾ കടിച്ചിട്ടു കൊല്ലംതോറും വളരെ ജനങ്ങൾ മരിക്കുന്നുണ്ടു. ഇശ്ശി മുക്കാലപായങ്ങളൂം  സർപ്പങ്ങളുടെ സാക്ഷാൽ  സ്വഭാവമറിഞ്ഞവർക്കു  ഇല്ലായ്മചെയവൻസാദിക്കാവുന്നതായിരിക്കപൊണ്ടു്. എനിക്കു പതിചയമുള്ളേടത്തോളം  വിശദമായി ഞാൻ ഇവിടെ വിവരിക്കാം.
                                                        സാധാരണ അവസ്ഥയിൽ യാതൊരു സർപ്പവും  മനു

ഷ്യനെ എതിർക്കുവാൻ ശ്രമിക്കുകയില്ല . പക്ഷേ മുട്ടയിടുന്ന അവസരങ്ങളിൽ ഈ ജന്തുക്കൾ കേവ ലം അന്ധന്മാരെപ്പോലെ ,വളരെ കേവലമായി പോകുന്നവരെതന്നെ പാഞ്ഞുകടിക്കാറുണ്ട്. മനു ഷ്യരെ മാത്രമല്ല ആടു്,പശു മുതലായ മൃഗങ്ങളെക്കുടെ ഈ ദുഷ്ട ജന്തുക്കൾ ഒഴിച്ചു വിടാറില്ല. അതു കൊണ്ടു വൃശ്ചികം ധനുമാസങ്ങളിൽ വഴി പോകുവാൻ നല്ലവണ്ണം സൂക്ഷിക്കേണ്ടതാണ്. ഈ മാസ ങ്ങൾ ഭ്രാന്തന്മാരാത്തീരുന്ന സർപ്പങ്ങൾ ഒരു ജന്തുവിനെ പാഞ്ഞു കടിക്കുംമുമ്പെ വളരെ നേരം ഫ ണവും പൊന്തിച്ചു ഉച്ചത്തിൽ ഊതുന്നു. ഈ ഊതൽ യാതൊരു ദിക്കിൽനിന്നും ക്ഷണം ഒഴിഞ്ഞു കളയേണ്ടതാണ്. അല്ലാഞ്ഞാൽ അപായകരമായ ഭവിഷ്യത്തുകൾ ഉണ്ടാകാതിരിക്കയില്ല. ഈറ്റു പാമ്പു് പാലക്കാട്ടു് ഒരു ദിക്കിൽ നിന്നു പതിനാലു വഴിയാത്രക്കാരെ കടിച്ചു കൊന്നിരിക്കുന്നുപോലും. കോഴിക്കോട്ടു പതിയറയിൽ ഉള്ള ഒരു ഇടവഴിയിൽക്കൂടെ കുറച്ചുദൂരത്തോളം പോയിരുന്നഒരു വണ്ടിയുടെ കിടക്കയുണ്ടായി. മണവാളനെ കടിച്ചുകൊന്ന സർപ്പത്തിന്റെ ശ്രുതി വടക്കേ മല യാളത്തിലെ ഒരു ദേസത്തിൽ ഇന്നും തണുത്തുപോയിട്ടില്ല. ഈറ്റുസർപ്പങ്ങളുടെ ആവ്യാകൃ തങ്ങളെപ്പറ്റി കേൾക്കാതെ മലയാളത്തിൽ ഒരൊറ്റ സംവത്സരം കഴീയുന്നില്ലെന്നു പറയുന്നതു അ തിശോക്തിയല്ല.

              ഒന്നിലധികം മനുഷ്യരെ കാണുമ്പോൾ ഈറ്റുപാമ്പിനും ധൈർയ്യക്ഷയം നേറിടാറുണ്ടു്. കുറേ കൊല്ലം മുമ്പേ കോഴിക്കോട്ടു ഒരു പറമ്പിന്റെ

37










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/224&oldid=159789" എന്ന താളിൽനിന്ന് ശേഖരിച്ചത്