താൾ:Gadyamalika vol-3 1924.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക-മൂന്നാംഭാഗം

വാലു വലിപ്പം ജാസ്തിയായിട്ടും വൃത്താകാരമായ പുറം അണ്ഡാകൃതി അവലംബിച്ചിട്ടും ഒരു വർഗം ആമയെ ഒരു രാജ്യത്തിൽ ധാരാളം കാണുന്നുണ്ടു്. ഈ ആമയ്ക്കു ഈഷൽഭേദങ്ങൾ വരുത്തിയാൽ അതു് ആകൃതിയിൽ ഒരു ശ്രദ്ധ മുതലക്കുട്ടിയെപ്പോലെ തോന്നാതിരിക്കയില്ല. ചെറിയ മുതലക്കുട്ടികൾ ഉടുമ്പിന്റെ തത്സ്വരൂപമാണ്. ഉടുമ്പ് ഒരുതരം വലിയ പല്ലിയാണ്. ഇനി പല്ലിയും പാമ്പും ആയിട്ടു മേൽപ്രകാരം അടുത്ത സമ്പന്ധമുണ്ടോ എന്നാണ് നോക്കേണ്ടതു്. നമ്മുടെ വീടുകളിൽ കാണുന്ന പല്ലിയും പറമ്പുകളിൽ കാണുന്ന പാമ്പും ആയിട്ടു വളരെ അന്തര

മുണ്ടെന്നുള്ളതിന്നു വാദമില്ല. പക്ഷെ നാം സാധാരണ കാണുന്ന പല്ലികളേ കൂടാതെ പല്ലികളുടെ വർഗത്തിൽ വേറെയും പലമാതിരി പല്ലികൾ ഉണ്ടു്. ഒരുതരം പല്ലിയ്ക്കു ശരീരം സാധാരണ പാമ്പി ന്റേതുപോലെ വളരെ നീണ്ടിട്ടും രണ്ടുഭാഗത്തുമുള്ള കാലുകൾ വളരെ ചുരുങ്ങിപ്പോയിട്ടും കാണു ന്നുണ്ടു്. വേറേ ഒരുതരം പല്ലിയുടെ, പാമ്പിന്റേതുപോലെ നീണ്ട ശരീരത്തിൽ,ഏറ്റവും ചുരുങ്ങിപ്പോയ കാലുകൾ കാണ്മാതന്നെ ഇല്ല. ഇവറ്റയെ കണ്ടാൽ പാമ്പുകളല്ലെന്നു തീർച്ച പറവാൻ ശാസ്ത്രജ്ഞന്മാർക്കുമാത്രമേ സാധിക്കയുള്ളൂ. ഇതൊക്കെ ആലോചിച്ചു നോക്കുമ്പോൾ പാമ്പും പല്ലി യുംഅധികഭേദമില്ലെന്നു നമുക്കു തന്നെ തോന്നുന്നു. ഇവയുടെ അന്യോന്യ സംബന്ധം പിന്നെയും അടുപ്പിക്കുന്ന വേറേ സംഗതികളും കാണുന്നുണ്ടു്. മദിരാശികാഴ്ചബംഗ്ലാവിൽ അണലിയുടെ ഈ കാലുകൾ വ്യക്തമായിക്കാണിക്കുവാൻ വേണ്ടി ആ ഭാഗം മുറിച്ചു വിടുർത്തിവെച്ചിട്ടുണ്ടു്. അതുകൊണ്ടു മുൻ ചൊന്ന നാലുതരം ജന്തുക്കളും ഒരേവംശക്കാരെന്നു സ്ഥാപിച്ച ശാസ്ത്രജ്ഞൻ ഭ്രാന്തന്മാരല്ലെന്നു നമുക്കു ഇപ്പൾ മനസ്സിലാവുന്നതാകുന്നു.

                           മേല്പറഞ്ഞവംശത്തിൽ അടങ്ങിയ പാമ്പുകളെത്തന്നെ വളരെ വർഗ്ഗങ്ങളായി വിഭജിക്കാം. ഫണമുള്ള സർപ്പങ്ങളെ ഒരു പ്രത്യേക വർഗ്ഗമായി തിരിക്കാം. സർപ്പങ്ങളിതന്നെ വള

രെ ജാതികളുണ്ടു്. ചുരുങ്ങാതെ മൂന്നു ജാതി സർപ്പങ്ങളെ മലയാളത്തിൽ നാം സാധാരണ കണ്ടു വരുന്നുണ്ടു്. സർപ്പങ്ങളെ ഓരോ ജാതി ആക്കി വകതിരിക്കുന്നതു് അതിന്റെ ശരസ്സിന്റെ മീതെയു ള്ള ചർമ്മത്തിന്റെ ഇഷ്ടികപോലെ പടത്തിവെച്ച പൊളികളെക്കൊണ്ടാണ് നിറത്തിലും വലിപ്പ ത്തിലും വളരെ വ്യത്യാസപ്പെട്ട സർപ്പങ്ങളെ ഒരേ ജാതിയിൽ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ശുദ്ധ വെള്ളിപോലെ വെളുത്തതും സ്വർണ്ണംപോലെ മഞ്ഞനിറമായതും വളരെ കറുത്തതുമായ ഒരേ ജാതി സർപ്പങ്ങളെഞാൻ കോഴിക്കൂട്ടിൽ കണ്ടിട്ടുണ്ടു്. പാലക്കാട്ടും കോഴിക്കോട്ടും സാധാരണ കണ്ടു വരുന്ന സർപ്പങ്ങൾ ഒരേ ജാതിയാണ്. ഇതിൽ ചിലത് നാലടിയിനൽ അധികം വളരുക യില്ലെങ്കിലും ചിലത് എട്ട‌ടിവരെ വളർന്നു കാണുന്നു. വടക്കേ മലയാളത്തിൽ കണ്ടുവരുന്ന സർപ്പ

ങ്ങൾ സ്വർണ്ണഛായ പാഞ്ഞു കറുത്ത വർണ്ണങ്ങളാണ്.ഇതിന്റെ തല ഏകദേശം പ്രാവലിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/223&oldid=159788" എന്ന താളിൽനിന്ന് ശേഖരിച്ചത്