താൾ:Gadyamalika vol-3 1924.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്യമാലിക-മൂന്നാംഭാഗം

ക്ഷത്തിന്റെയോ ചാറാകുന്നു. ഈ വസ്തു വെള്ളത്തിൽ അലിഞ്ഞുപകാതിരിപ്പാൻ സെനിഗൽ (senegal) പശകൂടി സാധാരണയായി ചേർക്കാറുണ്ടു്.
                    മഷി ഉണ്ടാക്കുവാൻ മുഖ്യമായി ആവശ്യമുള്ള ആലപ്പോഗാൾ (Aleppogall)എന്ന കായ് ഉണ്ടാകുന്ന വൃക്ഷത്തിന്റെ വളർച്ചയെപ്പറ്റിയും ആശ്ചർയ്യസംഗതികൾ പലതും അറിവാനുണ്ടു്. വൃക്ഷത്തിന്റെ വളർച്ചക്കും അതിന്റെസൂക്ഷ്മാംഗങ്ങളുടെ അംശനവിധാനം

എങ്ങിനെ കാരണമാകുന്നു എന്നും അതു ഭക്ഷിക്കുിന്നതും ശ്വാസോഛ്വാസം ചെയ്യുന്നതും എങ്ങിനെയെന്നും കൊല്ലംതോറും അതിന്റെ സചേതനാംശങ്ങൾ വിചേതനങ്ങളായിത്തീർന്നു ഉണങ്ങുന്നതോടുകൂടി പുതിയ അംശങ്ങൾ ഉണ്ടാകുന്നതും ആകാശത്തിലെ വിഷകരവായുവായ അംഗാരാമ്ലതേതെ അതിന്റെ വർണ്ണമുഖേന സ്വീകരിച്ചു് അംഗാരം, ജീവവായൂ എന്നായീ രണ്ടായി വേർതിരിക്കുന്നതും അതിന്റെ പോഷണത്തിനാവശ്യമായ അംഗാരത്തെ എടുത്തു് മനുഷ്യജാതിക്കാവശ്യമായുള്ളതും അതിനുപകരമില്ലാത്തതുമായജീവവായുവിനെപുരത്തേക്കു ഉച്ഛ്വസിക്കുന്നതും എല്ലാം ശാസ്ത്രപണ്ഡിതന്മാർക്കു് ഭൂതക്കണ്ണാടികൊണ്ടു ക്ഷമയോടെ പരിശോധിച്ചാൽ അറിയാവുന്നതാണ്. ഈ വിഷയങ്ങളെ സവിസ്തരം പ്രതിപാദിക്കുന്നതായാൽ ലേഖനം വല്ലാതെ ദീർഘിക്കുന്നതുകൊമ്ടു്ഇത്രയും പറഞ്ഞതിൽ നിന്നുതന്നെ ഒരു തുള്ളി മഷിയെപ്പറ്റിസാസ്ത്രസംബന്ധമായി എന്തെല്ലാം അത്ഭുതസംഗതികൾ അറിയാനുണ്ടെന്നു വായനക്കാർക്കു ഏകദേശം മനസ്സിലായിരിക്കുമെന്നു വിശ്വസിച്ച് ഇവിടെഅവസാനിക്കുന്നു.

                                                                                                                                                                                                                                                             (തർജ്ജിമ)

രസികരഞ്ചിനി. എ. ശങ്കരപ്പുതുവാൾ ബി.എ. ബി.എൽ


                      സർപ്പം
                                   മലയാളത്തിൽ എന്നുവേണ്ട ഇൻഡ്യ ഒട്ടുക്കും കണ്ടുവരുന്ന സർപ്പങ്ങൾ വിഷമുള്ളജന്തുക്കളിൽവെച്ചു്  ഉഗ്രതയേറുന്നവയാണെന്നു അറിഞ്ഞിരിക്കേണ്ടതാകുന്നു. ഇന്ത്യാ രാജ്യത്തിൽതന്നെ പ്രതിവർഷം അമ്പതിനായിരം ജനങ്ങളോളം വിഷംതീണ്ടി മരിക്കുന്നതായി  കണ

ക്കെടുത്തുനോക്കുമ്പോൾ തെളിയുന്നുണ്ടു്. വിഷമുല്ള പാമ്പുകൾ വേറേ ചില വകകളും ഇന്ത്യാ രാജ്യത്തിൽ അധിവാസമുണ്ടായിരിക്കാമെങ്കിലും, സർപ്പങ്ങളെപ്പോലെ മനുഷ്യരെ അപായം വരു ത്തുന്ന വേറേ ഒരു പാമ്പും ഇവിടെ ഇല്ലെന്നുതന്നെ ഖണ്ഡിച്ചു പറയാം.

സർപ്പങ്ങളെ കണ്ടുതിരിപ്പാനുള്ള പ്രത്യേക അടയാളം അതിന്റെ തളക്കുനേരേ ഇരിക്കുന്ന ഫണമാപുന്നു. ക്രോധമുണ്ടാകുമ്പോൾ സർപ്പം പട്ടെന്നു തല ഉയർത്തുകയും ഃഫണം വിരുത്തുകയും ചെയ്യുന്നു.നാലടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/221&oldid=159786" എന്ന താളിൽനിന്ന് ശേഖരിച്ചത്