താൾ:Gadyamalika vol-3 1924.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം-സർപ്പം 31 നീളമുള്ള ഒരു സർപ്പത്തിന്നു ഫണവും വിരുത്തി ഏകദേശം രണ്ടര അടിയോളം തല ഉയർത്തിനിൽക്കുവാൻ സാധിക്കുന്നതാകുന്നു. ഇങ്ങനെയുള്ള അവസരത്തിൽ സർപ്പത്തിനെ മറ്റു പാമ്പുകളിൽനിന്നു തിരിച്ചറിവാൻ പ്രയാസമില്ല. പക്ഷെ മിക്ക അവസരങ്ങളിലും നമുക്കു് ഈ സ്ഥിതിയിൽ സർപ്പങ്ങളെ കണ്ടുകിട്ടുമെന്നു നിശ്ചയിച്ചുകൂടാ. സാധാരണ ഇഴഞ്ഞു ഒരു പാമ്പു പോകുമ്പോൾ ഒരു നോട്ടത്തിനു് അതു സർപ്പമോ അല്ലയൊ എന്നു കുറെ പരിചയിച്ച ഒരുവനു മാത്രമേ പറവാൻ സാധിക്കയുള്ളു. ഇങ്ങനെ തിരിച്ചറിയുന്നതു വലിയ പ്രയാസമായ ഒരു സംഗതിയും അല്ല. വിചിത്രങ്ങളായ പുള്ളികളും മറ്റും സർപ്പത്തിന്റെ ശരീരത്തിൽ കാണുകയില്ല. തലയ്ക് ഒരുമാതി വണ്ണം കുറെ ജാസ്തിയായി കാണും. നീർക്കോലി ചേര മുതലായ പാമ്പുകൾക്കു ശരീരത്തിന്റെ തടിയോടനുകരിച്ചു തലയ്ക്കു വണ്ണം കാണുകയില്ല. പക്ഷെ ഈവിധമായ കുറവു സർപ്പത്തിന്നു അശേഷം ഉണ്ടാവുകയില്ല. വേറൊരു കാർയ്യവും കൂടെ ഈ അവസരത്തിൽ മനസ്സിലാക്കേണ്ടതുണ്ടു്. ചില മണ്ഡലികൾക്കു തല നല്ല വണ്ണമുള്ളതായി കാണും. എന്നാൽ അവറ്റയുടെ തലയ്ക്കു ഒരു വിശേഷ വിധിയുണ്ടു്. തല വളരെ തടിയുള്ളതായിരിക്കുമെങ്കിലും തലയുടെ നേരേ ചുവട്ടിലുള്ള കുറേ നേരിയതായിരിക്കും. ഇവറ്റയുടെ തലയും കഴുത്തും ഏതു പ്രകാരമായിരിക്കും എന്നു മനസ്സിലാക്കണമെങ്കിൽ ശീട്ടിൽ കാണുന്ന സ്പെയിഡ് പുള്ളിയുടെ ആകൃതി ആലോചിച്ചു നോക്കിയാൽ മതി.അതുകൊണ്ടു് ഇവറ്റെ കണ്ടാൽ സർപ്പമായിരിക്കയില്ലെന്നു നമുക്കു ക്ഷമം മന സ്സിലാക്കാവുന്നതാവുന്നു. സർപ്പത്തെ കണ്ട മാത്രേണ തിരിച്ചറിവാൻ വേറെയും ചില അട യാളങ്ങളുണ്ടു്. തലയുടെ രണ്ടുമൂന്നംഗുലം താവെ ഒരു വര കാണാം. സർപ്പത്തിന്റെ ഗതിക്കും മനസ്സി ലാക്കത്തക്ക ഒരു പ്രത്യേക സ്വഭാവമുണ്ടു്. മറ്റുള്ള പാമ്പുകളേക്കാൾ ശരീരം വളരെ വക്രമാക്കീട്ടാണ് ഇതിന്റെ സാധാരണ സഞ്ചാരം. ഇതിലും മുഖ്യമായ വേറേ ഒരു സംഗതികൂടെയുണ്ടു്. മറ്റു പാമ്പുക ളൊക്കെ മനുഷ്യരെ കാണുമ്പോൾ ശാഘ്രതരമായി ഓടിപ്പോകുന്നു. എന്നാൽ സർപ്പം അത്ര വേഗ തയോടുകൂടെ ഓടുന്നില്ല. തന്റെ കൈവശം മനുഷ്യരേ ഭയപ്പെടുത്തുന്ന ഒരായുധം ഉണ്ടെന്നു താൻ തന്നെ അറിയുന്നപോലെ, അതു മനുഷ്യരേ കാണുമ്പോൾ അത്ര പരിഭ്രമം കാട്ടുന്നില്ല.

ജീവശാസ്ത്രജ്ഞന്മാർ , പാമ്പുകളേയും, ആമകളേയും ,മുതലകളേയും, പല്ലികളേയും, ഒരുവംശമായിട്ടാണു് വകതിരിച്ചിട്ടുള്ളത്. പ്രഥമദൃഷ്ടിയിൽ ഈ നാലുതരം ജന്തുക്കളും അന്യോന്യം വല്ല സാമ്യവുമുണ്ടന്നു പ്രത്യക്ഷമാവുകയില്ലെങ്കിലും ഇവറ്റയുടെ നിർമ്മാണവിശേഷങ്ങൾ താരതമ്യപ്പെടുത്തി ആലോചിക്കുന്ന ഒരുവന്നു സൂക്ഷ്മക്ഷണം മനസ്സിലാകുന്നതാകുന്നു. ആമയുടെ കർയ്യംതന്നെ എടുത്തുനോക്കാം; വൃത്താകാരമായ ഒരു ആകൃതിയുടെ ഒരറ്റത്തിൽ നിന്നു അല്പം ഉന്തിനില്ക്കുന്ന തലയും, അതിന്റെ നേരെ പിൻഭാഗത്തിൽ നിന്നു തൂങ്ങിനില്ക്കുന്ന ഒരു ചെറിയ വാലും ആലോചിച്ചാൽ നമുക്കു് ഒരു ആമയുടെ ആകൃതിവെളിവാകുന്നു. എന്നാൽ കാലുകൾ അല്പം ഉയർന്നിട്ടും തല നീണ്ടു് ഉള്ളോട്ടു വലിപ്പാൻ സാധ്യമാകത്തക്ക വിധത്തിലായിട്ടും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/222&oldid=159787" എന്ന താളിൽനിന്ന് ശേഖരിച്ചത്