താൾ:Gadyamalika vol-3 1924.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംപ്രകരണം-ഒരു മഷിത്തുള്ളി

ചെയ്യുന്നു. പരമാർത്ഥമായ ഒരു ഘനവസ്തു സൃഷ്ടിയിലെങ്ങും കാണുന്നതല്ല. എന്തെന്നാൽ ഘനവസ്തുക്കളുടെ പരമാണുക്കളുടെ ഇടയിൽ  നയനങ്ഹൾക്കു  ഗോചരമല്ലാത്ത സൂഷ്മരഝ്രങ്ങൾ  ഉള്ളതായി പരീക്ഷിച്ചറിഞ്ഞിട്ടുണ്ടു്. ഈ തത്വം തെളിയിക്കുന്നതിനു ചെയ്തിട്ടുള്ള പരീക്ഷകളിൽ ഏറ്റവും രസകരമായ ഒന്നു പ്ലോറൺസു് (florence) നഗരത്തിലെ പ്രകൃതിശാസ്ത്രജ്ഞന്മാർ കൃസ്താബ്ദം ൧൬൬൧-ൽ ചെയ്തിട്ടുള്ളതാണു്. ഒരു കനകകുംഭത്തിൽ വെള്ളം നിറച്ചു്  അതിന്റെ വായ് വായൂ കടക്കാത്തവിധം നല്ലവണ്ണം അടച്ചു് കുംഭത്തിന്റെ പുറത്തു എല്ലാ ഭാഗങ്ങളിലും ഒരുപോലെ ബാധിക്കത്തക്കവിധം ഒരു ശക്തി പ്രയോഗിച്ചമർത്തിയപ്പോൾ അകത്തുള്ള വെള്ളം കുംഭത്തിന്റെ സൂക്ഷ്മതരന്ധ്രങ്ങളിൽ കൂടി പുറത്തേക്കു പ്രവേശിച്ചു ഹിമകണങ്ങൾപ്പോലെ ചുറ്റും കാണപ്പെട്ടു. ഇതിനാൽ ഘനവസ്തുവായ സ്വർണ്ണത്തകിടിന്റെ പരമാണുക്കളുടെ ഇടയിൽ സൂക്ഷ്മരന്ധ്രങ്ങളുണ്ടെന്നു തെളിയുന്നു.
                       
                                          ഒപ്പുകടലാസ്സു മഷിയെ വലിച്ചെടുക്കുന്നതെങ്ങിനെ? മഷിയിൽ ജലാംശം അധികമാണെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ.  എന്നാൽദ്രവവസ്തുക്കൾക്കു ഘനവസ്തുവിൽ പ്രവേശിപ്പാൻ വിശേഷവിധിയായ ഒരു ശക്തിയുണ്ടു്. അതിനു കേശാകർഷണശക്തി (Capillary atyraction) എന്നുപറയും  കടലാസിൽ മഷിപരക്കുന്നതും, ചുവരിന്േൽ ഓതം ബാധിക്കുന്നതും, ഒരു തിരുയിൽ എണ്ണ കയറുന്നതും, വസ്ത്രങ്ങൾ വെള്ളത്തിലിടുമ്പോൾ വേഗത്തിൽ നനയുന്നതുംഎല്ലാം ദ്രവവസ്തുവിന്റെ ഈ ശക്തിയാലാണ്.  ഒപ്പുകടലാസ്സിനു രന്ധ്രങ്ങൾ മറ്റുംകടലാസുകളേക്കാൾ വളരെ അധികമുള്ളതുകൊണ്ടാണ് മഷി അധികം എളുപ്പത്തിൽ അതിൽ കയറുന്നതു്.
                                                  
                                  മഷിയുടെ നിറം

മഷിയിൽ നിറം കൊടുക്കുന്ന വസ്തു കുറച്ചേയുള്ളു. എങ്കിലും ഈ വസ്തുവിലെ ക്ഷൂദ്രാംശങ്ങൾ തമ്മിൽ ഭിന്നിച്ചു ദ്രവവസ്തുമുഴുവൻ വ്യാപിക്കുന്നതിനാൽ അതു ശ്യാമാവദാത്തവർണ്ണമായി കാണപ്പെടുന്നു. ഈ വിഭാഗശക്തി പ്രകൃതിക്കുള്ള അസാധാരണഗുണങ്ങളിൽ ഒന്നാണ്. നമുക്കു വിസ്മയം ജനിപ്പിക്കത്തക്കവിധം വസ്തുക്കൾക്കു അതിസൂക്ഷ്മാണുക്കളായി വേർതിരിയുവാൻ കഴിയുമെന്നാണ് ഈപറഞ്ഞതിന്റെ താത്പര്യം. ഒരു പുഷ്പത്തിന്റെ ഗന്ധം നമ്മുടെ ഘ്രാണേന്ദ്രിയത്തിന്നു ഗോചരമാവുന്നതും അതിലെ ഗന്ധദ്രവ്യത്തിന്റെ പരമാണുക്കൾ നമ്മുടെ നാസാരന്ധ്രങ്ങളിൽപ്രവേശിക്കുമ്പോളാകുന്നു. അപ്രകാരംതന്നെ ഒരു തിരി കസ്തൂരി ഒരു മുറി മുഴുവൻ അനേകസംവത്സരം സുരഭിലമാക്കി ചെയ്യുന്നതു് അതിന്റെ അണുക്കളുടെ വിഭാഗശക്തികൊണ്ടാണ്. കാപ്പിയിൽ പഞ്ചസാര ചേർക്കുമ്പോൾ പഞ്ചസാരയിലെ വേർതിരിഞ്ഞു വേർതിരിഞ്ഞു് കാപ്പിയിലെ അണുക്കളോടു ചേരുന്നതുകൊണ്ടാകുന്നു കാപ്പിക്കുമുഴുവൻ ഒരുപോലെ മധുരമുണ്ടായിത്തീരുന്നതു്. മഷിക്കു നിറം വരുത്തുവാനായി ചേർക്കുന്ന വസ്തു നീലച്ചെടിയുടെയോ ലാഗ് ഉഡ് എന്ന വൃ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/220&oldid=159785" എന്ന താളിൽനിന്ന് ശേഖരിച്ചത്