താൾ:Gadyamalika vol-3 1924.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാം പ്രകരണം-നാഭോമണ്ഡലത്തിലെ ചില വിശേഷങ്ങൾ

അംഗോപാംഗങ്ങളേയും അവയുടെ പ്രവൃത്തികളേയും പൂർണ്ണമായും വിവരിക്കു ന്നതായാൽ സാധാരണന്മാക്കതു ഗ്രഹിക്കുവാൻ പ്രയാസമായി തീരാവുന്നതി നാൽ പൊതുവിൽ അതു രുചിക്കാതെയും വന്നേയ്ക്കാം.ആയതുകൊണ്ട് ആ യ ന്ത്രത്തിന്റെ സ്വരൂപജ്ഞാനത്തിനു വേണ്ടി അതിന്റെ ഒരു പുറംതട്ടിയ വി വരണം മാത്രമേ ഇവിടെ ചേക്കുന്നുള്ളു.

            ഏകദേശം രണ്ടടി ഉയരത്തിൽ കല്ല്കൊണ്ടു പടുതുകെട്ടിയ ഒരു തറ

യുടെ നാലുമൂലകളിലും ഏകദേശം രണ്ടരവാര ഉയരത്തിൽ സ്തംഭങ്ങളും അതുക ളിന്മേൽ ഒരു മേശതട്ടും അതിന്മേൽ നാഴികമണിയുടെ പണിപ്പാടുപോലെ ഒരു ഫണിപ്പാടും ഉണ്ട്. ഈ പണിപ്പാടാണ് ആവിയന്ത്രത്തിന്റെ ജീവൻ. ഇതിലുള്ള പണിവില്ലിന്റെ ശക്തികൊണ്ടാണ് യന്ത്രോപാംഗങ്ങള്ടെ ചല നങ്ങൾ ക്രമപ്പെടുത്തുന്നത്. മേശടുടെ ഇരുവശങ്ങളിലായി തൂണുകളിന്മേൽ കൂടി ക്രമേണ കീഴ്പ്പോട്ടു ഇറങ്ങികൊണ്ടിരിക്കുന്നതായ രണ്ടു പലകകളുണ്ട്. ഈ പലകകൾ ചോട്ടിലേയ്ക്കു ഇറങ്ങുന്ന വഴി അതുകളിൽ പതിയുന്ന വരക ളും കറികളൂമാണ് കാലാവസ്ഥാന്തരങ്ങളെ നിർണ്ണയിക്കാനുള്ള സങ്കേതങ്ങൾ. ഇതിൽ ഒരു പലക പത്തുദിവസം കൊണ്ടേ ചോട്ടിലെത്തുന്നുള്ളു;മറ്റത് ര ണ്ടു ദിവസം കൊണ്ടു ആദ്യത്തേതിൽ നിന്നു കാറ്റിന്റെ ഗതിവേഗം, ശീ തോഷ്ണസ്ഥിതി ,വായുവിന്റെ അമച്ച, മഴയുടെ കാലം, അളവ് ഇത്രയും അറിയാം. രണ്ടാമത്തേതിൽ നിന്നു വായുവിന്റെ അമട്ടയും മഴയുടെ സ്ഥി തിയും ആവർത്തിച്ചു വിസ്താരമായി അറിയുന്നതിനു പുറമെ വായുവിന്റെ ന നവും കൂടി അറിവാൻ കഴിയും.

            ഓരോ സംഗമികൾ അറിവാൻ ഓരോരോ പ്രകാരത്തിൽ ആണ് വ

രകളും കറികളും ഉണ്ടാവുന്നത്. കാറ്റിന്റെ ഗതി വിദ്യുൽകാന്ത ശക്തികൊ ണ്ടു ക്രമപ്പെടുത്തി നടത്തുന്ന നാലു പെൻസിലുകളി‍സ കുറിക്കുന്ന രേഖകളെ ക്കൊണ്ടും ഗതിവേഗം കാറ്റാടിയന്ത്രത്തിരിപ്പു കൊണ്ടും ശീതോഷ്ണസ്ഥിതി ഒരു ചെമ്പു കമ്പിയുടെ നീളത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ കൊണ്ടും വാ യുവിന്റെ അമർച്ച ഒരു തൂശിയുടെ ആട്ടത്തിൽ നിന്നും അറിയുന്നു.മഴയുടെ വിവരം അറിയുന്നതു വിദ്യുൽകാന്തത്തോടു കൂടി ഘടിപ്പിച്ചിട്ടുള്ള ഒരു തുലാ സ്സിന്റെ തട്ടുകളുടെ സ്ഥാനത്തുള്ള രണ്ടു കിണ്ണങ്ങളിൽ വെള്ളം നിറയുമ്പോൾ അതിന്റെ ഘനത്തിൻ നിന്നും കിണ്ണങ്ങളോടു സംബന്ധിച്ചിട്ടുള്ള ഒരു തൂ ശിയുടെ ചലനത്തിൽ നിന്നും ആകുന്നു

          ഗതിയും വേഗവും കൂടക്കൂടെ മാറിക്കൊണ്ടു വായുമണ്ഡലത്തിൽ പ്ര

വഹിക്കുന്ന ഒരുമാതിരി ഒഴുക്കാണ് കാറ്റ്. ഇതിന്റെ വേഗം ഒരു സെക്ക ന്റിൽ പതിനെട്ടിഞ്ച് അകലം പോകത്തക്കവണ്ണമെല്ലങ്കിൽ ആ കാറ്റ് പ്രത്യക്ഷമല്ല. ഒന്നര അടി മുതൽ രണ്ടടിവരെ വേഗമുള്ള കാറ്റ് ചെറുകൊ

ടികൾ ഇളക്കുവാൻ മതിയാകും. പതിമൂന്നടി മുതൽ ഇരുപത്തിരണ്ടടിവരെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/118&oldid=159733" എന്ന താളിൽനിന്ന് ശേഖരിച്ചത്