താൾ:Gadyamalika vol-3 1924.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാലിക-മൂന്നാം ഭാഗം ഊണും ഉറക്കവും ഇല്ലായ്മയും,ഏതു ദേഹത്തിനു തന്നെ താങ്ങാൻ കഴിയും? കടമോ വന്നു മൂടി ക‌ഴിഞ്ഞു. ഈ കടിശിപ്പരീക്ഷയും നിഷ്ഫലമായാൽ ആയാൾ തീരെ കെട്ടു.ഈ സ്ഥിതിയിലായിരുന്നു വീടും സമ്മാനങ്ങ ളും കുടി അഗ്നിക്കിരയാക്കിയേക്കാമെന്നു തുടങ്ങിയത് നിഷ്കരുണനെന്നു തോ ന്നിയ ദൈവം പ്രസാദിക്കയാൽ അത്രയൊന്നും‌വേണ്ടിവന്നില്ല. ഒടുവിലിട്ട ഇന്ധനദ്രവ്യങ്ങളോടുകൂടി തീ ഒന്നു നിരന്നു കത്തി.ഇനാമൽ എ ല്ലാം ഉരുകി.പാലിസി മൂന്നാറ്റിൽ ഛില്ല്വാനം ഇനാമൽ പാത്രങ്ങൾക്കെങ്കിലും ഉടമസ്ഥനായി.

          പാലിസി തന്റെ ഈ പ്രവൃത്തിയെ കാലക്രമംകൊണ്ടു പരിഷ്ക്കരി

ച്ചു തൻമൂലം ന്ത്യത ഖഴിച്ചു തുടങ്ങി.അവന്റെ ഖ്യാതി ക്രമേണ പാരീസ് പട്ടണത്തിലെത്തി.രാജ്ഞിയുടേയും രാജപുത്രന്റെയും പ്രതീക്ക പാത്ര

മായി ആയാൾ സുഖമാകവണ്ണം കാലക്ഷേപംചെയ്തു. ഈ മഹാന്റെ മ 

നോനിശ്ചയവും സ്ഥിരോത്സാഹവും ക്ഷമയും വിസ്മയനീയം തന്നെ. ഭാഷാപോഷിണി എസ് സുബ്രഹ്മണ്യയ്യർ ബി.ഏ

                                നാഭോമണ്ഡലത്തിലെ
                            ചില വിശേഷങ്ങൾ.
                                         (കാറ്റ്)
                              കാറ്റ്,കൊടുങ്കാറ്റ്,ചുഴലികാറ്റ് മുതലായി വെറും വായു സം 
ബന്ധമായിട്ടും,  മഞ്ഞുകട്ട, മഞ്ഞു വെള്ളം, മഞ്ഞ്, മഴ, മേഘം, ആലിപ്പഴം

(വാഷോപലം=Hail) എന്നുതൊട്ടു ജലമയങ്ങളായിട്ടും ഇടി, മിന്നൽ, ആകാ ശവില്ല്, ധ്രുദീപ്തി എന്നു തുടങ്ങി പ്രകാശമുള്ളമയായിട്ടും വായുമണ്ഡലത്തിൽ ഉണ്ടാവുന്ന വിവിധവിശേഷങ്ങ മൂന്നുവിധത്തിൽ വേർതിരിക്കപ്പെടാവുന്ന താണ്. സാധാരണങ്ങളായും അസാധാരണങ്ങളായും വായുമണ്ഡലത്തിൽ ഉണ്ടാവുന്ന വിവിധവിശേഷങ്ങൾ മൂന്നുവിധത്തിൽ വേർതിരിക്കപ്പെടാവുന്ന താണ്. സാധാരണങ്ങളായും അസാധാരണങ്ങളായും വായുമണ്ഡലത്തിൽ ഉണ്ടാവുന്ന ഓരോ വിശേഷങ്ങളുടെ അവസ്ഥാന്തരങ്ങളേയും പ്രകാരഭേദങ്ങ ളേയും ശാസ്ത്രാനുസരണം വേർതിരിച്ചും സുവ്യക്തവായ പരിച്ഛിന്നമായും ക ണ്ടറിയാൻ കേവലം നിസ്സഹായങ്ങളായ നമ്മുടെ ദൃഷ്ടികൾക്കു ശക്തിത്തല്ലാത്ത തിനാൽ പ്രകൃതി ശാസ്ത്രത്തിൽ വിരുതന്മാരായ പല പണ്ഡിതന്മാരും ഉത്ത രോത്തരം പരിഷുകൃതങ്ങളായ പലതരം യന്ത്രങ്ങളും കണ്ടുപിടിച്ചിട്ടുണ്ടു്.ഈ കൂട്ടത്തിൽ സെച്ഛി, എന്നയാളുടെ കാലാവസ്ഥയന്ത്രമാണ് (Meteorograph) എ ല്ലാംകൊണ്ടും തികഞ്ഞിട്ടുള്ളത്. ഈ യന്ത്രം കൊണ്ട് കാറ്റിന്റെ ഗതിയും ഗ തി വേഗവും വായുവിന്റെ ശീതോഷ്മസ്ഥിതിയും അമച്ചയും മഴയുണ്ടായ കാലവും മഴയുടെ അളവും, സ്പഷ്ടമായി അറിയാൻ കഴിയും. ഈ അറി

വിൽ നിന്നു കാലാവസ്ഥയെ നിർണ്ണയിക്കുകയും ടെയ്യാം.ഈ യന്ത്രത്തിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/117&oldid=159732" എന്ന താളിൽനിന്ന് ശേഖരിച്ചത്