താൾ:Gadyamalika vol-3 1924.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വേഗമുള്ളതാകുന്നു 'സാമാന്യക്കാറ്റ്' ഇരുപത്തിമൂന്നു മുതൽ മുപ്പത്താറു വ രെ വേഗത്തിലുള്ളത്ഇലകളെസുഷ്ഠുവാകവണ്ണംഇളകുന്ന'മന്ദമാരുത'നാകു ന്നു.മുപ്പത്താറു മുതൽഅമ്പത്താറു വരെയുള്ളത് വൃക്ഷങ്ങളുടെ ചില്ലകളും കൊ മ്പുകളും ഉലയ്ക്കത്തക്കവണ്ണം സക്തിയുള്ളതായിരിക്കും. അമാപത്താറു മുതൽ തൊണ്ണൂറ്റാറു വരെ വൃക്ഷങ്ങളുടെ കട പുഴകുന്ന 'കൊടുങ്കാറ്റാ'കുന്നു.തൊ ണ്ണൂറു മുതൽ ഒരുനൂറ്റിരുപത് വരെയുള്ളതാണ് വേരു പറിക്കുന്ന 'വൻകൊടു ങ്കാറ്റ്'.'

         അയൽ നാടുകളിൽ ഉഷ്ണാവസ്ഥയുടെ ഭേദഗതി ഹേതുവായിട്ട്

വായുമണ്ഡലത്തിൽ ഉണ്ടാകുന്ന ക്ഷോഭമാകുന്നു കാര്റിനുള്ള കാരണം.ഏ തെങ്കിലും ഒരു പ്രദേശത്തിന് അധികം ചൂട് തട്ടുമ്പോൾ അവിടെയുള്ള വായു ചൂടു തട്ടി ഘനക്കുറവുള്ളതായിത്തീരുന്നു.മേല്പോട്ടുയരുകയും അവിടെ നിന്ന് ചൂടു കുറഞ്ഞ പുറംദിക്കുകളിലെ ഉപരിഭാഗത്തിലേയ്ക്കു വീശുകയും ചൂടു തട്ടിയ ഉ യർന്ന കാറ്റിന്റെ സ്ഥാനം പിടിക്കുവാൻ തണുപ്പുള്ള പ്രദേശങ്ങളിൽ നിന്നു ചോട്ടിൽകൂടി കാറ്റു വീശുകയും ചെയ്യുന്നു.ഇങ്ങനെ ചൂടു തട്ടിയ കാറ്റ് മേൽ ഭാഗത്തുകൂടി പുറത്തേയ്ക്കും അതിനെതിരായി ചൂടു കുറഞ്ഞ കാറ്റു കീഴ് ഭാഗത്ത്കൂടി അകത്തേയ്ക്കും വീശുന്നു.സാധാരണ കാറ്റ് തന്നെ കാലത്തെ സംബന്ധിച്ചിടത്തോളം സ്ഥിരം,ക്രമം,അസ്ഥിരം എന്നു മൂന്നായിട്ടു തരംതി രിക്കാവുന്നതാണ്.

            സ്ഥിരമായ കാറ്റ് കൊല്ലാവസാനംവരെ ഒരേ വഴിക്കു വീശിക്കൊ

ണ്ടിരിക്കും.'വാണിജ്യവാരങ്ങൾ' എന്നുകൂയി വിളിച്ചുവരുന്ന ഈ കാറ്റ്നിര ക്ഷദേശങ്ങളിൽ ഉള്ള കരങ്ങളിൽനിന്ന് അകലെയായിട്ടാണ് കലച്ചകൂടാതെ കണ്ടുവരുന്നത്.ഉത്തരഗോളാറ്‍ദ്ധത്തിൽ അതിന്റെ ഗതി വടക്കുകിഴക്കു നി ന്നു തെക്കുപടിഞ്ഞാട്ടും ദക്ഷിണഗോളാർദ്ധത്തിൽ തെക്കുകിഴക്കു നിന്നും വടക്കു പടിഞ്ഞാട്ടും ആകുന്നു.സൂയ്യ്യന്റെ കിഴക്കുനിന്ന് പട്ഞ്ഞാട്ടുള്ള ഗതിയിൽ അ യനമാർഗങ്ങളിൽ ഉള്ള കാറ്റ്ചൂട്പിടിച്ചുയരുമ്പോൾ തെക്കുനിന്നോ വടക്കുനി ന്നോ ആ സ്ഥാനത്തേക്ക് വീശുന്ന കാറ്റാകുന്നു മേൽ പറഞ്ഞത്.'ക്രമക്കാ റ്റ്' എന്ന്പറയുന്നത് അതാത് കാലങ്ങളിലോ ദിവസങ്ങളിൽ അതാത് മണി ക്കൂറുകളിലോ ഓരോ വഴിക്കു വീശുന്ന ഒരു മാതിരി കാറ്റാകുന്നു. കാലവർഷ കാലത്തും തുലാവർഷകാലത്തും കാറ്റുകൾ'സൈമൂം',കടൽക്കാറ്റ്' , കരക്കാറ്റ് ഇവയെല്ലാം ഇതിനുദാഹരണങ്ങളാകുന്നു.സൈമും എന്നു പറയു ന്നത് ഏഷ്യയിലും ആഫ്രിക്കയിലും ഉള്ള മരുഭൂമി പ്രദേശങ്ങളിൽവീശുന്നഒരുതരം ചുട്ടു പഴുത്ത കാറ്റാകുന്നു.അതു പോകും വഴിപരന്നുകിടക്കുന്നമണലുകൾവാ യുമണ്ഡലത്തിൽ എത്രയോ ഉയരത്തിൽ അടിടച്ച് പറപ്പിച്ച് ആ പ്രദേശങ്ങൾ മുഴുവൻ ഇരുട്ടടച്ച കൂട്ടത്തിൽ ആയി തീരും. ആ കാറ്റേറ്റാൽ തൊലി മുഴു വൻ വരണ്ടുപോകുംകിതപ്പ് വർദ്ധിക്കും;ചൂട്ടെരിഞ്ഞിട്ടുള്ള ദാഹവും ഉണ്ടാ വും. ഇറ്റലിയിലും, ആൾഗിയസ്സിലും സഹാര മരുഭൂമിയിലും വരുന്ന ഇ

മ്മാതിരി കാറ്റ്ന്'സിറൊകക്കാ'എന്നാണ് പേർപറയുന്നത്.'ഈഗിപ്ത്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/119&oldid=159734" എന്ന താളിൽനിന്ന് ശേഖരിച്ചത്