താൾ:Gadyamala Onnam Bhagam 1911.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

sഇ. വി.രംഗനാഥശാസ്ത്രി. ൯൧

ല്ല. മദ്രാസിലും കൽക്കട്ടയിലും മറ്റും പ്രധാനദ്ധ്യാപകനായിരുന്നു സ്വദേശത്തേക്കു മടങ്ങിപ്പോയശേഷം കേർ ധ്വര പ്രസിദ്ധം ചെയ്തിട്ടുള്ളതായ 'ഇൻഡ്യയിലെ സ്വദേശികളുടെ ഗൃഹകാലക്ഷേപരീതി' എന്ന പുസ്തകത്തിൽനിന്നു ഈ ശിഷ്യന്റെ നേർക്കു അദ്ദേഹത്തിന് എത്രത്തോളം ബഹുമാനമുണ്ടായിരുന്നു എന്നുള്ള വസ്തുത പ്രത്യക്ഷപ്പെടുന്നതാണ്. കെർ ധ്വരയുടെ ബംഗളാവിലേക്ക് ശാസ്ത്രി കൂടെകൂടെ പോകുക പതിവായിരുന്നു. അപ്പോഴെല്ലാം അവർ ഒരുമിച്ചിരുന്നു് 'Smith's Wealth of Nation's' Lockos' Essays on the understanding,' Paley's Natural Theo-logy' എന്നീ ഗൗരവമേറിയ ഗ്രന്ഥങ്ങൾ വായിക്കാറുണ്ടായിരുന്നു. ഈ സന്ദർശനങ്ങളെപറ്റി പറയുന്ന കൂട്ടത്തിൽ സായ്പവർകൾ ഇപ്രകാരം എഴുതിയിരിക്കുന്നു. ഇരുകൂട്ടർക്കും പ്രയോജനകരങ്ങളായിരുന്ന ഞങ്ങളുടെ ഈ യോഗങ്ങളിൽ ഗുരുതരങ്ങളായ ജോലികൾ തീർന്നശേഷം മിത്രവിഷയമായ സംഭാഷണത്തിൽ കുറച്ചുകാലം നയിക്കുക ഞങ്ങൾക്കു പതിവായിരുന്നു. അക്കാലങ്ങളിൽ പ്രകാശിതയായ അയാളുടെ (ശാസ്ത്രിയുടെ) ബുദ്ധിശക്തിക്കും ധീമാനായ ഒരു യൂറോപ്യന്റെ ബുദ്ധിശക്തിക്കും തമ്മിൽ യാതൊരന്തരവും ഞാൻ കണ്ടില്ല........ഈ ബുദ്ധിവിശേഷണത്തിന്നു പുറമെ അയാളിൽ വിളങ്ങിക്കണ്ട സൗജന്യം, സത്യവാദിത്വം, പൗരുഷയു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/97&oldid=159671" എന്ന താളിൽനിന്ന് ശേഖരിച്ചത്