൯൨ ഗദ്യമാല-ഒന്നാം ഭാഗം.
ക്തമായ ആർജ്ജവം എന്നീ സൽഗുണങ്ങൾ വളരെ പ്രശംസനീയങ്ങളുമായിരുന്നു.
ശാസ്ത്രി മദ്രാസ്സിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തിലെല്ലാം കാസമേജർധ്വര അയാളുടെ നേർക്കു് കാണിച്ച സ്നേഹവും വാത്സല്യവും അസാധാരണമായിരുന്നു. ആ മഹാൻ കേധ്വരയ്ക്കായച്ച ഒരെഴുത്തിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു:- മാനുഷയായ ബുദ്ധിക്ക് ജ്ഞാനദമായ കർഷണം എത്രത്തോളം ആകാമോ അത്രത്തോളം ഏല്ക്കുന്നതിനു രംഗനാഥന്റെബുദ്ധി ശക്തയാണെന്നാകുന്നു എന്റെ വിശ്വാസം. നിങ്ങളോടൊരുമിച്ചുള്ള വാസം എത്രകാലം അയാളുടെ ജ്ഞാനവർദ്ധനത്തിനു ഉതകുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ അത്രയുംകാലം അയാൾ എന്റെ ഈ വിശ്വാസത്തിനു ഭംഗംകൂടാതെ നിങ്ങളോടോരുമിച്ചുതന്നെ താമസിക്കട്ടെ എന്നാകുന്നു എന്റെ ആഗ്രഹം. ഈ കാലം എന്നുവരെ ചെല്ലുമെന്നു് നിർണ്ണയിക്കാൻ തക്ക ആൾ നിങ്ങളാകുന്നു. ജ്ഞാനവർദ്ധനത്തിനു ഏറ്റവും യോഗ്യമായ ഒരു നിലയിൽ അയാൾ ഇപ്പോൾ ഇരിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. 'എന്നാൽ ഈ നിലയെ എത്രത്തോളം പ്രയോജനകരമാക്കിത്തീർക്കാൻ അയാൾ അസമർത്ഥനായി തീർന്നേക്കരുതല്ലൊ എന്നു ഭയമുണ്ടു്. അയാൾക്കു വേണ്ട പുസ്തകങ്ങൾ വാങ്ങിച്ചു കൊടുക്കാനുള്ള എന്റെ അനുമതിയെ നി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |