൯൦ ഗദ്യമാല-ഒന്നാംഭാഗം
സ്ത്രീക്കു ഇരുനാഴിപ്പാൽ കൊടുക്കനമെന്നു ഏർപ്പാടു ചെയ്തു. ഇതിനെയും ഇപ്രകാരമുള്ള മറ്റു കരുണകളേയും പറ്റി പ്രാപ്തിയായ ശേഷം ശാസ്ത്രി നന്ദിപൂർവം പറയാറുണ്ടായിരുന്നു.
കണക്കു വിഷയത്തിൽ ശാസ്ത്രി അസാധാരണ വാസനയെ പ്രകടിപ്പിച്ചു. ഗ്രോവ് സു സായ്പ കണക്കു ശാസ്ത്രത്തിൽ പ്രത്യേക പാണ്ഡിത്യമുള്ള ആളായിരുന്നതിനാൽ അയാൾ രണ്ടുവർഷംകൊണ്ടു 'കോണിക്കസെക്ക്ഷൻസ്' വരെയും പഠിച്ചുതീർത്തു. ശാസ്ത്രിയുടെ ശ്രദ്ധ അടുത്തപോലെ പതിഞ്ഞതു് ജ്യോതിശ്ശാസ്ത്രത്തിലായിരുന്നു. ഈ വിഷയത്തിലും അയാൾ അസാമാന്യമായ അഭിരുചികാണിച്ചു. എന്തിനു പറയുന്നു! കാലക്രമത്തിൽ ശാസ്ത്രിയുടെ അറിവ് വർദ്ധിച്ചു വർദ്ധിച്ചു വന്നു. എന്നാൽ കാസമേജർ, ഇതുകൊണ്ടെന്നും തൃപ്തിപ്പെടാതെ ശാസ്ത്രിയെ മദ്രാസിൽ അയച്ചു പഠിപ്പിക്കാൻ തീർച്ചയാക്കി. ഇതിന്നു് അയാളുടെ മാതാപിതാക്കന്മാർക്ക് നല്ല മനസ്സിലായിരുന്നു. സായ്പ് ഈ വിമുഖതയെല്ലാം നീക്കി ബിഷപ്പുകാറിയുടെ വ്യാകരണപാഠശാല എന്നു പെർ വഹിച്ചിരുന്നവിദ്യാശാലയിലെ പ്രിൻസിപ്പാലായ മിസ്റ്റർ കെർ എന്ന സായ്പിന്റെ പേർക്ക് ഒരെഴുത്തോടുകൂടി ശാസ്ത്രിയെ ൧൮൩൬-ൽ മദ്രാസിലേക്കയച്ചു.
ശാസ്ത്രിയുടെ അസാധാരണയായ ഗ്രഹണശക്തി മിസ്റ്റർ കേർസായ്പിനെയും വിസ്മയിപ്പിക്കാതിരുന്നി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |