Jump to content

താൾ:Gadyamala Onnam Bhagam 1911.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്റ്റ്റേലിയൻ സമുദായരാജ്യം. ൭൫

പക്ഷി, കൂടിന്റെ മുൻവശത്തുള്ള തറയെ ഒരു വിശേഷമായ ഉദ്യാനത്തിന്റെ സമ്പ്രദായത്തിൽ ഒരുക്കിയിടുന്ന 'ബവ്വർ' പക്ഷി, തീവിഴുങ്ങിയെപ്പോലെ നീണ്ടുയർന്ന കഴുത്തോടുകൂടിയ 'ഈമു" മുതലായവ ഇവയിൽ പ്രധാനങ്ങളാണു്. മുതലകൾ, ആറടിവരെ നീളമുള്ള ഉടുമ്പുകൾ, എന്നിവ പറയത്തക്ക മറ്റു ജന്തുക്കളാകുന്നു. 'ഈച്ചകളും' വേനൽക്കാലത്തു 'കൊതുകളും അസംഖ്യങ്ങളാകുന്നു.

ആസ്റ്റ്റേലിയായിലെ ആദിനിവാസകളായ മനുഷ്യരും വിശേഷപ്പെട്ടവർ തന്നെ. അവർ കറുത്ത വർഗ്ഗത്തിൽപെട്ട നികൃഷ്ടന്മാരായ കാട്ടാളാരാകുന്നു. പുരുഷന്മാർ കനത്ത താടിയോടും വെറുപ്പുതോന്നിക്കുന്ന മുഖത്തോടും കൂടിയവരും, സ്ത്രീകൾ അതിലും അധികം വൈരൂപയമുള്ളവരും ആണു്. പുരുഷന്മാർ സ്ത്രീകളോടു കാണിയ്ക്കുന്ന ക്രൂരത്യ്ക്കു് അതിരില്ല. വയസ്സുചെന്നു ഭൂമിക്കു കേവലം ഭാരം മാത്രം ആയിത്തീരുന്ന കിഴവന്മാരെ ചെറുപ്പക്കാർ ചിലപ്പോൾ കൊന്നു തിന്നുകളയും. ഈ കാട്ടാളന്മാർക്കു് വീടു കെട്ടാൻപോലും വശമില്ല. അവരുടെ ഇടയിൽ യാതൊരു പ്രകാരത്തിലുള്ള ഭരണവുമില്ല. അവർക്കു് നേതാക്കന്മാരും ഇല്ല. അവരിൽ പല ഭാഷകൾ സംസാരിക്കുന്നവരുണ്ടു്. അവർ പക്ഷിമൃഗാദികൾക്കു പുറമെ പാമ്പു, തവള, പുഴു മുതലായ പ്രാണികളേയും ഭക്ഷിക്കുന്നു. വലിയ ജന്തുക്കളെ കൊല്ലുന്നതിലുള്ള അവരുടെ സാമർത്ഥ്യം വിശേഷ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/81&oldid=159654" എന്ന താളിൽനിന്ന് ശേഖരിച്ചത്