താൾ:Gadyamala Onnam Bhagam 1911.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪ ഗദ്യമാല-ഒന്നാംഭാഗം ആസ്റ്റ്റേലിയായുടെ സ്വന്തമായ ജന്തുവർഗ്ഗങ്ങളും വിചിത്രങ്ങൾതന്നെ. അവ പുരാതനങ്ങളാണു്. അവയ്ക്കു് ഇക്കാലത്തെ വർഗ്ഗങ്ങളോടു സാമ്യം കുറയും. അതുമാതിരി ജന്തുക്കളുടെ അസ്ഥിമുതലായ അവശിഷ്ടങ്ങൾ അന്യരാജ്യങ്ങളിൽമണ്ണിന്നടിയിൽ കാണുന്നുണ്ടു്. ഇതരദേശങ്ങളിലെ ജന്തുക്കളോടു സാദൃശ്യമുള്ളതായിപ്പറയണമെങ്കിൽ, ഇവിടെ രണ്ടുവർഗ്ഗങ്ങൾ മാത്രമേ ഉള്ളു. ഇവ ആസ്റ്റ്റേലിയൻ 'പട്ടിയും' 'കടവാതിലും' ആകുന്നു. മുലകുടിച്ചു വളരുന്ന വർഗ്ഗത്തിൽപ്പെട്ടതായ ജന്തുക്കൾ, മിക്കവാറും, പ്രസവശേഷം വളരെ നാളത്തേക്ക്, തങ്ങളുടെ കുട്ടികളെ ഉടുപ്പിന്റെ ചേപ്പുപോലെ ദേഹത്തോടു ചേർന്നുള്ള ഒരു സഞ്ചിക്കകത്തു വച്ചുകൊണ്ടു നടക്കുകയാണു് ചെയ്യുന്നതു്. ഇക്കൂട്ടത്തിൽ പ്രധാനമായവ, കുത്തിയിരിക്കുമ്പോൾ കൂടി അഞ്ചടിക്കുമേൽ ഉയരമുള്ള 'കംഗാറു', വൃക്ഷോപരി നിവസിക്കുന്നതും നിലാക്കാലങ്ങളീൽ ഇറങ്ങി ശല്യംചെയ്യുന്നതുമായ "ഒപ്പോസം', ആകൃതിയിൽ എലിയോടു സാമ്യമുള്ളവയും മാംസഭുക്കുകളുമായ 'ദേശ്യർ' എന്നൊരുവക അഴകുള്ള ചെറുജന്തുക്കൾ, പക്ഷികളെപ്പോലെ മുട്ടയിടുന്നതും ചുണ്ടുള്ളതുമായ 'പ്ലാറ്റിപ്പസ്സ്', എന്നിതുകളാണു്. ആസ്റ്റ്റേലിയൻ പക്ഷികൾ വിവിധങ്ങളും ശോഭയേറിയവയും ആകുന്നു. തലയിൽ പൂവോടുകൂടിയ 'കോക്കറ്റു', പലതരം തത്തകൾ, വിശേഷമാതിരി വാലുള്ള 'ലയർ'

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/80&oldid=159653" എന്ന താളിൽനിന്ന് ശേഖരിച്ചത്