യി പണ്ടേ തന്നെ നിഷ്പ്രയോജകമായിത്തീർന്നേനെ. പരമാർത്ഥത്തിൽ, നാനാ ജലാശയങ്ങളിൽ നിന്നും പകൽ സമയം ആവിയായി ഉയരുന്ന വെള്ളം മേഘരൂപേണ ദൃശ്യമായി ഭാവിച്ച്, കാറ്റിനാൽ ബഹു ദൂരം അടിച്ച് കൊണ്ടുപോകപ്പെട്ട്,ശൈത്യസമ്പർക്കത്താൽ വീണ്ടും തണുത്ത് മഴയായി അവിടവിടെ പതിക്കയെന്നുള്ളത് വിലമതിക്കാൻ പാടില്ലാത്ത ഒരനുഗ്രഹമാകുന്നു. വെള്ളത്തിൻറെ 'ആവി'യെന്ന രൂപാന്തരം എത്രയും വിസ്മയനീയമത്രേ. ഇതിൻറെ ശക്തികൊണ്ടാണ് ആവിക്കപ്പലുകളും വണ്ടികളും അത്യാശ്ചര്യകരമായ വേഗത്തോടുകൂടി ഓടി അതിദൂരസ്ഥലങ്ങളായ ദിക്കുകളെ സമീപസ്ഥലങ്ങളാക്കിത്തീർക്കുന്നത്.
ഇപ്രകാരം തണുപ്പുകൊണ്ടുറയുന്നതും, ഉഷ്ണം കൊണ്ടു വീണ്ടും ഒരുകി ദ്രവമാകുന്നതും വെള്ളം മാത്രമല്ല, വെളിച്ചെണ്ണ, മരവെട്ടിയെണ്ണ, നെയ് മുതലായ സാധനങ്ങൾ ഇതിനു കൂടുതൽ ദൃഷ്ടാന്തങ്ങളാകുന്നു. വെള്ളം ആവിയാകുന്നത് പോലെ എണ്ണയും അദൃശ്യമായ രൂപാന്തരത്തെ പ്രാപിക്കുന്നുണ്ട്. ഇങ്ങനെ മാറിയ ശേഷമാണ് നാം ദിവസേന വിളക്കുകളിൽ ഒഴിക്കുന്ന എണ്ണ കത്തിജ്വലിച്ച് നമുക്ക് വെളിച്ചം തരുന്നത്. സ്ഥിരപദാർത്ഥങ്ങളായ **ഈയം**, നാകം, ചെമ്പ്, ഓട്, വെള്ളി. സ്വർണം, കണ്ണാടി മുതലായ സാധനങ്ങൾ ഊഷ്മാവിനാൽ ഒരുകി ദ്രവങ്ങളാകുന്നതും, തണുക്കുമ്പോൾ പുനശ്ച ഉറച്ചു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |