ശൂന്യമായി ഇടുകയില്ല. ശൂന്യമായ സ്ഥലം വല്ല ദിക്കിലും വല്ല കാരണവശാലും ഉണ്ടായാൽ, അവ ഉടൻ ആ സ്ഥലത്തു കൂടി വ്യാപിക്കുമെന്നുള്ളതും സിദ്ധമാകുന്നു. അവയ്ക്ക് പൊതുവെ ഏതെങ്കിലുമൊരുഗുണമുണ്ടെങ്കിൽ അത് ഈ വ്യാപകശക്തി തന്നെയാണ്.
ചില പദാർഥങ്ങൾ ഒന്നിലധികം സ്ഥിതിയിൽ വർത്തിക്കുന്നതായി കാണുന്നുണ്ട്. വെള്ളം ഇപ്രകാരമുള്ള വസ്തുവാകുന്നു.ഉഷ്ണം സാമാന്യമുള്ള പ്രദേശങ്ങളിൽ അത് വെള്ളം എന്ന നാമധേയത്തിൽ ദ്രവ്യമായും, ശ്യൈത്യമേറിയ പ്രദേശങ്ങളിൽ ഉറഞ്ഞു കട്ടിയായും ഇരിക്കുന്നു. കൂടുതലായ ഉഷ്ണത്തിനു വശപ്പെടുമ്പോൾ അത് വെള്ളമെന്ന സ്ഥിതിയെ വിട്ട് അദൃശ്യമായ 'ആവി'യായി മാറുന്നു. സൂര്യൻറെ ഊഷ്മാവുകൊണ്ട് ജലാശയങ്ങളിൽ നിന്ന ഇപ്രകാരം രൂപാന്തരം പ്രാപിച്ചുണ്ടാകുന്ന ആവി, ആകാശത്തിൽ സദാ വർത്തിക്കുന്നുണ്ട്. ഇത് സാധാരണ സ്ഥിതിയിൽ ദൃശ്യമല്ലെങ്കിലും, തണുക്കുമ്പോൾ മേഘരൂപേണ ദൃഷ്ടിഗോചരമായി ഭവിക്കുകയും മഴയായി ഭൂതലത്തിൽ പുനശ്ച പതിക്കുകയും ചെയ്യുന്നു. വെള്ളത്തിൽ ഈ രൂപാന്തരീകരണം എത്രയോ ഉപകാരമുള്ള ഒരു സംഗതിയാകുന്നു. ഈ ശക്തി വെള്ളത്തിന്നു ഇല്ലായിരുന്നെങ്കിൽ ലോകത്തിലുള്ള എല്ലാ ജലാശയങ്ങളും മനുഷ്യരാൽ മലിനീകൃതമാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |