താൾ:Gadyamala Onnam Bhagam 1911.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പോകുന്നതും നാം ദിവസേനയെന്നപോലെ കാണുന്നുണ്ടല്ലോ.

സൌകര്യാർത്ഥം ഇവിടെ സ്ഥിരം, ദ്രവം, സൂക്ഷ്മം എന്നീ പേരുകളെ സ്വീകരിച്ചു എങ്കിലും ഈ രൂപാന്തരങ്ങൾക്ക് ഇപ്പോൾ മലയാളത്തിൽ നടപ്പായിരിക്കുന്ന പേരുകൾ വേറെ ആകുന്നു.'സ്ഥിരങ്ങൾ'ക്ക് പകരം 'ഘനങ്ങൾ' എന്നും, 'സൂക്ഷ്മങ്ങൾ'ക്ക് പകരം 'ബാഷ്പങ്ങൾ' എന്നുമുള്ള പേരുകളാണ് നടപ്പിലിരിക്കുന്നത്. 'ഘന' ശബ്ദത്തിന്, നീളം, വീതി, പൊക്കം ഈ ഗുണങ്ങളോട് കൂടിയത്, അല്ലെങ്കിൽ വർത്തിക്കുന്നതിനു സ്വഭാവേന സ്ഥലം ആവശ്യമുള്ളത് എന്നർത്ഥമാകുന്നു.

ആസ്റ്റ്റേലിയൻ സമുദായരാജ്യം

'ആസ്റ്റ്റേലിയാ', ഭൂഗോളത്തിൻറെ ദക്ഷിണാർദ്ധത്തിൽ സ്ഥിതിചെയ്യുന്ന ഒരു മഹത്തായ ദ്വീപാകുന്നു. അതിന്നു ഏകദേശം ൩൦ (30)-ലക്ഷം ചതുരശ്ര മൈൽ വിസ്തീർണ്ണതയുണ്ട്. അങ്ങ് 'ഗ്രേറ്റ് ബ്രിട്ടൻ' ദ്വീപത്തിൽനിന്ന് ൧൧,൦൦൦(11,000)-മൈൽ ദൂരത്തിൽ വർത്തിക്കുന്നുവെങ്കിലും, ഇപ്പോൾ ബ്രിട്ടീഷുകാരുടെ ഒരു പ്രധാന കുടിപാർപ്പ് സ്ഥലവും ബ്രിട്ടീഷ് സാമ്രാജ്യത്തിൻറെ പ്രബലമായ ഒരംഗവും ആകുന്നു. ബ്രിട്ടീ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/74&oldid=159646" എന്ന താളിൽനിന്ന് ശേഖരിച്ചത്