താൾ:Gadyamala Onnam Bhagam 1911.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൨ == ഗദ്യമാല-ഒന്നാം ഭാഗം. == ടാതെ അതിന്റെ വിറ്റഴിവുകൊണ്ടും ധർമ്മതത്പരന്മാരായ അനേകം യോഗ്യന്മാരുടെ സംഭാവന കൊണ്ടും ൬0,000 രൂപയോളം ഉണ്ടാക്കുകയും ചെയ്തു. രണ്ടു കൊല്ലത്തോളം അമേരിക്കയിൽ താമസിച്ചശേഷം രമാബായി ൧൮൮൯-ൽ ഇൻഡ്യയിലേക്കു മടങ്ങി. സ്വരാജ്യത്തെ പ്രാപിച്ചശേഷമുള്ള അവളുടെ ശ്രമമെല്ലാം മുൻ പ്രസ്താവിച്ച വിധവാഗൃഹം സ്ഥാപിക്കുന്ന വിഷയത്തിലായിരുന്നു. രമാബായിയുടെ നിരന്തര പ്രയത്നത്താൽ ഈ ഗൃഹം ‘ഷാർദ്ധസാധിൻ’ എന്ന നമധേയത്തിൽ ആയാണ്ടവസാനത്തിൽ തന്നെ ബോംബെ നഗരത്തിൽ ഉൽ ഘാടനം ചെയ്യപ്പെട്ടു. രമാബായിയുടെ പിന്നീടുള്ള ചരിത്രം ഇക്കാലത്തെ സംബന്ധിച്ചതാകയാൽ വിസ്തരിച്ചിട്ടാവശ്യമില്ല. അവൾ പിന്നെയും ഒന്നു രണ്ടു പ്രാവശ്യം അമേരിക്കായ്ക്കു പോയി. ൧൮൯൨ -ൽ മേല്പറയപ്പെട്ട വിധവാഗ്രഹം പൂനാനഗരത്തിലെയ്ക്കു മാറ്റപ്പെട്ടു. അദ്യാപി തന്റെ സമസൃഷ്ടങ്ങളായുള്ള ഹിന്ദുസ്ത്രീകളുടെ ഗുണത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ സ്ത്രീരത്നത്തിന്റെ ഗുണാതിശയങ്ങൾ, യാതൊരുദ്ദേശ്യവും കൂടാതെ ജീവിതത്തെ നയിച്ചുവരുന്നതായ ഇദ്ദിക്കിലെ സ്ത്രീകൾക്കു ഒരു ദൃഷ്ടാന്തമായി വർത്തിക്കുമാറാകട്ടെ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/68&oldid=159639" എന്ന താളിൽനിന്ന് ശേഖരിച്ചത്