താൾ:Gadyamala Onnam Bhagam 1911.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പദാർത്ഥങ്ങളുടെ അവസ്ഥാന്തരങ്ങൾ

ലോകത്തിലുള്ള സകല പദാർത്ഥങ്ങളേയും ‘സ്ഥിരങ്ങൾ’, ‘ദ്രവങ്ങൾ’, ‘സൂക്ഷമങ്ങൾ’ എന്നിങ്ങനെ മൂന്നു തരങ്ങളായി തിരിക്കാം. കല്ലു്, മണ്ണു്, മരം, ഇരുമ്പു മുതലായ ലോഹങ്ങൾ, കണ്ണാടി, കുമ്മായം, ഉപ്പു്, പഞ്ചസാര, ഗന്ധകം, അസ്ഥി, മാംസം, തൊലി, കടലാസു്, സ്ലേറ്റ്, പെൻസിൽ, ചാക്കു്, പഞ്ഞി, തുണി, നൂൽ, റബ്ബർ, തൊണ്ടു്, ചകരി, ചിരട്ട, തേങ്ങാ, മാങ്ങാ, കായ്കൾ, കിഴങ്ങുകൾ, ഇലകൾ, പൂക്കൾ, മുതലായവ സ്ഥിരങ്ങൾ ആകുന്നു. അതായതു്, അവയുടെ പരമാണുക്കൾ ഏറെക്കുറെ ബലമായി യോജിച്ചു് ചലനം കൂടാതെ സ്ഥിരമായിരിക്കുന്നു. വെള്ളം, പാൽ, മോർ, എണ്ണ, ചാരായം, മദ്യം, കരിക്കിൻ വെള്ളം, തേൻ, രസം, രക്തം, കരിമ്പിൻ നീർ എന്നിവ ദ്രവങ്ങൾ ആകുന്നു. അവയുടെ അണുക്കൾ സ്ഥിരമായിരിക്കുന്നില്ല. അതിനാൽ അവ ഉറച്ചിരിക്കാതെ ഒലിക്കുകയോ, ഒഴുകുകയോ ചെയ്തുകൊണ്ടിരിക്കുന്നു. വായു, നീരാവി, മുതലായി രൂപമൊ നിറമൊ ഒന്നുമില്ലാത്ത അദൃശ്യങ്ങളായ പദാർത്ഥങ്ങളെ സൂക്ഷ്മങ്ങൾ എന്നു പറയാം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/69&oldid=159640" എന്ന താളിൽനിന്ന് ശേഖരിച്ചത്