== പണ്ഡിതരമാബായി സരസ്വതി. == ൬൧
ത്രങ്ങൾ മുതലായവയുടെ വൈശിഷ്ട്യം കൊണ്ടു ഹൃദ്യങ്ങളായിരുന്നു. ഈ സമ്പ്രദായത്തിൽ മഹാരാഷ്റ്റ്രഭാഷയിലും ആദിപാഠപുസ്തകങ്ങൾ അച്ചടിപ്പിക്കണമെന്നു നിശ്ചയിച്ചു. അതിനു വേണ്ട അച്ചുകൾ, ചിത്രക്കുരുക്കൾ, മുതലായതെല്ലാം രമാബായി ശേഖരിച്ചു. പക്ഷെ അമേരിക്കയിൽ നിന്നു തന്നെ അച്ചടിപ്പിച്ചുകൊണ്ടു പോരണമെന്ന മോഹം സാധിച്ചില്ല.
രമാബായിയുടെ നാമസംസ്മരണീയമായുള്ള ഏർപ്പാട്, സ്വരാജ്യത്തിൽ വന്ന ശേഷം ബോംബെയിലും പൂനാനഗരത്തിലും അവൾ സ്ഥാപിച്ച വിധവാ ഗൃഹങ്ങളത്രേ. ഹിന്ദുസ്ത്രീകൾക്കു തന്നിൽ നിന്നുണ്ടാകേണ്ട ഗുണങ്ങളിൽ പ്രഥമഗണനീയമായിട്ടുള്ളതു്, അനാഥകളായി സങ്കടപ്പെടുന്ന വിധവകളുടെ ദുഃഖനിവാരണമാണെന്നു് അവൾ മുൻപു തന്നെ തീർച്ചപ്പെടുത്തിയിരുന്നു. പക്ഷെ അതിലേയ്ക്കു വേണ്ട ദ്രവ്യത്തിനു അവൾ ഇതുവരെയും ഒരു വഴി കണ്ടില്ല. ഈ അമേരിക്കാവാസത്തിൽ അതിനു മാർഗ്ഗമുണ്ടായി. ഹിന്ദുവിധവകളുടെ സ്ഥിതിയെപ്പറ്റി ഒരു പുസ്തകം എഴുതി പ്രസിദ്ധപ്പെടുത്തിയാൽ വേണ്ട ധനസഹായം ഉണ്ടാകുമെന്നു ചില സ്നേഹിതന്മാർ ഉപദേശിച്ചതുകൊണ്ടു രമാബായി ഒരു പുസ്തകം അച്ചടിപ്പിച്ചു. അതിന്റെ ലളിതമായ ഭാഷാരീതിയും, രചനാഭംഗിയും രമാബായിക്കു അനല്പമായ ഖ്യാതിയെ നൽ കിയതു കൂ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |