താൾ:Gadyamala Onnam Bhagam 1911.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬0 == ഗദ്യമാല-ഒന്നാം ഭാഗം ==

വിജയിനിയായി ഭവിച്ചു ബിരുതു വാങ്ങുന്ന ശുഭദിവസം തന്റെ നാട്ടുകാരിൽ ഒരാൾ കൂടെ ഉണ്ടായിരിക്കുന്നതു് എത്ര സന്തോഷാവഹമായിരിക്കുമെന്നു വിചാരിച്ചു അവൾ രമാബായിയെ ക്ഷണിച്ചതായിരുന്നു. പരിഷ്കാരവിഷയത്തിൽ അദ്വിതീയമായ അമേരിക്കാഖണ്ഡം സന്ദർശിക്കുന്നതിനു അപ്രതീക്ഷിതമായി തനിക്കു ലഭിച്ച ഈ അവസരത്തെ ഉപേക്ഷിക്കരുതെന്നു നിശ്ചയിച്ചു് രമാബായി ഉടൻ തന്നെ അമേരിക്കക്കു കപ്പൽ കയറുകയും ചെയ്തു. രമാബായിക്കു, അമേരിക്കയിൽ പുതുതായി പല കാഴ്ചകളും കാണാനുണ്ടായിരുന്നു. വിദ്യാഭ്യാസവിഷയത്തിൽ ചില നൂതനസമ്പ്രദായങ്ങൾ പ്രയോഗിച്ചു കണ്ടതാണു് അവളുടെ മനസ്സിനെ സവിശേഷം ആകർഷിച്ചതു്. ഈ സമ്പ്രദായം ഗ്രഹിക്കുന്നതിനായി മറ്റദ്ധ്യേതാക്കളോടൊരുമിച്ചു് രമാബായിയും മൂന്നു നാലു മാസക്കാലം മുടങ്ങാതെ പാഠശാലയിൽ പോയി വന്നു. ചിത്രങ്ങൾ, പുഷ്പങ്ങൾ മുതലായി കുതൂഹലം നല്കുന്ന പദാർത്ഥങ്ങളെക്കൊണ്ടു പൈതങ്ങളുടെ മനസ്സിനെ ആകർഷിച്ചു അറിവിനെ നൽ കുക, ശർക്കരയിൽ പൊതിഞ്ഞു മരുന്നുകൾ കൊടുക്കുന്നതു പോലെ കളിയോടിടകലർന്നു സാരമേറിയ കാര്യങ്ങൾ ഗ്രഹിപ്പിക്കുക, മുതലായതായിരുന്നു ഈ രീതിയുടെ വിശേഷഗുണം. അവിടുത്തെ വിദ്യാശാലകളിൽ ഉപയോഗിച്ചു പോന്ന പാഠപുസ്തകങ്ങൾ തന്നെ കടലാസ്, അച്ചടി, ചി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/66&oldid=159637" എന്ന താളിൽനിന്ന് ശേഖരിച്ചത്