ത്തിൽ ഒരു ചെറിയ തദിനിയുടെ ഉല്പത്തിയോടടുത്തു് കാട്ടുകമ്പുകൾ കൊണ്ടും പടർപ്പുകൾ കൊണ്ടും ഒരു കുടിൽകെട്ടിയുണ്ടാക്കി ഭാര്യയോടുകൂടി വസിച്ചു. ഇവിടെ മുടങ്ങാതെ കുറേശ്ശെ സംസ്കൃതം പഠിക്കയാൽ ലക്ഷ്മീബായിയുടെ ബുദ്ധി ക്രമേണ വികസിക്കയും തദനുസരണമായുള്ള കാവ്യനാടകാദികൾ വായിച്ചു് അവർ രസിക്കയും ചെയ്തു. ലക്ഷ്മീബായിയുടെ ബുദ്ധി അനന്തരം പ്രവേശിച്ചതു് വേദാന്തത്തിൽ ആയിരുന്നു. ഈ വിഷയത്തിൽ സാധാരണ ഗ്രന്ഥങ്ങളെല്ലാം അവൾ വേഗത്തിൽ വായിച്ചു തീർത്തു. ശാസ്ത്രികളുടെ അഭിപ്രായത്തിൽ ശ്രുതി സ്മൃതികൾ സ്ത്രീബുദ്ധിക്കനുരൂപമല്ലായിരുന്നതിനാൽ അവ മാത്രം ലക്ഷ്മീബായിയെ അഭ്യസിപ്പിച്ചില്ല.
കാലാന്തരത്തിൽ ഇവർക്കു ഒരു പുത്രനും രണ്ടു പുത്രിമാരും ഉണ്ടായി. അവരുടെ വിദ്യാഭ്യസനത്തിൽ ഈ മാതാപിതാക്കന്മാർ എത്രമാത്രം ശ്രമം ചെയ്തിരിക്കുമെന്നു പറയണമെന്നില്ലല്ലോ. പരിഷ്കൃതമാനസന്മാരായ ഇവർക്കും 'പൂർവാചാരനിഷ്ഠ'യെന്ന പിശാചിനെ വിട്ടൊഴിവാൻ കഴിഞ്ഞില്ല. ഒരു സമുദായത്തിൽ ഭൂരിപക്ഷക്കാരുടെ അഭിപ്രായം വിട്ടുനടക്കുന്നതു് അത്ര ഉചിതമായിരിക്കുമോ എന്നുള്ളതും സംശയാവഹമത്രെ. ചുരുക്കത്തിൽ, അനന്തശാസ്ത്രികൾ തന്റെ പ്രഥമപുത്രിയുടെ വിവാഹം ബാല്യത്തിൽത്തന്നെ നടത്തി എന്നു പറഞ്ഞൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |