Jump to content

താൾ:Gadyamala Onnam Bhagam 1911.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പണ്ഡിതരമാബായി സരസ്വതി. ൪൯

രുന്നു. പൂർവകാലത്തെ ഓരോ സ്ത്രീരത്നങ്ങളുടെ യോഗ്യതയേയും മൃഗപ്രായകളായി നടക്കുന്ന ഏതൽക്കാലത്തെ ഹിന്ദുസ്ത്രീകളുടെ സഹജമായ മൌഢ്യത്തേയും വിചാരിച്ചു മനസ്സടങ്ങാഞ്ഞതിനാൽ അദ്ദേഹം, സ്വജനങ്ങളുടെ പലപ്രകാരേണയുള്ള തടസ്ഥങ്ങളേയും ആക്ഷേപങ്ങളേയും വകവയ്ക്കാതെ, ആദ്യഭാര്യയുടെ വിദ്യാഭ്യാസം ആരംഭിച്ചിട്ടുണ്ടായിരുന്നു.

ആയതു് തന്റെ അഭിലാഷംപോലെ സാധിക്കാൻ ഇടവരായ്കയാൽ ലക്ഷ്മീബായിയുടെ വിദ്യാഭ്യാസനത്തിൽ അദ്ദേഹത്തിനു ശ്രദ്ധ വർദ്ധിച്ചതേയുള്ളൂ. സ്വഗൃഹത്തിൽ എത്തിയ ഉടൻതന്നെ ലക്ഷ്മീബായിയെ സംസ്കൃതം പഠിപ്പിപ്പാൻ ആരംഭിച്ചു. സ്വജനങ്ങൾ മുമ്പിലത്തെപ്പോലെ തടസ്ഥങ്ങൾ പ്രവർത്തിപ്പാനും തുടങ്ങി. അവരുടെ ഉപദ്രവം സഹിക്കവഹിയാതെ ആയപ്പോൾ അദ്ദേഹം നാടുവിട്ടു് ലക്ഷ്മീബായിയോടൊന്നിച്ചു് വനാന്തരത്തിലേക്കു ഗമിച്ചു. മനുഷ്യനാൽ സർവോപരി ഗണിക്കപ്പെട്ടു വരുന്ന സ്വജനം, ഭവനം, രാജ്യം എന്നിവയെല്ലാം ഉപേക്ഷിച്ചു്, കടുവാ, പുലി, സിംഹം, ആന മുതലായ ഭയങ്കരമൃഗങ്ങലുടെ ഗർജ്ജിതത്താൽ മാത്രം ഭേദിതങ്ങളായ നിശ്ചലാരണ്യങ്ങളിൽ പോയി, ഏകാന്തമായി ജീവയാനം ചെയ്തുകളയാമെന്നിപ്രകാരം ധൈര്യം തോന്നിപ്പോകുന്നതു്, ഉദ്ദേശ്യശുദ്ധിയുടെ മഹത്വംകൊണ്ടെന്നല്ലാതെ എന്തു പറയുന്നു? അനന്തശാസ്ത്രികൾ പശ്ചിമപർവതങ്ങളുടെ വാര

                                                                                                               *൭*





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/55&oldid=159625" എന്ന താളിൽനിന്ന് ശേഖരിച്ചത്