കഴിഞ്ഞല്ലൊ. എന്നാൽ അദ്ദേഹം ഒരു കരുതൽ ചെയ്യാതിരുന്നില്ല. വിവാഹം കഴിഞ്ഞു കൂടുമ്പോൾ ജാമാതാവിനെ വിദ്യയഭ്യസിപ്പിക്കാൻ തന്നെ ഏല്പിക്കണമെന്നു് മുൻകൂട്ടി സംബന്ധികളുമായി ഒരു കരാർ ചെയ്തിരുന്നു. അവരോ എന്നുവച്ചാൽ, വിവാഹകർമ്മങ്ങൾ പൂർത്തിയാകുന്നതിനു മുൻപുതന്നെ കരാറിന്റെ കഥ വിസ്മരിച്ചു കഴിഞ്ഞിരിക്കുന്നു. അതിനാൽ ആകപ്പാടെ വന്നുകൂടിയ ഫലം ശാസ്ത്രികളുടെ ഈ പുത്രി സ്ത്രീജാതിക്കു ഒരു ഭൂഷണമായി വളർന്നുവരുകയും ജാമാതാവു ഒരു കാട്ടുമൃഗത്തിൽ നിന്നു അധികം വ്യത്യാസമില്ലാത്ത സ്ഥിതിയിൽ വർത്തിക്കയും തന്നെ ആയിരുന്നു. ഈ ദമ്പതിമാരുടെ ശേഷം കഥ വിസ്തരിക്കാതിരിക്കതന്നെയാണു് നല്ലതു്. ഭർത്തൃഗൃഹത്തിലേക്കു പോകയാകട്ടെ, ഈ ഭർത്താവോടൊന്നിച്ചു വസിക്കയാകട്ടെ, താൻ ചെയ്യുകയില്ലെന്നു പുത്രി ശഠിച്ചു. ഭർത്തൃപക്ഷക്കാരും വിട്ടില്ല. സിവിൽവ്യവഹാരമായി. ബോംബെ ഹൈക്കോടതിവരെപ്പോയി. ഒടുവിൽ ഭർത്താവോടൊന്നിച്ചു തന്നെ പാർക്കണമെന്നു വിധിയും ഉണ്ടായി. ഈ വിധിപ്രകാരം നടക്കേണ്ടി വരുന്നതിനു മുമ്പു് മരണദേവതയുടെ കാരുണ്യത്താൽ അവളുടെ സർവസങ്കടങ്ങൾക്കും നിവൃത്തി വരുകയും ചെയ്തു.
ഈ ചരിത്രത്തിനു വിഷയമായുള്ള "രമാബായി" ലക്ഷ്മീബായിയുടേയും അനന്തശാസ്ത്രിയുടേയും ദ്വിതീയപുത്രിയത്രേ. മഹത്തുക്കളുടെ വിഷയത്തിൽ അ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |