താൾ:Gadyamala Onnam Bhagam 1911.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വസ്ത്രങ്ങൾ കോണ്ടരിക്കുന്നതു നന്നല്ല. എന്തെന്നാൽ, ഈ വസ്ത്രങ്ങളിൽത്തന്നെ പലതരം മാലിന്യങ്ങൾ പറ്റിയിരിക്കാവുന്നതാണു്. ഒരു കുടത്തിനകത്തു കുറെ ശുഭ്രമായ മണലിട്ടു്, ചുവട്ടിൽ ഒരു ദ്വാരം കുത്തി, അരിപ്പാനുള്ള വെള്ളത്തെ അതിനകത്തൊഴിച്ചാൽ തെളിഞ്ഞവെള്ളം അതിൽനിന്നു കീഴ്പോട്ടും വീഴുന്നതും അതിനെ ഒരു നിർമ്മലമായ പാത്രത്തിൽ ഗ്രഹിക്കാവുന്നതുമാകുന്നു. മണലുമാത്രം ദിവസേന മാറ്റിക്കൊണ്ടിരിക്കണമെന്നേയുള്ളു. ശീമച്ചുണ്ണാമ്പു് (ചാക്കു്), ഉപ്പു്, കാൽസിയം സൾഫേറ്റു് മുതലായ സാധനങ്ങൾ വെള്ളത്തിൽ അലിഞ്ഞു ലയിച്ചുപോകുന്ന മാലിന്യങ്ങളാകുന്നു. അവ വെള്ളം ഒഴുകിപ്പോകുന്ന മണ്ണിൽനിന്നു് അതിൽ പ്രവേശിക്കുന്നു. അവയുടെ സാന്നിധ്യമുള്ള വെള്ളം കാഴ്ചയ്ക്കു ശുഭ്രമായും സ്വാദിനു ഭോഷമില്ലാതേയും ഇരിക്കാം. അതിനാൽ വെള്ളത്തിന്റെ ശുഭ്രതയൊ, സ്വാദോ പരിശുദ്ധതയുടെ അടയാളമാകുന്നതല്ല. ശീമച്ചുണ്ണാമ്പു ചേർന്നിട്ടുള്ള വെള്ളത്തെ തിളപ്പിച്ചൂറ്റിയാൽ, ചുണ്ണാമ്പു് വേർതിരിഞ്ഞു്, വെള്ളം ശുദ്ധമായിബ്ഭവിക്കും. മറ്റവയുടെ സാന്നിധ്യംകൊണ്ടു ദൂഷിതമായ വെള്ളം അപ്രകാരം പരിശുദ്ധമാകുന്നതല്ല. അതു് ദേഹത്തിനു് അത്ര ഹാനികരമെന്നും പറഞ്ഞുകൂടാ.

ദേഹസുഖത്തിന്നു ഹാനികരവും പ്രായേണ വെള്ളത്തിൽ ചെന്നു പറ്റുന്നതുമായി ഇനിയൊരുവ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/47&oldid=159616" എന്ന താളിൽനിന്ന് ശേഖരിച്ചത്