താൾ:Gadyamala Onnam Bhagam 1911.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക മാലിന്യങ്ങൾ ഉണ്ട്. ഇവ വൃക്ഷാദികളുടെയും ജന്തുക്കളുടേയും അംഗങ്ങളിൽ നിന്നുത്ഭവിക്കുന്നവയാണ്. അതിസൂക്ഷ്മങ്ങളും രോഗോല്പാദകങ്ങളുമായ ക്രിമികൾ ഈ കൂട്ടത്തിൽ പെട്ടവയാകുന്നു.

ഈ നാട്ടിൽ അധികംപേരും കിണറ്റുവെള്ളം കുടിക്കുന്നവരാണ്‌. എന്നാൽ കിണറുകൾ ഒരേപ്രകാരത്തിലുള്ളവയല്ല. താണഭൂമിയിലും, മണൽപ്രദേശങ്ങളിലും സ്വല്പം കഴിയുമ്പോൾ വെള്ളം കണ്ടേയ്ക്കാം. ഉയർന്ന കൽപ്രദേശങ്ങളിൽ വെള്ളം കാണണമെങ്കിൽ വളരെ ദൂരം കുഴിക്കണം. കല്ലിൻ പുറങ്ങളിലെ കിണറ്റുവെള്ളം പ്രായേണ ദോഷരഹിതമാകുന്നു. ഈ കിണറുകൾക്ക് വേണ്ട വെള്ളം ലഭിക്കുന്നത് ഭൂഗർഭത്തിൽ പ്രകൃത്യാ ഉള്ള ഊറ്റുകളിൽ നിന്നാണ്. താഴ്ന്ന ഭൂമിയിലെ കിണറ്റുവെള്ളം പരിശുദ്ധമല്ല. സമീപത്ത് വീടുകൾ എരിത്തിലുകൾ, മറപ്പുരകൾ മുതലായവ ഉണ്ടായിരുന്നാൽ ഇത്തരം കിണറുകളിലെ വെള്ളം പ്രത്യേകിച്ചും ദുഷിച്ചിരിക്കും. എന്തെന്നാൽ അവയിലെ മാലിന്യങ്ങൾ, ഒരു മഴയുണ്ടായി വെള്ളം കീഴ്പ്പോട്ട് താഴുമ്പോൾ, നിഷ്പ്രയാസമായി ആ കിണറുകളിൽ ചെന്നിറങ്ങുന്നതാണ്. ആയത്കൊണ്ട് താഴ്ച്ചയില്ലാത്ത കിണറുകളിലെ വെള്ളം സാധാരണ പാനയോഗ്യമല്ല. അങ്ങനെയുള്ള കിണറുകളിൽ നിന്ന് കോരിക്കുടിക്കേണ്ടിയിരിക്കുന്നവർ അവയിലെ വെള്ളം കഴിയുന്നതും മലിനമാകാതെ സൂക്ഷിക്കേണ്ട





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/48&oldid=159617" എന്ന താളിൽനിന്ന് ശേഖരിച്ചത്