താൾ:Gadyamala Onnam Bhagam 1911.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒഴുകുകയും ചെയ്യുന്ന മണ്ണിൻറെ അവസ്ഥപോലെ അന്യപദാർഥങ്ങളെയും ഗ്രഹിക്കുന്നുണ്ട്. ഇപ്രകാരം ഭൂതലത്തിൽകൂടി ഒഴുകുന്ന വെള്ളമാണ് ആറുകളും, തടാകങ്ങളും, പോയ്കകളുമായിത്തീരുന്നത്. ആയതുകൊണ്ട് ഈ ജലാശയങ്ങളിലെ വെള്ളം ഏറെക്കുറെ മലിനമായിട്ടുള്ളതത്രെ. ഭൂതലത്തിൽ വീണിട്ട് ഉള്ളിലോട്ട് വലിയുന്ന വെള്ളത്തിൻറെ സഞ്ചാരം അതോടുകൂടി അവസാനിക്കുന്നില്ല. ഭൂഗർഭത്തിൽകൂടി ഒഴുകുന്ന വെള്ളമാകുന്നു ഊറ്റുകൾ എന്നാ നാമധേയത്തിൽ കുളങ്ങൾ, കിണറുകൾ മുതലായ ക്രിത്രിമജലാശയങ്ങളെ പൂരിപ്പിക്കുന്നത്. ഈ വെള്ളവും പരിശുദ്ധമല്ല.

വെള്ളത്തിൽ ചേരുന്ന മാലിന്യങ്ങളെ രണ്ടായി തരാം തിരിക്കാം. ഒന്നു, കലക്കൽവെള്ളത്തിലെ കരടുകൾ എന്നപോലെ മുഴുവനായി കിടക്കുന്ന ഘനദ്രവ്യശകലങ്ങളാകുന്നു. മറ്റത്, വെള്ളത്തിൽ ഗാഢമായി ലയിച്ചുപോയതിനാൽ തിരിച്ചറിവാൻ പാടില്ലാതുള്ള ദ്രവദ്രവ്യങ്ങളാണ്. ആദ്യം പറയപ്പെട്ടവ, വെള്ളംകോരി അനങ്ങാതെ ഒരു ഭാഗത്തു വച്ചിരുന്നാൽ, പാത്രത്തിൻറെ ചുവട്ടിൽ അലിയും. അപ്രകാരമുള്ള വെള്ളത്തെ അരിച്ചാലും അവ മിക്കവാറും പോയ്പ്പോകും. കുടിപ്പാനുള്ള വെള്ളത്തെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/46&oldid=159615" എന്ന താളിൽനിന്ന് ശേഖരിച്ചത്