താൾ:Gadyamala Onnam Bhagam 1911.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചേർത്ത് നടത്തിപ്പോരുന്നത്. സ്വന്തസുഖത്തിനും സൌകര്യത്തിനും വേണ്ടി പശു, എരുമ, ആടു മുതലായ ജന്തുക്കളെ മനുഷ്യർ വളർത്താറുള്ളതുപോലെ, എറുമ്പുകളും മറ്റു പ്രാണികളെ വളർത്തി വരുന്നുണ്ട്. പരമാർത്ഥത്തിൽ, അവ വളർത്തുന്നിടത്തോളം അന്യജന്തുക്കളെ മനുഷ്യർ വളർത്തുന്നില്ലെന്നു വേണം പറവാൻ. ഈകൂട്ടത്തിൽ മുഖ്യമായി പറയേണ്ടത് 'ആഫൈഡ്സ്' എന്നൊരു വക ചെറുപ്രാണികളെ ആകുന്നു. ചില എറുമ്പുകൾക്കു ഈ പ്രാണികൾ, നമുക്കു പശുക്കൾ എങ്ങനെയോ അതിന്മണ്ണമാകുന്നു. ഇവയുടെ ദേഹത്തിൽനിന്ന് ഒരുമാതിരി തേൻതുള്ളികൾ ഉൽഭുതമാകുന്നുണ്ട്. ഇതെടുത്ത് ഭക്ഷിപ്പാനാകുന്നു എറുമ്പുകൾ ഇവയെ വളർത്തുന്നത്. ഇതിനു പുറമെ എറുമ്പുകൾ ഇവയുടെ മുട്ടകളേയും കാലാനുസാരം ശേഖരിച്ച് മേലിലെ ഉപയോഗത്തിനായി പോറ്റി രക്ഷിക്കുന്നു. ഇതു കൂടാതെ മറ്റനേകം പ്രാണികളെയും എറുമ്പുകൾ വളർത്തുന്നുണ്ട്. അതിൽ ചില വർഗങ്ങൾ, സദാ മണ്ണിനടിയിൽ വസിക്കുക കാരണം, കണ്ണിനു കാഴ്ചയില്ലാത്തവയായും തീർന്നുപോയിട്ടുണ്ട്.

ചുരുക്കത്തിൽ, എറുമ്പുകൾ ബുദ്ധിശക്തിക്ക്





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/42&oldid=159611" എന്ന താളിൽനിന്ന് ശേഖരിച്ചത്