Jump to content

താൾ:Gadyamala Onnam Bhagam 1911.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്ഥലത്തു തന്നെ ചെല്ലും. സ്ഥലംകണ്ടു ബോധപ്പെട്ടശേഷം രണ്ടും കൂടിചെന്നു വേറെ രണ്ടിനെ കൂട്ടിക്കൊണ്ടുപോകും. പിന്നീടു ഈ നാലുപേരും ചേർന്നു വേറൊരു നാലുപേരെ കൊണ്ടുചെല്ലും. എല്ലാവരും സുരക്ഷിതസ്ഥലത്തു എത്തുന്നതുവരെ അപ്രകാരം ചെയ്യും. ഇതു, മറ്റൊന്നിനുമില്ലെങ്കിലും, ഇവയുടെ സ്വാർത്ഥപരതാരാഹിത്യത്തിനും പൊതുഗുണകാംക്ഷയ്ക്കും ഒരു മതിയായ തെളിവായി വർത്തിക്കുന്നതാണു്:

'ഹ്യൂബർ' എന്ന മഹാൻ വേറൊരുതരം എറുമ്പുകളെപ്പറ്റി പറയുന്നു. ഇവ, മറ്റെറുമ്പുകളെ പിടിച്ചടിമകളാക്കുന്ന വർഗ്ഗമാണു്. അടിമകളുടെ സഹായം കൂടാതെ അവയ്ക്കു ജീവിയ്ക്കപോലും സാദ്ധ്യമല്ല. അവയെ കൂട്ടിലാക്കി വേണ്ട തീറ്റിയും ഇട്ടാൽ കൂടി അടിമകളുടെ സഹായം അവയ്ക്കു അപേക്ഷിതമാകുന്നു. അടിമകളിൽ ഒന്നു് തീറ്റി എടുത്തു വായിൽ കൊടുക്കാത്തപക്ഷം അവ, തിന്നാതെ, മരിച്ചുപോകയേയുള്ളു. ഒരു വാരത്തിലൊരിക്കലെങ്കിലും ഏതാനും മണിക്കൂർ നേരത്തേക്കു ഒരടിമയെ കൂട്ടിലിടുന്നതായാൽ അവയുടെ കാര്യങ്ങൾ ഭംഗിയായി നടക്കും. എറുമ്പുകളുടെ സമുദായവാസത്തിനും അന്യോന്യാശ്രയഭാവത്തിനും ഇതൊരു നല്ല ദൃഷ്ടാന്തമാകുന്നു.

തങ്ങളുടെ സമസൃഷ്ടങ്ങളായ എറുമ്പുകളെ മാത്രമല്ല, അവ ഇപ്രകാരം തങ്ങളുടെ സമുദായത്തിൽ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/41&oldid=159610" എന്ന താളിൽനിന്ന് ശേഖരിച്ചത്